കൊച്ചി: വാർത്തകളെ അടിസ്ഥാനമാക്കിയുള്ള രാജ്യാന്തര സ്‌കൂൾ ക്വിസ് പരിപാടിയായ ന്യൂസ് വിസിൽ തൃശൂർ ടീം വിജയം കരസ്ഥമാക്കി.ക്വിസ് പരിപാടിയിൽ പ്രഗൽഭനായ സിദ്ധാർത്ഥ ബസുവിന്റെയും അവതാരകനായ പ്രശസ്ത മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെയും നേതൃത്വത്തിൽ നടന്ന ന്യൂസ് വിസിന്റെ മൂന്നാം പതിപ്പിൽ കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. കേരളത്തിലെ പ്രളയത്തിന്റെ ദുരിതങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ തൃശൂരിലെ പൂച്ചാട്ടിയിലെ ഭാരതീയ വിദ്യാ ഭവൻസിന്റെ വിദ്യാ മന്ദിർസ്‌കൂളിൽ നിന്നുള്ള ശീറാം മാധവൻ വിയും, പോൾ ബിനുവുമാണ് ഗ്രാൻഡ് ഫിനാലെയിൽ വിജയികളായത്. വിജയികൾക്ക് ഇംഗ്ലണ്ടിലെഒക്‌സ്‌ഫോർഡ് സന്ദർശിക്കാൻ അവസരം ലഭിക്കും.

പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പായിരുന്ന സ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ജേതാക്കളായത് എന്നത് എടുത്തു പറയേണ്ട കഥയാണെന്നും വാർത്തകളുടെ അറിവ് എന്തും മറികടക്കാനുള്ള ശക്തി തരുമെന്ന് ശീറാം മാധവൻ വിയും, പോൾ ബിനുവും തെളിയിച്ചിരിക്കുകയാണെന്നും രാജ്ദീപ് സർദേശായി വിജയികൾക്ക് ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുത്തി അനുഭവിച്ച പട്ടണത്തിൽ നിന്നാണ് ഞങ്ങൾ വരുന്നതെന്നും ഒറ്റപ്പെട്ടു പോയ ഈ സ്ഥലത്തു നിന്നും ഞങ്ങൾക്ക് അന്ന്ഒഴിഞ്ഞു പോകേണ്ടി വന്നെന്നും ഈ വിജയത്തോടെ ഞങ്ങളുടെ കുട്ടികൾ തൃശൂരിനെ ഇന്ത്യയുടെ ഭൂപടത്തിൽ എത്തിച്ചതിൽ അഭിമാനമുണ്ടെന്നും മാതാപിതാക്കൾ അറിയിച്ചു.

ഈ വിജയത്തോടെ ഞങ്ങൾ ഉയർത്തപ്പെട്ടിരിക്കുകയാണെന്നും വിജയം നേടിതന്ന കുട്ടികളിൽ അഭിമാനമുണ്ടെന്നും ക്വിസിൽ മാത്രമല്ല പഠനത്തിലും ഇവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരാണെന്നും പൂച്ചാട്ടി ഭാരതീയ വിദ്യാ ഭവൻസിന്റെ വിദ്യാ മന്ദിർ സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു.രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത മൽസരം മികച്ച വിജയത്തോടെ പൂർത്തിയാക്കിയതിൽ അഭിമാനമുണ്ടെന്നും
മൂന്നാം സീസണിൽ ആദ്യമായി വൈൽഡ് കാർഡ് എൻട്രി അനുവദിച്ചിരുന്നെന്നും ഇന്ത്യ ടുഡേ ഗ്രൂപ്പ് സിഇഒ വിവേക് ഖന്ന പറഞ്ഞു.