- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങൾക്കു പിന്നിൽ ബിജെപിയെന്നു വെട്ടിത്തുറന്നു പറഞ്ഞത് സുബ്രഹ്മണ്യൻ സ്വാമി; പ്രതിസന്ധി ഘട്ടത്തിൽ ചെന്നൈയിലെത്താതെ മുംബൈയിൽ തുടരുന്ന ഗവർണർക്കും വിമർശനം; പനീർശെൽവം വെറും റബർ സ്റ്റാമ്പെന്നും ബിജെപി നേതാവ്
ചെന്നൈ: തമിഴ്‌നാട്ടിൽ ഇപ്പോഴുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ ബിജെപിയാണെന്നു വെട്ടിത്തുറന്നു പറഞ്ഞ് പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ ചില ബിജെപി നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചെയ്യാൻ അവർക്ക് അവരുടെ താൽപര്യങ്ങളും കാരണങ്ങളുമുണ്ടെന്നും സ്വാമി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേറാൻ കൊതിച്ചിരിക്കുന്ന ശശികലയുടെ സത്യപ്രതിജ്ഞ വൈകുന്നതിലും അവർക്കെതിരെ കാവൽ മുഖ്യമന്ത്രി പനീർശെൽവം പരസ്യ നിലപാടുമായി രംഗത്തെത്തയതിനു പിന്നിലും ബിജെപിക്കു പങ്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതു ശരിവച്ചുകൊണ്ടാണ് സ്വാമി പ്രസ്താവന നടത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പേരിൽ സ്വന്തം പാർട്ടിക്കു നേർക്ക് വിമർശനം ഉയർത്താനും സ്വാമി തയാറായി. എംഎൽഎമാരുടെ പിന്തുണയുള്ളയാളെ മുഖ്യമന്ത്രിയാക്കാൻ ക്ഷണിക്കുകയെന്നതു ഗവർണറുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ ഇതുപോലുള്ള ഒരു രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമ്പോൾ ഗവർണർ മഹാരാഷ്ട്രയി
ചെന്നൈ: തമിഴ്‌നാട്ടിൽ ഇപ്പോഴുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ ബിജെപിയാണെന്നു വെട്ടിത്തുറന്നു പറഞ്ഞ് പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ ചില ബിജെപി നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചെയ്യാൻ അവർക്ക് അവരുടെ താൽപര്യങ്ങളും കാരണങ്ങളുമുണ്ടെന്നും സ്വാമി പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേറാൻ കൊതിച്ചിരിക്കുന്ന ശശികലയുടെ സത്യപ്രതിജ്ഞ വൈകുന്നതിലും അവർക്കെതിരെ കാവൽ മുഖ്യമന്ത്രി പനീർശെൽവം പരസ്യ നിലപാടുമായി രംഗത്തെത്തയതിനു പിന്നിലും ബിജെപിക്കു പങ്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതു ശരിവച്ചുകൊണ്ടാണ് സ്വാമി പ്രസ്താവന നടത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പേരിൽ സ്വന്തം പാർട്ടിക്കു നേർക്ക് വിമർശനം ഉയർത്താനും സ്വാമി തയാറായി.
എംഎൽഎമാരുടെ പിന്തുണയുള്ളയാളെ മുഖ്യമന്ത്രിയാക്കാൻ ക്ഷണിക്കുകയെന്നതു ഗവർണറുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ ഇതുപോലുള്ള ഒരു രാഷ്ട്രീയ പ്രതിസന്ധിയുണ്ടാകുമ്പോൾ ഗവർണർ മഹാരാഷ്ട്രയിൽ ഇരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശികലയുടെ സത്യപ്രതിജ്ഞ വൈകിപ്പിക്കാനാണ് തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ വിദ്യാസാഗർ റാവു ചെന്നൈയിൽ എത്താത്തെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. വിമതസ്വരം ഉയർത്തിയ ഒ. പനീർശെൽവത്തിന് ശശികല ക്യാമ്പിൽനിന്ന് കൂടുതൽ എംഎൽഎമാരെ ആകർഷിക്കാൻ സമയം നല്കാനാണ് ഗവർണർ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നതെന്നാണ് ചൂണ്ടിക്കാട്ടപ്പെട്ടത്.
അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശശികലയെ പിന്തുണച്ച് സുബ്രഹ്മണ്യൻ സ്വാമി നേരത്തെ രംഗത്തെത്തിയിരുന്നു. പനീർസെൽവം വെറും റബർസ്റ്റാംപ് മാത്രമായിരുന്നു. നിരവധി വർഷങ്ങളായി സുഹൃത്തായും ശത്രുവായും ജയലളിതയെ അറിയാമെന്നും ശശികലയ്ക്കായിരുന്നു ജയലളിതയുമായി കൂടുതൽ അടുപ്പമെന്നും സുബ്രഹ്മണ്യൻ സ്വാമി ചൂണ്ടിക്കാട്ടി. ശശികല ജയയുടെ ഏറ്റവും അടുത്തയാളായിരുന്നു. ശശികലയ്ക്കുവേണ്ടി ജയലളിത പലതും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, തമിഴ്‌നാട്ടിലെ പുതിയ നീക്കങ്ങളിൽ ബിജെപിയെ കുറ്റപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തി. കലക്കവെള്ളത്തിൽ മീൻപിടിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പ്രതികരിച്ചു. ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും നീക്കം ശരിയല്ല. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നതിന് പിന്നിൽ ഗവർണറുടെ ഇടപെടലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയുടെ നിർദേശപ്രകാരമാണു ഗവർണർ പ്രവർത്തിക്കുന്നതെന്നു കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ട്വീറ്റ് ചെയ്തു. എന്നാൽ, ഇത്തരം ആരോപണങ്ങളെല്ലാം ബിജെപി സംസ്ഥാന ഘടകം തള്ളി.



