- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികളെ തല്ലിച്ചതച്ചതിന് പിന്നാലെ കോളേജിലെ പെൺകുട്ടികളെ അപമാനിച്ച് അദ്ധ്യാപകന്റെ സംസാരം; 'ചൂഴ്‌ന്നെടുത്ത വത്തക്കപോലെ മുലയുംകാണിച്ച് നടക്കുകയാണ്' എന്ന അപമാന പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ; എബിവിപി മാർച്ചിനെതിരെ ഗേറ്റിനകത്തു നിന്ന് പ്രതിഷേധം: മറുനാടൻ ലൈവ്
കോഴിക്കോട്: ഫാറൂഖ് കോളേജിലെ പെൺകുട്ടികളെ അപമാനിച്ച് സംസാരിച്ച ഫാറൂഖ് ട്രൈനിഗ് കോളേജിലെ അദ്ധ്യാപകൻ ജൗഹർ മുനവ്വിറിനെതിരെ പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥി സംഘടനകൾ. 'ചൂഴ്‌ന്നെടുത്ത വത്തക്കപോലെ മുലയുംകാണിച്ച് നടക്കുകയാണ്' എന്നതുൾപ്പെടെ നിരവധി അപമാനകരമായ പ്രയോഗങ്ങളുമായി കോളേജ് അദ്ധ്യാപകൻ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. കഴിഞ്ഞദിവസം ഹോളി ആഘോഷിച്ചതിന് വ്ിദ്യാർത്ഥികളെ തല്ലിച്ചതച്ച് വിഷയത്തിന്റെ സംഘർഷം അടങ്ങുന്നതിനിടെയാണ്് ഈ പ്രസംഗവും ചർച്ചയായത്. ഇതോടെ അദ്ധ്യാപനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വ്യാപകമായ ആവശ്യമാണ് ഉയരുന്നത്. വിദ്യാർത്ഥി പീഡനത്തിലും അദ്ധ്യാപകന്റെ അപമാന പ്രസംഗത്തിലും പ്രതിഷേധിച്ച് ഇന്ന് എബിവിപി, കെഎസ് യു എസ്എഫ്‌ഐ എന്നീ വിദ്യാർത്ഥി സംഘടനകൾ കോളേജിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരുന്നു. എബിവിപി മാർച്ച് കോളേജിൽ എത്തിയപ്പോൾ കോളേജിന് അകത്തുനിന്നും പ്രതിഷേധംഉയർന്നു. ഇന്നുതന്നെ കെഎസ് യുവിന്റെ നേതൃത്വത്തിൽ ഹോളി ആഘോഷം കോളേജിന് മുമ്പിൽ സംഘടിപ്പിച്ചിട്ടുണ്ട്. എസ്എഫ്‌ഐയും കോളേജിന് മുന്നിൽ പ്ര
കോഴിക്കോട്: ഫാറൂഖ് കോളേജിലെ പെൺകുട്ടികളെ അപമാനിച്ച് സംസാരിച്ച ഫാറൂഖ് ട്രൈനിഗ് കോളേജിലെ അദ്ധ്യാപകൻ ജൗഹർ മുനവ്വിറിനെതിരെ പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥി സംഘടനകൾ. 'ചൂഴ്‌ന്നെടുത്ത വത്തക്കപോലെ മുലയുംകാണിച്ച് നടക്കുകയാണ്' എന്നതുൾപ്പെടെ നിരവധി അപമാനകരമായ പ്രയോഗങ്ങളുമായി കോളേജ് അദ്ധ്യാപകൻ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. കഴിഞ്ഞദിവസം ഹോളി ആഘോഷിച്ചതിന് വ്ിദ്യാർത്ഥികളെ തല്ലിച്ചതച്ച് വിഷയത്തിന്റെ സംഘർഷം അടങ്ങുന്നതിനിടെയാണ്് ഈ പ്രസംഗവും ചർച്ചയായത്. ഇതോടെ അദ്ധ്യാപനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വ്യാപകമായ ആവശ്യമാണ് ഉയരുന്നത്.
വിദ്യാർത്ഥി പീഡനത്തിലും അദ്ധ്യാപകന്റെ അപമാന പ്രസംഗത്തിലും പ്രതിഷേധിച്ച് ഇന്ന് എബിവിപി, കെഎസ് യു എസ്എഫ്‌ഐ എന്നീ വിദ്യാർത്ഥി സംഘടനകൾ കോളേജിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരുന്നു. എബിവിപി മാർച്ച് കോളേജിൽ എത്തിയപ്പോൾ കോളേജിന് അകത്തുനിന്നും പ്രതിഷേധംഉയർന്നു. ഇന്നുതന്നെ കെഎസ് യുവിന്റെ നേതൃത്വത്തിൽ ഹോളി ആഘോഷം കോളേജിന് മുമ്പിൽ സംഘടിപ്പിച്ചിട്ടുണ്ട്. എസ്എഫ്‌ഐയും കോളേജിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് കോളേജിന് മുന്നിൽ പൊലീസ് സന്നാഹവും ഏർപ്പെടുത്തിയിട്ടുണ്ട്.
