കൊല്ലം: പുതിയതായി കോളേജിലേക്ക് എത്തുന്ന വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ സ്വാഗതം ചെയ്യുന്നത് സ്വാഭാവികമാണ്. കോളേജിന്റെ മുന്നിൽ നവാഗതർക്ക് സ്വാഗതം എന്ന ബാനറും കാണാം. എന്നാൽ കൊല്ലം കൊട്ടിയം ശ്രീ നാരായണ പോളിടെക്നിക്കിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ കുറച്ച് വ്യത്യസ്തമായാണ് ചിന്തിച്ചത്. ഓരോ കോളോജുകളും അവിടുത്തെ വിദ്യാർത്ഥികളും വ്യത്യസ്ത രീതിയിലായിരിക്കാം ചിന്തിക്കുന്നത്. പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. മലയാളികൾക്ക് ഇന്റർനാഷണൽ പോൺ ആക്ട്രസ്സുമാർ സുപരിചിതമായ സാഹചര്യത്തിൽ സ്വാഗതം അവർ പറയട്ടെ എന്ന് വിദ്യാർത്ഥികൾ ചിന്തിച്ചു കാണും.

പോൺ ആക്ട്രസ്സുമാരായ സണ്ണി ലിയോണും മിയ ഖലീഫയുമായിരുന്നു ശ്രീ നാരായണ പോളിടെക്നിക് കോളേജിലെ സെക്കന്റിയർ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾക്ക് സ്വാഗതം നൽകിയത്. കേരളസാരിയിൽ സണ്ണിയും മിയയും നിൽക്കുന്നത് ഫോട്ടോഷോപ്പ് ചെയ്താണ് ബാനർ ചെയ്തിരിക്കുന്നത്. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് വിദ്യാർത്ഥികൾ പല രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. ഇത് കോളേജാണോ അതോ പോൺ സെന്ററാണോ എന്ന് പോലും ചോദിച്ചിട്ടുണ്ട്. എന്നാൽ മറ്റു ചിലർ വെറും തമാശയായി അതിനെ കണക്കാക്കി.