- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് മാത്തറ പി.കെ. കോളേജിൽ റാഗ് ചെയ്തെന്ന് ആരോപണം; വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; വിദ്യാർത്ഥികൾക്ക് പരിക്ക്
കോഴിക്കോട്: മാത്തറ പി.കെ. കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. കോളേജിലെ വിദ്യാർത്ഥികൾ തമ്മിലുള്ള വാക്കേറ്റത്തിൽ പുറത്തു നിന്നെത്തിയ ആളുകൾ ഇടപെടുകയും വിദ്യാർത്ഥികളെ ആക്രമിക്കുകയുമായിരുന്നുവെന്ന് കോളേജ് അധികൃതർ പറഞ്ഞു.
ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുറത്തുനിന്നെത്തിയ ആർ.എസ്.എസുകാർ നഞ്ചക്ക് അടക്കമുള്ള ആയുധവുമായി എത്തി അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു. വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story