റൗളത്തുൽ ഉലൂം മാനേജ്‌മെന്റിന് കീഴിലുള്ള ഫാറൂഖ് ട്രൈനിങ് കോളേജും ഫാറൂഖ് കോളേജുൾക്കൊള്ളുന്ന ക്യാമ്പസിൽ ആണ് ഇത്തരത്തിൽ വിവാദ പ്രസംഗം ഉയർന്നത്. ആ ക്യാമ്പസിൽ പഠിക്കുന്ന മുഴുവൻ പെൺകുട്ടികളെയും അപമാനിക്കുന്നതാണ് പ്രസംഗമെന്ന് വിദ്യാർത്ഥഇകൾ ചൂണ്ടിക്കാട്ടുന്നു. റൗളത്തുൽ ഉലൂം മാനേജ്‌മെന്റിന് കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതേ ക്യാമ്പസിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇതേ ക്യാമ്പസിലെ ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികളെ അദ്ധ്യാപകരും നാട്ടുകാരും കോളേജിലെ മറ്റ് ജീവനക്കാരുമടക്കം ഹോളിയാഘോഷിച്ചതിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ പേരിലുള്ള സമരങ്ങൾ ഏകദേശം കെട്ടടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ഇതേ ക്യാമ്പസിലെ മറ്റൊരു സ്ഥാപനത്തിലെ അദ്ധ്യാപകൻ ഇത്തരം പരാമർശവുമായി വന്നിരിക്കുന്നത്. ഇത് ഏതെങ്കിലും ഒരധ്യാപകന്റെ പെട്ടെന്നുണ്ടായ പ്രതികരണമായി കാണാനാവില്ലെന്നാണ് ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ പറയുന്നത്.
റൗളത്തുൽ ഉലൂം മാനേജ്‌മെന്റിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഭൂരിഭാഗം ജീവനക്കാരുടെയും പൊതുബോധമാണ് ഇത്തരം പരാമർശങ്ങളിലൂടെ പ്രകടമാകുന്നത്. അത്തരം ചിന്തകളുടെ പ്രതിഫലനമാണ് ഹോളിയാഘോഷിച്ച വിദ്യാർത്ഥികൾക്കെതിരെ ആയുധമെടുത്തതും. മറ്റുമാനേജ്‌മെന്റുകൾ കോഴവാങ്ങി നിയമനം നടത്തുമ്പോൾ റൗളത്തുൽ ഉലൂം മാനേജ്‌മെന്റ് ഇത്തരം ബോധമുള്ളവരെ മാത്രം തിരഞ്ഞ് പിടിച്ചാണ് നിയമനം നൽകുന്നത്. ഇപ്പോൾ സ്വയം ഭരണാവകാശം കൂടി കിട്ടയതിന് ശേഷം ഫാറൂഖ് തീർത്തും വിദ്യാാർത്ഥി വിരുദ്ധനിലപാടുകളുമായാണ് മുന്നോട്ട് പോകുന്നത്.
എന്ത് തന്നെ ചെയ്താലും ജീവനക്കാർക്കെതിരെ മാനേജ്‌മെന്റെ യാതൊരു നടപടിയുമെടുക്കില്ലെന്ന ധൈര്യമാണ് ജീവനക്കാർക്ക്. എല്ലാ തോന്നിവാസങ്ങളെയും സിഎച്ചിന്റെ സ്വപ്നമെന്നും, ബാഫഖി തങ്ങലുടെ അദ്ധ്വാനമാണ് ഫാറൂഖ് കോളേജെന്നും പറഞ്ഞ പിന്തുണക്കാൻ വരുന്ന മുസ്ലിം ലീഗ് നേതാക്കളും ഇത്തരം ക്രിമിനുകൾക്ക് നൽകുന്ന ധൈര്യം ചെറുതല്ല. ആണും പെണ്ണും ഒരുമിച്ചിരുന്നതിന് പുറത്താക്കപ്പെട്ട ദിനു ഇപ്പോഴും ആ കോളേജിൽ പഠിക്കുന്നത് കോടതിയുടെ പിൻബലത്തിലാണ്.