ദോഹ: അൽ മദ്രസ അൽ ഇസ്ലാമിയ ദോഹയിൽ വിദ്യാർത്ഥികൾക്കായി ആവിഷ്‌ക്കരിച്ച റമദാൻ പ്രൊജക്ടിന് മുതിർന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രത്യേക റമദാൻ പoന ക്ലാസോടെ തുടക്കമായി. ആലുവ അസ്ഹറുൽ ഉലൂം കോളേജ് പബ്ലിക് റിലേഷൻ വിഭാഗം തലവൻ അഷ്‌റഫ് അലി 'നോമ്പിന്റെ ചൈതന്യം ' എന്ന വിഷയത്തിൽ വിദ്യാർത്ഥികളോട് സംവദിച്ചു.

ആക്ടിങ്പ്രിൻസിപ്പൽ സഫീർ മമ്പാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ സിദ്ധീഖ്. എം ടി. യു.പി സെക്ഷൻ ഹെഡ് യൂനുസ് സലീം എന്നിവർ സംബന്ധിച്ചു. മറ്റു വിഭാഗങ്ങൾക്ക് നടന്ന ക്ലാസുകളിൽ അദ്ധ്യാപകരായ സുഹൈൽ ശാന്തപുരം,സലീം ഉമരി, സാജിത ഫാറൂഖ് തുടങ്ങിയവർ സംസാരിച്ചു.

റമദാൻ പ്രൊജക്ടിന്റെ ഭാഗമായ 'തർതീൽ ' ഖുർആൻ പാരായണ പരിശീലനം തജ് വീദ് ഫാക്വൽറ്റി ഹെഡ് ഉസ്മാൻ പി.പിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഔഖാഫ് നടത്തുന്ന തജ് വീദ് ക്ലാസിൽ പരിശീലനം നേടിയ അദ്ധ്യാപകരായ പി കെ സൗദ, ജൂബി സാകിർ, സഫീറ ഖാസിം എന്നിവർ നേതൃത്വം നൽകി.