- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി നേതാക്കളുടെ 'മണ്ടത്തര' പ്രതികരണങ്ങൾ തുടരുന്നു; വിജയ് ബിജെപിക്ക് ജോസഫ് വിജയ് ആയി മാറിയപ്പോൾ ദീപിക പദുകോൺ സുബ്രഹ്മണ്യ സ്വാമിക്ക് ഡച്ചുകാരിയായി; പത്മാവതിക്കെതിരെ ബിജെപിയുടെ പോര് രൂക്ഷമാവുന്നു; സിനിമകളെ പേടിക്കാൻ ബിജെപിക്ക് നാണമില്ലേയെന്ന് സോഷ്യൽ മീഡിയ
ന്യൂഡൽഹി: മെർസലിനെ വിജയിപ്പിച്ച് കഴിഞ്ഞപ്പോൾ അടുത്ത സിനിമയെ ഹിറ്റാക്കാനുള്ള പി.ആർ വർക്കുമായി ഇറങ്ങിയിരിക്കുകയാണ് ബിജെപി, സഞ്ജയ് ലീലാ ബൻസാലിയുടെ പുതിയ ചിത്രം പത്മാവതിയെയാണ് വിമർശിച്ച് ഹിറ്റാക്കാൻ ബിജെപി ഒരുങ്ങുന്നത്. വിജയിയെ ജോസഫ് വിജയ് ആയി ബിജെപി മാറ്റിയപ്പോൾ ദീപിക പദുകോണിനെ ഇപ്പോൾ ഡച്ചുകാരിയാക്കിയിരിക്കുകയാണ് ബിജെപിയുടെ മുതിർന്ന നേതാവായ സുബ്രഹ്മണ്യൻ സ്വാമി,ചിത്രത്തിലെ നായികയായ ദീപിക പദുക്കോൺ ഇന്ത്യക്കാരിയല്ല ദീപിക ഡച്ചുകാരിയാണെന്നാണ് സ്വാമിയുടെ കണ്ടെത്തൽ. ഇപ്പോൾ സുബ്രഹ്മണ്യൻ സ്വാമിയാണ് ദീപിക അധ:പതനത്തേക്കുറിച്ച് നമ്മെ പഠിപ്പിക്കുകയാണെന്നും നടിയുടെ കാഴ്‌ച്ചപ്പാടിൽനിന്ന് പിന്നോട്ട് പോയാലേ പുരോഗതി നേടാനാകൂ എന്നുമാണ് സ്വാമിയുടെ വാദം ബിജെപി നേതാക്കളുടെ മണ്ടൻ പ്രതികരണങ്ങളിൽ അവസാനത്തേതാണ് സുബ്രഹ്മണ്യൻ സ്വാമിയുടേത്. പത്മാവതിക്കെതിരെ വലിയ എതിർപ്പാണ് ബിജെപി പ്രകടിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രദർശിപ്പിച്ച തിയേറ്ററുകൾ പോലും അക്രമിക്കപ്പെടുകയാണ്. അതിനിടെ ചിത്രത്തിൽ അഭിനയിച്ചവരുടേയും പിന്
ന്യൂഡൽഹി: മെർസലിനെ വിജയിപ്പിച്ച് കഴിഞ്ഞപ്പോൾ അടുത്ത സിനിമയെ ഹിറ്റാക്കാനുള്ള പി.ആർ വർക്കുമായി ഇറങ്ങിയിരിക്കുകയാണ് ബിജെപി, സഞ്ജയ് ലീലാ ബൻസാലിയുടെ പുതിയ ചിത്രം പത്മാവതിയെയാണ് വിമർശിച്ച് ഹിറ്റാക്കാൻ ബിജെപി ഒരുങ്ങുന്നത്.
