- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
എംപിമാർക്കു ക്ലാസെടുക്കാൻ ആലോചിക്കുമ്പോൾ ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് ഒരു {{സിപിഎം}} ജില്ലാ സെക്രട്ടറിയുടെ പേര്! പി രാജീവിന്റെ ഉറപ്പുകളുടെ സമിതിയെക്കുറിച്ചുള്ള ക്ലാസ് കേട്ടു സുരേഷ് ഗോപി അടക്കം മുപ്പതോളം രാജ്യസഭ എംപിമാർ ആവേശത്തിൽ
ന്യൂഡൽഹി: പി രാജീവിന്റെ ക്ലാസുകൾ സിപിഐ(എം) പ്രവർത്തകർക്കു പുതുമയാർന്ന അനുഭവമല്ല. പാർട്ടി ഏൽപ്പിച്ച വിവിധ ജോലികളുടെ കൂട്ടത്തിൽ പുതിയ സഖാക്കൾക്കു ക്ലാസെടുക്കാൻ പി രാജീവ് മടി കാണിക്കാറുമില്ല. പാർലമെന്റിലെത്തിയപ്പോൾ എതിരാളികളുടെയടക്കം മുക്തകണ്ഠ പ്രശംസ് നേടിയ എംപിയായി മാറാനും ഈ സിപിഐ(എം) നേതാവിനു കഴിഞ്ഞിരുന്നു. വീണ്ടും പി രാജീവിനെത്തന്നെ പാർലമെന്റിലേക്ക് അയക്കണമെന്നു ബിജെപിയുടെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കൾ വരെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും പാർലമെന്റിൽ പി രാജീവിന്റെ ശബ്ദം മുഴങ്ങിക്കേട്ടിരിക്കുന്നു. പുതുതായി എത്തിയ എംപിമാർക്കു ക്ലാസെടുക്കാനാണ് രാജീവ് വീണ്ടും ഡൽഹിയിൽ എത്തിയത്. പുതുമുഖങ്ങൾക്കു പരിശീലനം നൽകാൻ ആലോചിച്ചപ്പോൾ ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് സിപിഎമ്മിന്റെ ഈ ജില്ലാ സെക്രട്ടറിയുടെ പേരായതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. പാർലമെന്റിലെയും പുറത്തെയും ഇടപെടലുകളും നീക്കങ്ങളും അത്രമേൽ കൃത്യമായിരുന്നു എന്നതു തന്നെ കാരണം. ബിജെപി നാമനിർദ്ദേശം ചെയ്ത നടൻ സു
ന്യൂഡൽഹി: പി രാജീവിന്റെ ക്ലാസുകൾ സിപിഐ(എം) പ്രവർത്തകർക്കു പുതുമയാർന്ന അനുഭവമല്ല. പാർട്ടി ഏൽപ്പിച്ച വിവിധ ജോലികളുടെ കൂട്ടത്തിൽ പുതിയ സഖാക്കൾക്കു ക്ലാസെടുക്കാൻ പി രാജീവ് മടി കാണിക്കാറുമില്ല. പാർലമെന്റിലെത്തിയപ്പോൾ എതിരാളികളുടെയടക്കം മുക്തകണ്ഠ പ്രശംസ് നേടിയ എംപിയായി മാറാനും ഈ സിപിഐ(എം) നേതാവിനു കഴിഞ്ഞിരുന്നു. വീണ്ടും പി രാജീവിനെത്തന്നെ പാർലമെന്റിലേക്ക് അയക്കണമെന്നു ബിജെപിയുടെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കൾ വരെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വീണ്ടും പാർലമെന്റിൽ പി രാജീവിന്റെ ശബ്ദം മുഴങ്ങിക്കേട്ടിരിക്കുന്നു. പുതുതായി എത്തിയ എംപിമാർക്കു ക്ലാസെടുക്കാനാണ് രാജീവ് വീണ്ടും ഡൽഹിയിൽ എത്തിയത്. പുതുമുഖങ്ങൾക്കു പരിശീലനം നൽകാൻ ആലോചിച്ചപ്പോൾ ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് സിപിഎമ്മിന്റെ ഈ ജില്ലാ സെക്രട്ടറിയുടെ പേരായതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല.
