- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റുഡന്റ്‌സ് ഇന്ത്യ ഫുട്‌ബോൾ ടൂർണമെന്റ്- എസ് ഡ്ബ്ലുഎടി അബ്ബാസിയ ജേതാക്കൾ
കുവൈറ്റിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഗ്രാൻഡ് ഹൈപ്പർ - ഷിഫാ അൽജസീറ സഹകരണത്തോടെ സ്റ്റുഡന്റ്‌സ് ഇന്ത്യ കുവൈറ്റ് സംഘടിപ്പിച്ച രണ്ടാമത് ഫുട്‌ബോൾ ടൂർണമെന്റിൽ S.W.A.T അബ്ബാസിയ ജേതാക്കളായി. യങ് ഷൂട്ടേർസ് അബ്ബാസിയയാണ് റണ്ണേഴ്സ് അപ്പ് കിരീടം നേടിയത്.മഹ്ബൂല മിലാനോ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 13 ടീമുകൾ പങ്കെടുത്തു. ബെസ്‌ററ് പ്ലയർ ആയി ബാസിൽ സുബൈറിനെയും (SWAT ),ബെസ്‌ററ് ഗോൾ കീപ്പർ ആയി റോഡ്സ്റ്റാൻ അബ്രഹാമിനെയും (യങ് ഷൂട്ടേർസ്)തെരഞ്ഞെടുത്തു.ജേതാക്കൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും യൂത്ത് ഇന്ത്യ വൈസ് പ്രസിഡണ്ട്മാരായ അബ്ദുൽ ബാസിത് ,മുഹമ്മദ് ഹാറൂൺ എന്നിവർ വിതരണം ചെയ്തു. വ്യക്തിഗത സമ്മാനങ്ങൾ യൂത്ത് ഇന്ത്യ സ്പോർട്സ് കൺവീനർ ഹഫീസ്,സ്റ്റുഡന്റ്‌സ് ഇന്ത്യ കൺവീനർ ഹശീബ് എന്നിവർ വിതരണം ചെയ്തു.ഉബൈദ് ,സഹദ്,ഹാറൂൺ,സാജിദ് ,റഫീഖ് ബാബു ,അബീസ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു .പ്രോഗ്രാം കൺവീനർ നൗഫൽ മത്സരങ്ങൾക്ക് നേതൃത്വം നൽകി.സ്റ്റുഡന്റ്‌സ് ഇന്ത്യ സെക്രട്ടറി റയ്യാൻ ഖലീൽ നന
കുവൈറ്റിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഗ്രാൻഡ് ഹൈപ്പർ - ഷിഫാ അൽജസീറ സഹകരണത്തോടെ സ്റ്റുഡന്റ്‌സ് ഇന്ത്യ കുവൈറ്റ് സംഘടിപ്പിച്ച രണ്ടാമത് ഫുട്‌ബോൾ ടൂർണമെന്റിൽ S.W.A.T അബ്ബാസിയ ജേതാക്കളായി. യങ് ഷൂട്ടേർസ് അബ്ബാസിയയാണ് റണ്ണേഴ്സ് അപ്പ് കിരീടം നേടിയത്.മഹ്ബൂല മിലാനോ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 13 ടീമുകൾ പങ്കെടുത്തു.
ബെസ്‌ററ് പ്ലയർ ആയി ബാസിൽ സുബൈറിനെയും (SWAT ),ബെസ്‌ററ് ഗോൾ കീപ്പർ ആയി റോഡ്സ്റ്റാൻ അബ്രഹാമിനെയും (യങ് ഷൂട്ടേർസ്)തെരഞ്ഞെടുത്തു.ജേതാക്കൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും യൂത്ത് ഇന്ത്യ വൈസ് പ്രസിഡണ്ട്മാരായ അബ്ദുൽ ബാസിത് ,മുഹമ്മദ് ഹാറൂൺ എന്നിവർ വിതരണം ചെയ്തു.
വ്യക്തിഗത സമ്മാനങ്ങൾ യൂത്ത് ഇന്ത്യ സ്പോർട്സ് കൺവീനർ ഹഫീസ്,സ്റ്റുഡന്റ്‌സ് ഇന്ത്യ കൺവീനർ ഹശീബ് എന്നിവർ വിതരണം ചെയ്തു.ഉബൈദ് ,സഹദ്,ഹാറൂൺ,സാജിദ് ,റഫീഖ് ബാബു ,അബീസ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു .പ്രോഗ്രാം കൺവീനർ നൗഫൽ മത്സരങ്ങൾക്ക് നേതൃത്വം നൽകി.സ്റ്റുഡന്റ്‌സ് ഇന്ത്യ സെക്രട്ടറി റയ്യാൻ ഖലീൽ നന്ദി പ്രകാശിപ്പിച്ചു