- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലുണ്ടി പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു; ഒരു കുട്ടിയെ കാണാതായി; അപകടം പരിസരവാസികളായ കുട്ടികൾ ഒരുമിച്ച് കളിക്കുന്നതിനിടെ; മരിച്ചത് മലപ്പുറം സ്വദേശി മുഹമ്മദ് ആസിഫ്
മലപ്പുറം: കടലുണ്ടി പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഒരു കുട്ടിയെ കാണാതായി. മലപ്പുറം താമരക്കുഴി മുള്ളൻ മടയൻ മുഹമ്മദിന്റെ മകൻ മുഹമ്മദ് ആസിഫാണ്(16) മരിച്ചത്. അയൽവാസി താമരക്കുഴി മേച്ചേടത്ത് അബ്ദുൽ മജീദിന്റെ മകൻ റൈഹാനിനെ(15)യാണ് കാണാതായത്.പരിസരവാസികളായ നാലു കുട്ടികൾ ചേർന്ന് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മലപ്പുറം നഗരസഭാപരിധിയിൽ ഉമ്മത്തൂർ ആനക്കടവ് പാലത്തിന് സമീപത്ത് വ്യാഴാഴ്ച വൈകീട്ട് 5.20നാണ് സംഭവം.കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ രണ്ടു കുട്ടികൾ വെള്ളത്തിൽ പോകുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നെത്തിയ മലപ്പുറം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് 6.10 ഓടൊ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മലപ്പുറം താലുക്കാശുപത്രിയിലേക്ക് മാറ്റി.
മുഹമ്മദ് ആസിഫ് മലപ്പുറം ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: സഫീയ. സഹോദരങ്ങൾ: അൽതാഫ്, ആരിഫ്, അൻസാർ, അയ്യൂബ്. എം.എസ്പി. ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കാണാതായ റൈഹാൻ. മാതാവ്: ഖൈറുന്നീസ. സഹോദരങ്ങൾ: അബ്ദുൽ മുഹ്സിൻ, അബ്ദുൽ ബാസിത്, മിഷാൽ, സന.
മറുനാടന് മലയാളി ബ്യൂറോ