പാർലമെന്റിലെയും പുറത്തെയും ഇടപെടലുകളും നീക്കങ്ങളും അത്രമേൽ കൃത്യമായിരുന്നു എന്നതു തന്നെ കാരണം. ബിജെപി നാമനിർദ്ദേശം ചെയ്ത നടൻ സുരേഷ് ഗോപി അടക്കം മുപ്പതോളം രാജ്യസഭ എംപിമാരാണ് സിപിഐ(എം) എറണാകുളം ജില്ലാസെക്രട്ടറിയായ പി രാജീവിന്റെ ക്ലാസ് കേട്ട് ആവേശഭരിതരായത്. എംപിയായി തിളങ്ങി ഡൽഹി വിട്ട ഈ നേതാവിനെ വീണ്ടും എംപിയായി കിട്ടുമോയെന്ന ആഗ്രഹം ബിജെപിയും കോൺഗ്രസും അടക്കമുള്ള എതിരാളികൾക്കുമുണ്ട്.
ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയാണു കഴിഞ്ഞ ദിസവം പഠന പരിപാടി ഉദ്ഘാടനം ചെയ്തത്. രാജ്യസഭയിൽ നിന്നു പിരിഞ്ഞശേഷം അംഗങ്ങൾക്കു ക്ലാസെടുക്കാൻ രാജ്യസഭാ സെക്രട്ടേറിയറ്റ് രാജീവിനെ വിളിച്ചുവരുത്തുന്നതു രണ്ടാം തവണയാണ് എന്നതും ഈ സിപിഎമ്മുകാരന്റെ മിടുക്കിന് അംഗീകാരമാണ്.
മന്ത്രി പാർലമെന്റിനു നൽകുന്ന ഉറപ്പുകൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചെല്ലാം രാജീവ് ക്ലാസെടുത്തപ്പോൾ പാർലമെന്റിന്റെ നടപടിക്രമങ്ങൾ പഠിക്കാനെത്തിയ പുതുമുഖങ്ങൾ സാകൂതം കേട്ടിരിക്കുകയായിരുന്നു. 'ഉറപ്പുകളുടെ സമിതി'യെക്കുറിച്ചു രാജീവ് ക്ലാസെടുത്തപ്പോൾ മന്ത്രിമാർ ഉറപ്പുനൽകിയാൽ പാലിക്കപ്പെടുമെന്ന് ഉറപ്പാക്കുമെന്നു ദൃഢനിശ്ചയമെടുത്താണ് അംഗങ്ങൾ മടങ്ങിയത്. 'ഉറപ്പു നൽകിയാൽ മന്ത്രി ആറു മാസത്തിനകം പാലിക്കണം. അതു കഴിഞ്ഞും ഉറപ്പു പാലിച്ചില്ലെങ്കിൽ അഷ്വറൻസ് കമ്മിറ്റിയിൽ നിന്നു കാലാവധി നീട്ടിവാങ്ങണം. മന്ത്രിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പായി തുടരുകയാണെങ്കിൽ ഉത്തരവാദിയെ വിളിച്ചുവരുത്താനും നടപടിയെടുപ്പിക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്'- രാജീവ് വിവരിച്ചു.
