- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശ്മീർ പ്രശ്നത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുന്ന ഇസ്രയേലിനെതിരെ ഇന്ത്യയെ എതിർക്കുന്ന ഫലസ്തീന് വേണ്ടി വോട്ട് ചെയ്തത് എന്തിന്? യെരുശലേം ഇസ്രയേലിന്റെ സ്വന്തം; ഇന്ത്യയുടെ തീരുമാനം വലിയ പിഴവ്; കേന്ദ്രസർക്കാറിന്റെ ഫലസ്തീൻ നയത്തെ രൂക്ഷമായി വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമി
ഡൽഹി: ജറുസലേം വിഷയത്തിലുള്ള യു.എൻ. പ്രമേയത്തിൽ യു.എസിനെതിരേ വോട്ട് ചെയ്ത ഇന്ത്യൻ നടപടി വലിയ പിഴവാണെന്ന് ബിജെപി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി.ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമാക്കിയ യു.എസ്. നടപടിക്കെതിരേയുള്ള യു.എൻ. പൊതുസഭാ പ്രമേയത്തിനെ അനുകൂലിച്ച് വോട്ട് ചെയ്ത 128 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ടായിരുന്നു. കശ്മീർ പ്രശ്നത്തിൽ ഫലസ്തീൻ ഒരിക്കലും ഇന്ത്യയുടെ ഒപ്പം നിന്നിട്ടില്ലെന്നും എന്നാൽ ഇസ്രയേൽ ഇന്ത്യക്കൊപ്പം നിന്നിട്ടുണ്ടെന്നും ദേശതാൽപര്യത്തിനു വിരുദ്ധമാണ് യു.എസിനെതിരേ വോട്ട് ചെയ്തതെന്നും സ്വാമി പറഞ്ഞു. പടിഞ്ഞാറൻ ജറുസലേം ഇസ്രയേലിന്റെ പക്കലുള്ളതാണെന്നും അവിടെ എംബസി സ്ഥാപിക്കുന്ന യു.എസ്. നടപടിയിൽ തെറ്റൊന്നുമില്ലെന്നും സ്വാമി പറഞ്ഞു. സുബ്രഹ്മണ്യൻ സ്വാമിയുടെ വാക്കുകൾക്കു വൻ പിന്തുണയാണ് ട്വിറ്ററിൽ ലഭിച്ചത്.
ഡൽഹി: ജറുസലേം വിഷയത്തിലുള്ള യു.എൻ. പ്രമേയത്തിൽ യു.എസിനെതിരേ വോട്ട് ചെയ്ത ഇന്ത്യൻ നടപടി വലിയ പിഴവാണെന്ന് ബിജെപി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി.ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമാക്കിയ യു.എസ്. നടപടിക്കെതിരേയുള്ള യു.എൻ. പൊതുസഭാ പ്രമേയത്തിനെ അനുകൂലിച്ച് വോട്ട് ചെയ്ത 128 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ടായിരുന്നു.
കശ്മീർ പ്രശ്നത്തിൽ ഫലസ്തീൻ ഒരിക്കലും ഇന്ത്യയുടെ ഒപ്പം നിന്നിട്ടില്ലെന്നും എന്നാൽ ഇസ്രയേൽ ഇന്ത്യക്കൊപ്പം നിന്നിട്ടുണ്ടെന്നും ദേശതാൽപര്യത്തിനു വിരുദ്ധമാണ് യു.എസിനെതിരേ വോട്ട് ചെയ്തതെന്നും സ്വാമി പറഞ്ഞു. പടിഞ്ഞാറൻ ജറുസലേം ഇസ്രയേലിന്റെ പക്കലുള്ളതാണെന്നും അവിടെ എംബസി സ്ഥാപിക്കുന്ന യു.എസ്. നടപടിയിൽ തെറ്റൊന്നുമില്ലെന്നും സ്വാമി പറഞ്ഞു. സുബ്രഹ്മണ്യൻ സ്വാമിയുടെ വാക്കുകൾക്കു വൻ പിന്തുണയാണ് ട്വിറ്ററിൽ ലഭിച്ചത്.
Next Story