വിജയിയെ ജോസഫ് വിജയ് ആയി ബിജെപി മാറ്റിയപ്പോൾ ദീപിക പദുകോണിനെ ഇപ്പോൾ ഡച്ചുകാരിയാക്കിയിരിക്കുകയാണ് ബിജെപിയുടെ മുതിർന്ന നേതാവായ സുബ്രഹ്മണ്യൻ സ്വാമി,ചിത്രത്തിലെ നായികയായ ദീപിക പദുക്കോൺ ഇന്ത്യക്കാരിയല്ല ദീപിക ഡച്ചുകാരിയാണെന്നാണ് സ്വാമിയുടെ കണ്ടെത്തൽ.
ഇപ്പോൾ സുബ്രഹ്മണ്യൻ സ്വാമിയാണ് ദീപിക അധ:പതനത്തേക്കുറിച്ച് നമ്മെ പഠിപ്പിക്കുകയാണെന്നും നടിയുടെ കാഴ്‌ച്ചപ്പാടിൽനിന്ന് പിന്നോട്ട് പോയാലേ പുരോഗതി നേടാനാകൂ എന്നുമാണ് സ്വാമിയുടെ വാദം
ബിജെപി നേതാക്കളുടെ മണ്ടൻ പ്രതികരണങ്ങളിൽ അവസാനത്തേതാണ് സുബ്രഹ്മണ്യൻ സ്വാമിയുടേത്. പത്മാവതിക്കെതിരെ വലിയ എതിർപ്പാണ് ബിജെപി പ്രകടിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രദർശിപ്പിച്ച തിയേറ്ററുകൾ പോലും അക്രമിക്കപ്പെടുകയാണ്. അതിനിടെ ചിത്രത്തിൽ അഭിനയിച്ചവരുടേയും പിന്നണിയിൽ പ്രവർത്തിച്ചവരുടേയും മതവും ജാതിയും ജനന സ്ഥലവും തിരക്കുന്നവരും കുറവല്ല.
മോദിയുടെ മുന്നിൽ കാലിന്മേൽ കാൽവച്ച് ഇരുന്ന പ്രിയങ്ക ചോപ്രയ്ക്കുപുറമേ അങ്ങനെ ദീപികയും ബിജെപിക്ക് വെറുക്കപ്പെട്ടവളാവുകയാണ്. അങ്ങനെ ഇന്ത്യയുടെ രണ്ട് അന്താരാഷ്ട്ര ചലച്ചിത്ര നടിമാർക്കും ഇവർ കണ്ടെത്തിയ കുറ്റങ്ങളും വിചിത്രമാണ്. ഗുജറാത്ത് ബിജെപി ഘടകം ചിത്രത്തിന് എതിരായി സജീവമായി രംഗത്തുണ്ട്. ഇതോടെ ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്
എന്നാൽ ഇത് ഭയാനകമായ അവസ്ഥയാണെന്നു തീർത്തും ഞെട്ടുന്ന അവസ്ഥയെന്നുമുള്ള പ്രതികരണങ്ങളാണ് ദീപിക നടത്തിയത്. എവിടെയാണ് നമ്മൾ സ്വയം എത്തിപ്പെട്ടിരിക്കുന്നത്. ഒരു രാഷ്ട്രം എന്ന നിലയിൽ എവിടെയാണ് നമ്മൾ എത്തിയിരിക്കുന്നത്. പിന്നോട്ടാണ് നമ്മുടെ യാത്ര- എന്നാണ് വിഷയത്തെക്കുറിച്ച് ദീപിക പറയുന്നത്.
ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ഗുജറാത്ത് ഘടകം രംഗത്തുവന്നിരുന്നു. രജപുത്ര കർണി സേനയും മേവാർ രാജകുടുംബവും ചിത്രത്തിനെതിരെ വാളോങ്ങിനിൽക്കുകയാണ്. ഇതിനിടെയാണ് നായിക ദീപികയ്‌ക്കെതിരായ സുബ്രഹ്മണ്യൻ സ്വാമിയുടെ കടന്നാക്രമണം.