ഇക്കാര്യത്തിൽ അംഗങ്ങൾക്ക് ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. പത്തു വർഷം പഴക്കമുള്ള ഒരു ഉറപ്പ് തന്റെ സമിതിയുടെ കാലത്തു ശ്രദ്ധയിൽവന്നു. ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരോടു ഫയലുകളുമായി ഹാജരാകാൻ സമിതി നിർദ്ദേശിച്ച് ഏഴു ദിവസത്തിനകം പ്രശ്‌നപരിഹാരമായി എന്നും രാജീവ് ചൂണ്ടിക്കാട്ടി. ജനപ്രതിനിധിയുടെ സവിശേഷാധികാരങ്ങൾക്ക് അടിവരയിടുന്നതാണ്, 'ഉറപ്പുകളുടെ സമിതി'യെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ആദ്യ അഴിമതി (എൽഐസി) ഫിറോസ് ഗാന്ധി പുറത്തുകൊണ്ടുവന്നത് ഒരു ഉപചോദ്യത്തിന്റെ ചുവടുപിടിച്ചാണ്. ഇന്റർനെറ്റില്ലാതിരുന്ന കാലത്ത് അദ്ദേഹം ടെലിഗ്രാം വഴിയാണു വിവരം ശേഖരിച്ചത്. അതിന്റെ പേരിൽ ധനമന്ത്രി ടി.ടി. കൃഷ്ണമാചാരിക്കു രാജിവയ്‌ക്കേണ്ടിയും വന്ന കാര്യവും രാജീവ് പരാമർശിച്ചു.
കാലാവധി പൂർത്തിയാക്കി കഴിഞ്ഞ ഏപ്രിലിൽ എംപി സ്ഥാനമൊഴിഞ്ഞ പി രാജീവിനെ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി മുതൽ സോഷ്യൽ മീഡിയ വരെ ഏകസ്വരത്തിലാണ് അഭിനന്ദിച്ചത്. രാജ്യസഭയിൽ ഏവരുടെയും പ്രശംസ നേടത്തക്കവിധമായിരുന്നു പി രാജീവിന്റെ പ്രവർത്തനം എന്നത് മന്ത്രി അരുൺ ജെയ്റ്റ്ലിയുടെ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു. രാജീവിനെ വീണ്ടും സഭയിലേക്ക് അയക്കണമെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ സീതാറാം യെച്ചൂരിയോട് ജെയ്റ്റ്ലി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
രാജീവിനെ പോലെ മികച്ച പാർലമെന്റേറിയനെ സഭയിലേക്ക് മടക്കി കൊണ്ടു വരണമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി ആവശ്യപ്പെട്ടതിനു പിന്നാലെ ഗുലാംനബി ആസാദും മായാവതിയും ശരദ് യാദവും ഡെറിക് ഒബ്രിയനും ഇക്കാര്യം പിന്തുണച്ചു. രാജ്യത്തിനാകെ ഗുണകരമാകുന്ന നിരവധി വിഷയങ്ങളിലേക്ക് ഈ കാലയളവിൽ ശ്രദ്ധ ക്ഷണിക്കാൻ പി രാജീവിനു കഴിഞ്ഞിരുന്നു. എംപി ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഒട്ടനവധി ജനോപകാരപ്രവർത്തനങ്ങളാണ് പി രാജീവ് ചെയ്തത്. കേരളത്തിൽ നിന്നു പോയ, ഭരണകക്ഷിയിൽ വരെ അംഗമായിരുന്ന നിരവധി എംപിമാർ സഭയിൽ ഉണ്ടായിട്ടും അവർക്കൊന്നും കഴിയാത്ത ഒട്ടനവധി കാര്യങ്ങൾ ചെയ്യാൻ രാജീവിനായി എന്നു സോഷ്യൽ മീഡിയയും സാക്ഷ്യപ്പെടുത്തുന്നു.
സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ആളുകളെ ഉദ്ദേശിച്ച് നിരവധി പ്രവർത്തനങ്ങളാണ് പി രാജീവ് എംപിയെന്ന നിലയിൽ കാഴ്ചവച്ചതെന്ന് സോഷ്യൽ മീഡിയയും പറയുന്നു. ഒരു രാജ്യസഭാ അംഗത്തിന് എങ്ങനെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്നതിന് മാതൃകയാണ് പി രാജീവെന്നും എറണാകുളത്തുനിന്നു ലോക്സഭയിലും രാജ്യസഭയിലും എത്തിയ മറ്റ് എംപിമാർക്കൊന്നും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് രാജീവ് ചെയ്തതെന്നും സോഷ്യൽ മീഡിയ ഓർക്കുന്നു.