- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
മലപ്പുറം: സുബീറയുടെ തിരോധാന കേസ് അന്വേഷിക്കവേ സംശയിക്കുന്നവരുടെ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കിയപ്പോൾ ഏറ്റവും ഒടുവിലത്തെ പേരുകാരൻ അൻവർ. ദിവസങ്ങൾക്ക് മുമ്പ് മണ്ണുമാറ്റാനായി ഇയാൾ ജെസിബി വിളിച്ചിരുന്നു എന്നുള്ള വിവരം കച്ചിത്തുരുമ്പായി. ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലത്തെത്തു നിന്നും ദുർഗന്ധം അനുഭവപ്പെട്ടതായി വിവരം കിട്ടി. അൻവറിനോട് ഇതെക്കുറിച്ചു ചോദിച്ചപ്പോൾ പുച്ഛിച്ചുതള്ളി. സ്ഥലമാകെ കുഴിക്കാൻ പോകുകയാണെന്ന് പൊലീസ് അറിയിച്ചപ്പോൾ പഞ്ചാപാവം അഭിനയിച്ച് കുറ്റസമ്മതവും നടത്തുകയായിരുന്നു അൻവർ.
പെൺകുട്ടിയെ കുഴിച്ചുമൂടിയ സ്ഥലത്ത് മണ്ണ് നീക്കി പരിശോധന നടത്തുന്നതിനിടെ ''ഇന്ന് നോമ്പൊക്കെ തുറന്നുകഴിഞ്ഞ് നാളെ മാന്താം'' എന്ന് പ്രതി പറഞ്ഞിരുന്നു. ഇത് പൊലീസിന്റെ സംശയം ഉറപ്പിച്ചു. പൊലീസ് പക്ഷേ ഇന്നലെത്തന്നെ മുഴുവനായി മാന്തുകയും പെൺകുട്ടിയുടെ ശരീര ഭാഗം കണ്ടെടുക്കുകയും ചെയ്തു. പൊതുവിൽ ഇത് ആളുകളില്ലാത്ത സ്ഥലമാണ്. കല്ലുവെട്ടുന്ന കുഴി സമീപത്തുണ്ട്. ഇവിടെ പെട്ടെന്ന് മണ്ണിട്ട് നികത്തിയത് സംശയം ജനിപ്പിച്ചു. കോഴിവേസ്റ്റ് കൊണ്ടുവന്നിട്ടതിനാൽ നല്ല മണമുണ്ടെന്നും പെട്ടെന്ന് തന്നെ മണ്ണ് വേണമെന്നും പ്രതി ജെ.സി.ബി ഡ്രൈവറോട് പറഞ്ഞിരുന്നു.
നാട്ടിൽ എല്ലാവർക്കും അറിയാവുന്നയാളാണ് അൻവർ. എല്ലാ വിഷയത്തിലും സജീവമായി ഇടപെടുന്നയാളാണ്. പ്രശ്നത്തിലൊന്നും ഉള്ളതായി അറിവില്ല. ഉള്ളിൽ ക്രിമിനൽ സ്വഭാവമുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണ്. കൂലിപ്പണി, മരംവെട്ട് തുടങ്ങിയ ജോലികൾക്കൊപ്പം സ്വന്തം സ്ഥലത്തിന്റെ കാര്യങ്ങളും നോക്കി നടത്തുന്നു. പെൺകുട്ടിയെ തിരയാൻ കഴിഞ്ഞ ദിവസങ്ങളില്ലൊം നാട്ടുകാരുടെ കൂടെ സജീവമായി ഉണ്ടായിരുന്ന ആളാണെന്നതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്.
അൻവറിനെതിരെ രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് സംശയത്തിന്റെ പേരിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനൊരുങ്ങിയപ്പോൾ ഉറപ്പില്ലാതെ അങ്ങനെയൊന്നും ചെയ്യേണ്ട എന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പോലും പറഞ്ഞത്. പ്രതിക്ക് 10 ലക്ഷത്തോളം രൂപ കടമുണ്ട്്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരിൽ കുറച്ച് സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നറിയുന്നു. മൂന്നരപ്പവൻ മാത്രമാണ് പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും കിട്ടിയിട്ടുള്ളത്''.
വളാഞ്ചേരി വെട്ടിച്ചിറയിൽ 21 കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അൻവർ പിടിയിലായതിന് പിന്നിലെ സുപ്രധാനമൊഴി ഇയാൾ തന്നെ വിളിച്ചുവരുത്തയ ജെസിബി ഡ്രൈവറുടേതായിരുന്നു. അന്വേഷണത്തിന് നേതൃത്വം നൽകിയ തിരൂർ ഡിവൈ.എസ്പി കെ.എസ്. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തൽ ചോറ്റൂർ സ്വദേശി പറമ്പൻ അൻവറിനെ (40)യാണ് സംഭവവുമായി ബന്ധപ്പെട്ട് വളാഞ്ചേരി പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.
ഒറ്റയ്ക്ക് നടന്നുപോകുന്നതുകണ്ട് പിന്നാലെ കൂടിയെന്നും വിജനമായ പ്രദേശത്തെത്തിയപ്പോൾ മുഖം പൊത്തിപ്പിടിച്ച് കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയെന്നും കുതറിമാറാൻ ശ്രമിച്ചെങ്കിലും കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് ഇയാൾ പൊലീസിൽ മൊഴിനൽകിയിട്ടുള്ളത്. ആഭരണം കവരാൻ ലക്ഷ്യമിട്ടായിരുന്നു കൊലയെന്നാണ് ഇയാൾ പൊലീസിനെ ധിരിപ്പിച്ചിട്ടുള്ളത്. മൃതദ്ദേഹത്തിൽ നിന്നും ഊരിയെടുത്തത് ആഭരണങ്ങൾ മൂന്നുപവൻ ഉണ്ടായിരുന്നെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്.
