- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓൺലൈൻ ക്ലാസിൽ തോർത്ത് മാത്രമുടുത്ത് അദ്ധ്യാപകൻ; അശ്ലീല മെസേജുകൾ അയയ്ക്കുന്നുവെന്നും പരാതി; അദ്ധ്യാപകനെതിരെ വിദ്യാർത്ഥികൾ രംഗത്ത്
ചെന്നൈ: കെ.കെ നഗറിലെ സ്വകാര്യ സ്കൂളിൽ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ. ചെന്നൈ കെ.കെ. നഗർ പി.എസ്.ബി.ബി. സ്കൂളിലെ കൊമേഴ്സ് അദ്ധ്യാപകനായ രാജഗോപാലനെതിരെയാണ് വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയത്. ഓൺലൈൻ ക്ലാസിൽ തോർത്ത് മാത്രം ഉടുത്തു കൊണ്ടാണ് അദ്ധ്യാപകൻ എത്തുന്നതെന്നും തങ്ങൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ലൈംഗികച്ചുവയോടെയാണ് അദ്ധ്യാപകൻ വിദ്യാർത്ഥികളോട് ഇടപഴകുന്നതെന്നും പരാതിയിൽ പറയുന്നു.
പെൺകുട്ടികളോട് അവരുടെ ചിത്രങ്ങൾ അയച്ചു നൽകാൻ അദ്ധ്യാപകൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ചില വിദ്യാർത്ഥികൾ അദ്ധ്യാപകനെതിരെ പരസ്യമായാണ് രംഗത്തെത്തിയിരിക്കുന്നത്.
അദ്ധ്യാപകൻ പെൺകുട്ടികളെ ഉപദ്രവിച്ചിരുന്നതായും മോശമായ രീതിയിൽ സ്പർശിച്ചിരുന്നതായുമാണ് പൂർവ്വവിദ്യാർത്ഥികൾ പറയുന്നത്. പരാതിപ്പെട്ടാൽ ഗ്രേഡ് കുറയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.
സംഭവം വിവാദമായതോടെ അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