- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലോത്സവം കഴിഞ്ഞിറങ്ങിയ പെൺസുഹൃത്തിനെ കെട്ടിപ്പിടിച്ചു; അദ്ധ്യാപികമാർ കണ്ടതോടെ വിദ്യാർത്ഥികളെ പ്രിൻസിപ്പൽന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യലും.. പിന്നെ പുറത്താക്കലും; രക്ഷിതാക്കളെ വിളിച്ചു വരുത്തി മകനെ വിത്തുകാളയെന്ന് വിളിച്ചും അപമാനിച്ചു; തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്‌കൂൾ അധികൃതരുടെ നടപടി ശരിവെച്ച് ഹൈക്കോടതിയും
തിരുവനന്തപുരം: നാളെ രോഗികളെ ശുശ്രൂഷിക്കേണ്ട മെഡിക്കൽ കേളേജ് വിദ്യാർത്ഥികൽ ഒന്നിച്ചിരിക്കാൻ വിലക്കിയ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലെ സംഭവം വാർത്തകളിൽ ഇടംപിടിച്ചിട്ട് ദിവസം കുറച്ചായി. ഇപ്പോഴിതാ, സന്തോഷം കൊണ്ടുള്ള ഒരു കെട്ടിപ്പിടുത്തം മൂലം രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങിയ അവസ്ഥ ഉണ്ടായിരിക്കുന്നു. തിരുവനന്തപുരത്തു നിന്നുമാണ് ഇത്തരമൊരു വാർത്ത പുറത്തുവന്നത്. സംഭവം സദാചാര പൊലീസിംഗിന്റെ ഭാഗമായി ദേശീയ മാധ്യമങ്ങളിൽ പോലും വാർത്തയായി. കലോത്സവത്തിലെ മത്സരം കഴിഞ്ഞിറങ്ങിയ പെൺസുഹൃത്തിനെ കെട്ടിപ്പിടിച്ച കുറ്റത്തിനായി രണ്ട് വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും പുറത്താക്കിയത്. മാർത്തോമ സഭയുടെ കീഴിലുള്ള തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ ജൂലായിൽ സ്‌കൂളിൽ നിന്നും പുറത്താക്കിയ രണ്ട് വിദ്യാർത്ഥികളെയും ഇതുവരെയും തിരിച്ചെടുത്തിട്ടില്ല. വിഷയം കോടതി കയറിയെങ്കിലും യാതാരു നടപടിയും ഉണ്ടായില്ല. സ്‌കൂൾ അധികൃതരുടെ കർശന നിലപാട് കാരണം തിരുവനന്തപുരം സ്വദേശികളായ രണ്ട് വിദ്യാർത്ഥികളുടെ വിദ
തിരുവനന്തപുരം: നാളെ രോഗികളെ ശുശ്രൂഷിക്കേണ്ട മെഡിക്കൽ കേളേജ് വിദ്യാർത്ഥികൽ ഒന്നിച്ചിരിക്കാൻ വിലക്കിയ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലെ സംഭവം വാർത്തകളിൽ ഇടംപിടിച്ചിട്ട് ദിവസം കുറച്ചായി. ഇപ്പോഴിതാ, സന്തോഷം കൊണ്ടുള്ള ഒരു കെട്ടിപ്പിടുത്തം മൂലം രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങിയ അവസ്ഥ ഉണ്ടായിരിക്കുന്നു. തിരുവനന്തപുരത്തു നിന്നുമാണ് ഇത്തരമൊരു വാർത്ത പുറത്തുവന്നത്. സംഭവം സദാചാര പൊലീസിംഗിന്റെ ഭാഗമായി ദേശീയ മാധ്യമങ്ങളിൽ പോലും വാർത്തയായി.
കലോത്സവത്തിലെ മത്സരം കഴിഞ്ഞിറങ്ങിയ പെൺസുഹൃത്തിനെ കെട്ടിപ്പിടിച്ച കുറ്റത്തിനായി രണ്ട് വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും പുറത്താക്കിയത്. മാർത്തോമ സഭയുടെ കീഴിലുള്ള തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ ജൂലായിൽ സ്‌കൂളിൽ നിന്നും പുറത്താക്കിയ രണ്ട് വിദ്യാർത്ഥികളെയും ഇതുവരെയും തിരിച്ചെടുത്തിട്ടില്ല. വിഷയം കോടതി കയറിയെങ്കിലും യാതാരു നടപടിയും ഉണ്ടായില്ല. സ്‌കൂൾ അധികൃതരുടെ കർശന നിലപാട് കാരണം തിരുവനന്തപുരം സ്വദേശികളായ രണ്ട് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസമാണ് മുടങ്ങിയിരിക്കുന്നത്.
