- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിസിനസിലെ അറിവുകളും അനുഭവങ്ങളും:പവർ അപ്പ് യുവർ ബിസിനസ്സ്' മലയാളി ബിസിനസ്സ് സംരംഭകർക്കായുള്ള പരിശീലന ക്ലാസ്സ് നാളെ
മനാമ:ബഹ്റൈനിലെ മലയാളി ബിസിനസ്സ് സംരംഭകർക്കായി, 'ബിസിനസിലെ അറിവുകളും അനുഭവങ്ങളും:പവർ അപ്പ് യുവർ ബിസിനസ്സ്' എന്ന ശീർഷകത്തിൽ പ്രത്യേക നടക്കുമെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.വെള്ളിയാഴ്ച ബഹ്റൈൻ കേരളീയ സമാജത്തിന് സമീപം സഗയ്യ റെസ്റ്റോറെന്റിൽ ഉച്ചക്ക് രണ്ടുമുതൽ വൈകിട്ട് ആറുവരെയാണ് ആദ്യ ദിവസ ക്ലാസ്സ്. കേരളത്തിലെ ബിസിനസ്സ് വ്യക്തിത്വ പരിശീലന സ്ഥാപനമായ എം.എ.സൊലൂഷൻ, ബഹ്റൈനിലെ പ്രമുഖ മാനേജുമെന്റ് കൺസൾട്ടൻസി സ്ഥാപനമായ ടോപ്പേഴ്സ് ബിസിനസ്സ് ബ്യുറോയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയിൽ ബിസിനസ്സ് വിജയകരമാക്കുന്നതിനെക്കുറിച്ചും ബിസിനസ്സ് സമബന്ധമായ വിഷയങ്ങളെക്കുറിച്ചും , അന്തർദേശീയ ബിസിനസ്സ് പരിശീലകൻ എം.എ.റഷീദ് ക്ലാസ്സ് നയിക്കുന്നതാണ്. ജോലിയിലും ബിസിനസ്സ് സംരംഭങ്ങളിലും വിജയിക്കുവാനും വിജയത്തിന്റെയും പുരോഗതിയുടെയും പുതിയൊരു മാറ്റം നൽകുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ബിസിനസ്സ് ട്രെയിനിങ് പ്രോഗ്രാമാണ് പവർ അപ്പ് യുവർ ബിസിനസ്സ് . വ്യക്തി ജീവിതത്തിലും കുടുംബം ,ബിസിനസ്സ് ,ജോലി എന്നിവയിൽ പോസിറ്റിവ് ആയ മാ
മനാമ:ബഹ്റൈനിലെ മലയാളി ബിസിനസ്സ് സംരംഭകർക്കായി, 'ബിസിനസിലെ അറിവുകളും അനുഭവങ്ങളും:പവർ അപ്പ് യുവർ ബിസിനസ്സ്' എന്ന ശീർഷകത്തിൽ പ്രത്യേക നടക്കുമെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.വെള്ളിയാഴ്ച ബഹ്റൈൻ കേരളീയ സമാജത്തിന് സമീപം സഗയ്യ റെസ്റ്റോറെന്റിൽ ഉച്ചക്ക് രണ്ടുമുതൽ വൈകിട്ട് ആറുവരെയാണ് ആദ്യ ദിവസ ക്ലാസ്സ്.
കേരളത്തിലെ ബിസിനസ്സ് വ്യക്തിത്വ പരിശീലന സ്ഥാപനമായ എം.എ.സൊലൂഷൻ, ബഹ്റൈനിലെ പ്രമുഖ മാനേജുമെന്റ് കൺസൾട്ടൻസി സ്ഥാപനമായ ടോപ്പേഴ്സ് ബിസിനസ്സ് ബ്യുറോയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയിൽ ബിസിനസ്സ് വിജയകരമാക്കുന്നതിനെക്കുറിച്ചും ബിസിനസ്സ് സമബന്ധമായ വിഷയങ്ങളെക്കുറിച്ചും , അന്തർദേശീയ ബിസിനസ്സ് പരിശീലകൻ എം.എ.റഷീദ് ക്ലാസ്സ് നയിക്കുന്നതാണ്.
ജോലിയിലും ബിസിനസ്സ് സംരംഭങ്ങളിലും വിജയിക്കുവാനും വിജയത്തിന്റെയും പുരോഗതിയുടെയും പുതിയൊരു മാറ്റം നൽകുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ബിസിനസ്സ് ട്രെയിനിങ് പ്രോഗ്രാമാണ് പവർ അപ്പ് യുവർ ബിസിനസ്സ് . വ്യക്തി ജീവിതത്തിലും കുടുംബം ,ബിസിനസ്സ് ,ജോലി എന്നിവയിൽ പോസിറ്റിവ് ആയ മാറ്റം കൊണ്ട് വരുന്നതിന് ഉപകരിക്കുന്ന ഒരു പരിശീലന പരിപാടിയിണിതെന്നു സംഘാടകർ പറഞ്ഞു. തങ്ങളുടെ ബിസിനസ്സിന്റെ വരുമാനത്തിൽ നിന്നുള്ള ഒരു മാറ്റം ,നിലവിലുള്ള ബിസിനസ്സിൽ നിന്നുള്ള ഉയർച്ചയും പുരോഗതിയും , തന്റെ അധ്വാനത്തിനും നിക്ഷേപത്തിനും അനുസൃതമായ വരുമാനം ,ബിസിനസ്സ് വർധിപ്പിക്കുന്നതിനുള്ള ആസൂത്രണങ്ങളും പദ്ധതികളും അത് പോലെ തന്നെ കുടുംബത്തോട് ഒന്നിച്ചു നിന്ന് കൊണ്ട് നാട്ടിൽ ഒരു ബിസിനസ്സ് എന്നിവയിൽ അധിഷ്ടിതമായ ഒരു ട്രെയിനിങ് പ്രോഗ്രാം ആണിത്.
27 നു വെള്ളിയാഴ്ചയും, നവംബർ മൂന്നിന് വെള്ളിയാഴ്ചയും നടക്കുന്ന ബിസിനസ്സ് പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ നിലവിൽ ബിസിനസ്സ് രംഗത്തുള്ളവരേയും ബിസിനസ്സ് രംഗത്തേക്ക് പുതുതായി കടക്കാൻ ആഗ്രഹിക്കുന്നവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.കൂടാതെ ,ബഹ്റൈനിലെ നിലവിലെ അനുകൂല ബിസിനസ്സ് ,നിക്ഷേപ സാഹചര്യങ്ങളെക്കുറിച്ചും താംകീൻ പാദ്ധതിയെ കുറിച്ചും പ്രത്യേക ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്.രജിഷ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 35521007 ,39196923 ,33311919