- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് ബിജെപി ഐ.ടി. സെൽ മേധാവിയുടെ നേതൃത്വത്തിൽ; ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി: ബിജെപിയുടെ ഐ.ടി. സെൽ മേധാവി അമിത് മാളവ്യക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് ബിജെപി. രാജ്യസഭാഗം സുബ്രഹ്മണ്യൻ സ്വാമി. തെറ്റായ ട്വീറ്റുകൾ ഉപയോഗിച്ച് അമിത് മാളവ്യ തനിക്കെതിരേ ക്യാമ്പയിൻ നടത്തുന്നുവെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. 'ബിജെപി. ഐ.ടി. സെല്ലിൽ ഇപ്പോൾ തെമ്മാടിത്തരമാണ് നടക്കുന്നത്. ഐ.ടി. സെല്ലിലെ ചില അംഗങ്ങൾ വ്യാജ ഐ.ഡിയിൽനിന്നു ട്വീറ്റുകൾ ചെയ്ത് എന്നെ ആക്രമിക്കാൻ ശ്രമിക്കുകയാണ്. പാർട്ടി ഐ.ടി. സെൽ ചെയ്യുന്ന തെമ്മാടിത്തരം പാർട്ടിക്ക് ഏറ്റെടുക്കാൻ കഴിയാത്തതുപോലെ എന്റെ അനുയായികൾ പ്രകോപിതരായാൽ അതിന്റെ ഉത്തരവാദിത്തം എനിക്കും ഏറ്റെടുക്കാൻ കഴിയില്ല'- അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാൽ ട്വിറ്ററിലൂടെ പരസ്യമായി ആരോപണം ഉന്നയിച്ചിട്ടും എന്താണ് ക്യാമ്പയിൻ എന്ന് വ്യക്തമാക്കാൻ അദ്ദേഹം തയാറായിട്ടില്ല.
മറുനാടന് ഡെസ്ക്
Next Story