2017 ജൂലായ് 21നാണ് സ്‌കൂളിലെ പ്രശ്‌നങ്ങൾ ആരംഭിച്ചത്. സ്‌കൂൾ കലോത്സവത്തിലെ വെസ്റ്റേൺ സംഗീത മത്സരത്തിൽ പങ്കെടുത്ത പെൺസുഹൃത്തിനെ മത്സരം കഴിഞ്ഞശേഷം അനുമോദിക്കുന്നതിനായി വിദ്യാർത്ഥി കെട്ടിപ്പിടിച്ചതാണ് അദ്ധ്യാപകരെ ചൊടിപ്പിച്ചത്. കലോത്സവത്തിൽ മത്സരത്തിൽ പങ്കെടുത്ത് സ്റ്റേജിൽ നിന്നിറങ്ങിയ പെൺസുഹൃത്തിനെ വിദ്യാർത്ഥി കെട്ടിപ്പിടിച്ച സംഭവമാണ് അദ്ധ്യാപകർ പറഞ്ഞുപെരുപ്പിച്ചത്. ഇതോടെ ചെറിയ പ്രശ്്‌നം ഗുരുതരമായി മാറുകയും ചെയ്തു.
വിദ്യാർത്ഥി പെൺസുഹൃത്തിനെ കെട്ടിപ്പിടിക്കുന്നത് ഒരു അദ്ധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് രണ്ട് വിദ്യാർത്ഥികളെയും വൈസ് പ്രിൻസിപ്പലിന്റെ ഓഫീസിൽ കൊണ്ടുപോയി അദ്ധ്യാപികമാർ ചോദ്യം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത പെൺസുഹൃത്തിനെ അനുമോദിക്കുന്നതിനായാണ് കെട്ടിപ്പിടിച്ചതെന്നും, അതിനെ മറ്റൊരു രീതിയിൽ കാണേണ്ടതില്ലെന്നും 16കാരൻ അദ്ധ്യാപികമാരോട് പറഞ്ഞു. എന്നാൽ ഇതൊന്നും ചെവികൊള്ളാൻ അദ്ധ്യാപികമാർ തയ്യാറായില്ല. തുടർന്ന് രണ്ടുപേരോടും ഒരാഴ്ചത്തേക്ക് സ്‌കൂളിൽ വരേണ്ടതില്ലെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
വൈസ് പ്രിൻസിപ്പൽ താക്കീത് നൽകി വിട്ടയക്കാൻ ശ്രമിച്ചപ്പോൾ സ്‌കൂളിലെ മറ്റു അദ്ധ്യാപികമാരാണ് പ്രശ്‌നം വഷളാക്കിയതെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. ഇതിനിടെ വിദ്യാർത്ഥിയുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തങ്ങളുടെ മുന്നിൽവച്ച് അദ്ധ്യാപികമാർ കുട്ടിയെ അധിക്ഷേപിച്ചതായും, 16കാരനായ മകനെ വിത്തുകാളയെന്ന് വിശേഷിപ്പിച്ചതായും രക്ഷിതാക്കൾ പറഞ്ഞു. അതിനിടെ കെട്ടിപ്പിടുത്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സമിതിയെയും സ്‌കൂൾ അധികൃതർ നിയോഗിച്ചിരുന്നു. വിദ്യാർത്ഥികളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ സ്‌ക്രീൻ ഷോട്ടുകൾ എടുത്താണ് അന്വേഷണ സമിതി വിദ്യാർത്ഥികളുടെ 'തെറ്റായ ബന്ധം' കണ്ടെത്തിയത്. തുടർന്നാണ് രണ്ട് വിദ്യാർത്ഥികളെയും സ്‌കൂളിൽ നിന്ന് എന്നെന്നേക്കുമായി പുറത്താക്കിയത്.
സ്‌കൂളിന്റെ നടപടിക്കെതിരെ രക്ഷിതാക്കൾ ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. കുട്ടിയുടെ വിദ്യാഭ്യാസം തടയരുതെന്ന് വ്യക്തമാക്കി ബാലാവകാശ കമ്മീഷൻ ഉത്തരവും പുറത്തിറക്കി. എന്നാൽ സ്‌കൂൾ അധികൃതർ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ സ്‌കൂൾ അധികൃതർ ഹൈക്കോടതിയെ സമീപിച്ചു. തെളിവുകളായി കണ്ടെത്തിയ ഇൻസ്റ്റാഗ്രാം സ്‌ക്രീൻഷോട്ടുകൾ സഹിതമാണ് സ്‌കൂൾ അധികൃതർ കോടതിയെ സമീപിച്ചത്.
സ്‌കൂൾ അധികൃതരുടെ നടപടിയെ ശരിവയ്ക്കുന്ന രീതിയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സ്‌കൂളിന് അധികാരമുണ്ടെന്നായിരുന്നു കോടതി വിധി. ഇതോടെയാണ് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മുടങ്ങിയത്. അതേസമയം പുരോഹിതരുടെയും മെത്രാന്മാരുടെയും ലൈംഗിക അരാജകത്വത്തിന് കുപ്രസിദ്ധി നേടിയ സഭയുടെ നിയന്ത്രണലുള്ള സ്‌കൂളിലെ നപടിക്കെതിരെ സോഷ്യൽ മീഡിയയിലും വിമർശനം ഉയരുന്നുണ്ട്.