തിരുവനന്തപുരം: സർക്കാർ/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും മറ്റ് ആനുകൂല്യങ്ങൾ ഒന്നുതന്നെ ലഭിക്കാത്ത ശാരീരിക വൈകല്യമുള്ള സർക്കാർ/എയ്ഡഡ് സ്‌കൂൾ/കോളജ് വിദ്യാർത്ഥികൾക്ക് തിരുവനന്തപുരം നഗരഭ നൽകുന്ന സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ ഒന്നുവരെ നീട്ടി. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും: ശിശുവികസന പദ്ധതി ഓഫീസർ, തിരുവനന്തപുരം (അർബൻ1), സുബാഷ് നഗർ, വള്ളക്കടവ് പി.ഒ, തിരുവനന്തപുരം 695 008. ഫോൺ: 0471 2464059.