അൻവറിന്റെ വസ്തുവിൽ ജെസിബി കൊണ്ട് മണ്ണ് മൂടിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. ഇത് പൊലീസും അറിഞ്ഞു. തുടർന്നാണ് ജെ സി ബി ഓപ്പറേറ്ററെ വിളിച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്തത്്. അസ്വഭാവികമായി എന്തെങ്കിലും കണ്ടോ എന്നുതിരക്കിയപ്പോൾ ഇല്ലന്നും എന്തോ ദിർഗന്ധം അനുഭവപ്പെട്ടതായി തോന്നിയെന്നും ഡ്രൈവർ വെളിപ്പെടുത്തുകയായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പോലാസ് നടത്തിയ തന്ത്രപരമായി നീക്കത്തിലാണ് കൊലപാതകിയായ അൻവർ കുടുങ്ങിയത്. ഇയാളുടെ മുൻകാല സ്വഭാവം കണക്കിലെടുത്താൽ ആഭരണത്തിനു മാത്രമായി കൊലനടത്തിയിരിക്കാൻ ഇടയില്ലെന്നാണ് പൊലീസ് കരുതുന്നത്്. അൻവർ പൊതുവെ സ്ത്രീകളോട് വളരെ താൽപര്യം കാണിച്ചിരുന്ന ആളാണ് എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 100 മീറ്റർ മാത്രം അകലെയുള്ള ചെങ്കൽ ക്വാറിക്ക് അടുത്ത ഭൂമിയിൽ മണ്ണിട്ടു മൂടിയ നിലയിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. അയൽവാസിയായ പ്രതി അൻവർ കുറ്റം സമ്മതിച്ചു. കൊലപാതകം സ്വർണാഭരണങ്ങൾ മോഷ്ടിക്കാനെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പെൺകുട്ടിക്കായി തിരച്ചിൽ നടത്താനും അൻവർ മുന്നിട്ടിറങ്ങിയിരുന്നു.കാണാതായ പെൺകുട്ടി റോഡിൽ എത്തിയതിന് തെളിവൊന്നും സമീപത്തെ വീട്ടിലെ സിസിടിവിയിൽ നിന്നും പൊലീസിന് കിട്ടിയിരുന്നില്ല.
അതുകൊണ്ട് തന്നെ വീട്ടിനടുത്ത വഴിയിൽ എവിടേയോ പെൺകുട്ടി അപായപ്പെട്ടുവെന്ന സംശയം സജീവമായിരുന്നു. ഇതിനിടെയാണ് അൻവറിന്റെ വസ്തുവിൽ ജെസിബി എത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിലും തെളിവെടുപ്പിലുമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കഞ്ഞിപ്പുര ചോറ്റൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പ്രദേശത്ത് നിന്നും 40 ദിവസം മുമ്പ് കാണാതായ കിഴക്കപറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിന്റെ(21)താണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 10 മുതൽ കാണാതായത്.ചൊവ്വാഴ്ച വൈകുന്നരമാണ് കാണാതായ സുബീറ ഫർഹത്തിന്റെ വീടിന് 300 മീറ്ററോളം അകലെയായി കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
സുബീറ ഫർഹതിനെ മാർച്ച് 10 മുതലാണ് കാണാതായത്. വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിലെ സഹായിയായ സുബീറ ഫർഹത്ത് കാണാതായ ദിവസം രാവിലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്കിറങ്ങിയ ദൃശ്യങ്ങൾ തൊട്ടപ്പുറത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു.എന്നാൽ പ്രധാന റോഡിലേക്ക് എത്തിയതിന് തെളിവുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വീട്ടിന് അടുത്തു തന്നെ യുവതി അപ്രത്യക്ഷമായെന്ന് വ്യക്തമാകുകയും ചെയ്തു. ജോലിക്കെത്താതിൽ ക്ലിനിക്കിലെ ഡോക്ടർ വീട്ടുകാരെ വിവരമറിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കാണാതായതിന് ശേഷം സുബീറയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായത് അന്വേഷണത്തെ കാര്യമായി ബാധിച്ചു.പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഫോൺ വിവരങ്ങളും പരിശോധിച്ചെങ്കിലും സംശയാസ്പദമായ രീതിയിൽ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ 21 കാരിയുടെ മൃതദേഹം കാണാതായ സുബീറ ഫർഹത്തിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. സുബീറ ധരിച്ചിരുന്ന വസ്ത്രം കണ്ടാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.ഇന്ന് രാവിലെ മൃതദേഹം കുഴിച്ചിട്ട തെങ്ങിൻ തോപ്പിൽ പ്രതി അൻവറിനെ എത്തിച്ച് തെളിവെടുത്തിരുന്നു. കനത്ത സുരക്ഷയിലാണ് പൊലീസ് പ്രാഥമിക തെളിവെടുപ്പ് പൂർത്തിയാക്കിയത്.അതിന് ശേഷമാണ് മണ്ണിനുള്ളിൽ നിന്ന് മൃതദേഹാവിശിഷ്ടങ്ങൾ പുറത്തെടുത്തത്. ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചതായും സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.