- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിൽ പരാജയമായ ചിത്രത്തിന് ഹിന്ദിയിൽ കാഴ്ചക്കാർ ഏറെ; ഉണ്ണി മുകുന്ദൻ നായകനായ സ്റ്റൈൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് യൂട്യൂബിൽ ഒരു കോടിയിലതികം പ്രേക്ഷകർ
കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി ബിനു എസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സ്‌റ്റൈൽ. അന്യഭാഷ ചിത്രങ്ങളെ വെല്ലുന്ന ആക്ഷൻ രംഗങ്ങളായിരുന്നു സ്‌റ്റൈലിന്റെ പ്രത്യേകത. റിലീസ് ചെയ്ത് ഒന്നര വർഷങ്ങൾ പിന്നിടുമ്പോൾ സ്‌റ്റൈൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 1 കോടിയിലതികം ആളുകളാണ് ചിത്രം യൂ ടൂബിൽ കണ്ടത്. 2016 ലാണ് ചിത്രം പുറത്തിറങ്ങിയത്. മലയാളത്തിൽ തിയറ്ററുകളിൽ ചിത്രം പരാജയമായിരുന്നെങ്കിലും ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് വൻ സ്വീകാര്യതയാണ് യൂട്യൂബിൽ ലഭിച്ചത്. ഒരു മലയാളം ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് യൂ ടൂബിൽ ഇത്രത്തോളം സ്വീകാര്യത ലഭിക്കുന്നത് ഇതാദ്യമായാണ്. ടോം എന്ന കാർ മെക്കാനിക്കിന്റെയും, ജീവന് തുല്യം തന്റെ കാറിനെ സ്നേഹിക്കുന്ന എഡ്ഗറിന്റെയും കഥയാണ് സ്റ്റൈൽ. ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ടോവിനോ തോമസായിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. 2014 ഇൽ പുറത്തിറങ്ങിയ ഇതിഹാസ ആയിരുന്നു ബിനു എസിന്റെ ആദ്യ ചിത്രം. ഇതിഹാസയും സൂപ്പർഹിറ്റ് വിജയം സ്വന്തമാക്കിയിരുന്നു. ആസിഫ് അലിയുടെ അനി
കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി ബിനു എസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സ്‌റ്റൈൽ. അന്യഭാഷ ചിത്രങ്ങളെ വെല്ലുന്ന ആക്ഷൻ രംഗങ്ങളായിരുന്നു സ്‌റ്റൈലിന്റെ പ്രത്യേകത. റിലീസ് ചെയ്ത് ഒന്നര വർഷങ്ങൾ പിന്നിടുമ്പോൾ സ്‌റ്റൈൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 1 കോടിയിലതികം ആളുകളാണ് ചിത്രം യൂ ടൂബിൽ കണ്ടത്.
2016 ലാണ് ചിത്രം പുറത്തിറങ്ങിയത്. മലയാളത്തിൽ തിയറ്ററുകളിൽ ചിത്രം പരാജയമായിരുന്നെങ്കിലും ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് വൻ സ്വീകാര്യതയാണ് യൂട്യൂബിൽ ലഭിച്ചത്. ഒരു മലയാളം ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് യൂ ടൂബിൽ ഇത്രത്തോളം സ്വീകാര്യത ലഭിക്കുന്നത് ഇതാദ്യമായാണ്.
ടോം എന്ന കാർ മെക്കാനിക്കിന്റെയും, ജീവന് തുല്യം തന്റെ കാറിനെ സ്നേഹിക്കുന്ന എഡ്ഗറിന്റെയും കഥയാണ് സ്റ്റൈൽ. ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ടോവിനോ തോമസായിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. 2014 ഇൽ പുറത്തിറങ്ങിയ ഇതിഹാസ ആയിരുന്നു ബിനു എസിന്റെ ആദ്യ ചിത്രം. ഇതിഹാസയും സൂപ്പർഹിറ്റ് വിജയം സ്വന്തമാക്കിയിരുന്നു.
ആസിഫ് അലിയുടെ അനിയൻ അസ്‌കർ അലിയെയും അപർണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന കാമുകി എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ബിനു എസ് ഇപ്പോൾ. ചിത്രം ഉടൻ തന്നെ തിയറ്ററുകളിലെത്തും.