തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ തിരുവനന്തപുരം മെയിൻ ഡെസ്‌ക്കിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള പത്രപ്രവർത്തകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഡെസ്‌ക്കിൽ സബ് എഡിറ്റർ, സീനിയർ സബ് എഡിറ്റർ, ചീഫ് സബ് എഡിറ്റർ തസ്തികകളിൽ ആണ് ഒഴിവുകളുള്ളത്. ഏതെങ്കിലും ഓൺലൈൻ പത്രത്തിലോ പ്രിന്റഡ് പത്രങ്ങളുടെ ഡെസ്‌ക്കിലോ കുറഞ്ഞത് രണ്ടു വർഷം ജോലി ചെയ്തിട്ടുള്ളവർ മാത്രം സബ് എഡിറ്റർ തസ്തികകളിലേക്ക് അപേക്ഷിക്കാവൂ. സീനിയോരിറ്റി അനുസരിച്ച് മറ്റ് തസ്തികകളിൽ പരിഗണിക്കും.

കുറഞ്ഞത് നാലു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർ സീനിയർ സബ് എഡിറ്റർ തസ്തികകളിലും ഏഴു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് ചീഫ് സബ് എഡിറ്റർ തസ്തികകളിലും അപേക്ഷിക്കാം. മറ്റ് പരിചയങ്ങളും പരിഗണിക്കുമെങ്കിലും പ്രിന്റഡ് പത്രങ്ങളിലോ ഓൺലൈൻ പത്രങ്ങളിലോ പ്രവർത്തി പരിചയം ഉയർന്ന തസ്തികകളിൽ നിർബന്ധമാണ്. പാർട്ട് ടൈം ജോലി, ഫീച്ചർ എഴുത്ത്, പ്രാദേശിക ലേഖകനായുള്ള പരിചയം എന്നിവ പ്രവർത്തി പരിചയത്തിൽ കൂട്ടുന്നതല്ല. വേഗതയിൽ മലയാളം ടൈപ്പ് ചെയ്യാനും, കേട്ടെഴുതാനും, വിവർത്തനം നടത്താനും മറ്റു വാർത്തകൾ മാറ്റി എഴുതാനും പരിചയം ഉണ്ടായിരിക്കണം. റിപ്പോർട്ടറായോ, സ്റ്റിങ്ങറായോ ഉള്ള പരിചയം മാത്രമുള്ളവർ അപേക്ഷിക്കുക. രണ്ട് വർഷത്തെ ഡെസ്‌കിലെ പരിചയത്തിന്റെ കാര്യത്തിൽ ഇളവുണ്ടാകില്ല.

സബ് എഡിറ്റർ, സീനിയർ സബ് എഡിറ്റർ, ചീഫ് സബ് എഡിറ്റർ തസ്തികകളിൽ ഇപ്പോൾ അപേക്ഷകന് ലഭിച്ചു കൊണ്ടിരിക്കുന്നതിനേക്കാൾ ഉയർന്ന ശമ്പളം നൽകുന്നതാണ്. മൂന്നു മാസം കുറഞ്ഞത് തുടർച്ചയായി ജോലി ചെയ്യുന്നവർക്ക് നിയമപരമായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. എല്ലാവർക്കും എല്ലാ വർഷവും പത്ത് ശതമാനം ശമ്പള വർദ്ധനവ് ഉണ്ടായിരിക്കും. ഒരു വർഷം എങ്കിലും ജോലി ചെയ്യുന്നവർക്ക് വർഷത്തിൽ ഒരിക്കൽ കുടുംബസമേതം ഏതെങ്കിലും ഒരു റിസോർട്ടിൽ താമസിക്കാൻ സൗകര്യം ഒരുക്കി നൽകുന്നതാണ്.

തിരുവനന്തപുരത്ത് ഓഫീസിൽ വച്ച് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നൽകുന്നത്. അഭിമുഖത്തിന് മുമ്പ് ലഭിക്കുന്ന ശമ്പളം തെളിയിക്കാനുള്ള രേഖകൾ കൊണ്ടുവരേണ്ടതാണ്. താത്പ്പര്യമുള്ളവർ എത്രയും പെട്ടന്ന് ബയോഡാറ്റ hr@marunadan.in  എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഈ മാസം28 ആയിരിക്കും. മാർച്ചിൽ തന്നെ നിയമനം നടക്കും. അപേക്ഷകരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.