കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ദഅ്വ വിങ് സംഘടിപ്പിക്കുന്ന ബസ്വീറ 17 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതൽ ജലീബിലെ ഐ.ഐ.സി ഓഡിറ്റോറിയത്തിൽ നടക്കും. മതം: സമാധാനം, നിർഭയത്വം എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയ്ക്ക് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ നേതൃത്വം നൽകും. 

പഠന ക്യാംപിൽ ആദിൽ സലഫി, സി.കെ അബ്ദുല്ലത്തീഫ് എന്നിവർ യഥാക്രമം ആത്മ വിശുദ്ധിയിലൂടെ ധന്യരാവുക, ഉൾകാഴ്ച പകരുന്ന ചരിത്ര മുഹുർത്തങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസുകളെടുക്കും. സംഗമത്തിൽ ക്ലാസുകളെ അടിസ്ഥാനമാക്കി ക്വിസ്സ് മത്സരവും ഉണ്ടാകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 99060684, 67003822 എന്ന നമ്പരിൽ ബന്ധപ്പെടുക.