- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്മോഹൻസിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ കോൺഗ്രസിനെ മുടുപ്പിച്ചത് ചിദംബരം എന്ന് തീർച്ച; ചിദംബരത്തിന്റെ മകൻ കാർത്തിക്കിന് 21 വിദേശ ബാങ്ക് അക്കൗണ്ടുകളിലായി ആറു ലക്ഷം കോടി അനധികൃത സ്വത്തുക്കൾ ഉണ്ടെന്ന് രേഖകൾ സഹിതം സുബ്രഹ്മണ്യം സ്വാമി
ന്യൂഡൽഹി: മുൻധനമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് 21 വിദേശബാങ്ക് അക്കൗണ്ടുകളിലായി ആറുലക്ഷംകോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് സുബ്രഹ്മണ്യൻ സ്വാമി. യുപിഎ സർക്കാരിന്റെ കാലത്തെ അഴിമതിപ്പണമാണ് ഇതെന്നാണ് ആക്ഷേപം, കാർത്തിക്കെതിരേ നടപടിയെടുക്കാൻ തയ്യാറാകാത്ത ധനമന്ത്രാലയത്തിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമെതിരേ ആരോപണമുന്നയിച്ച സ്വാമി, സ്വന്തം പാർട്ടിയായ ബിജെപി.യെയും കുറ്റപ്പെടുത്തി. ഇതോടെ ആരോപണത്തിന് പുതിയ തലം വരികെയാണ്. യുപിഎ സർക്കാരിന്റെ കാലത്ത് ചിദംബരത്തിന്റെ നേതൃത്വത്തിൽ പല തട്ടിപ്പുകളും നടന്നതായി ആരോപണം ഉയർന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് സുബ്രഹ്മണ്യം സ്വാമിയുടെ വെളിപ്പെടുത്തൽ. കാർത്തിക്ക് നിക്ഷേപമുള്ള 21 വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ സ്വാമി തിങ്കളാഴ്ച പത്രസമ്മേളനത്തിൽ പുറത്തുവിട്ടു. മൊണാക്കോയിലെ ബാർക്ലേസ് ബാങ്ക്, ബ്രിട്ടനിലെ മെട്രോ ബാങ്ക്, എച്ച്.എസ്.ബി.സി., സിങ്കപ്പൂരിലെ ചാർട്ടേഡ് ബാങ്ക്, ഒ.സി.ബി.സി., ഫ്രാൻസിലെ !ഡൊയിചെ ബാങ്ക്, സ്വിറ്റ്സർലൻഡിലെ യു.ബി.എസ്., കാലിഫോർണിയയ
ന്യൂഡൽഹി: മുൻധനമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് 21 വിദേശബാങ്ക് അക്കൗണ്ടുകളിലായി ആറുലക്ഷംകോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് സുബ്രഹ്മണ്യൻ സ്വാമി. യുപിഎ സർക്കാരിന്റെ കാലത്തെ അഴിമതിപ്പണമാണ് ഇതെന്നാണ് ആക്ഷേപം,
കാർത്തിക്കെതിരേ നടപടിയെടുക്കാൻ തയ്യാറാകാത്ത ധനമന്ത്രാലയത്തിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമെതിരേ ആരോപണമുന്നയിച്ച സ്വാമി, സ്വന്തം പാർട്ടിയായ ബിജെപി.യെയും കുറ്റപ്പെടുത്തി. ഇതോടെ ആരോപണത്തിന് പുതിയ തലം വരികെയാണ്. യുപിഎ സർക്കാരിന്റെ കാലത്ത് ചിദംബരത്തിന്റെ നേതൃത്വത്തിൽ പല തട്ടിപ്പുകളും നടന്നതായി ആരോപണം ഉയർന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് സുബ്രഹ്മണ്യം സ്വാമിയുടെ വെളിപ്പെടുത്തൽ.
കാർത്തിക്ക് നിക്ഷേപമുള്ള 21 വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ സ്വാമി തിങ്കളാഴ്ച പത്രസമ്മേളനത്തിൽ പുറത്തുവിട്ടു. മൊണാക്കോയിലെ ബാർക്ലേസ് ബാങ്ക്, ബ്രിട്ടനിലെ മെട്രോ ബാങ്ക്, എച്ച്.എസ്.ബി.സി., സിങ്കപ്പൂരിലെ ചാർട്ടേഡ് ബാങ്ക്, ഒ.സി.ബി.സി., ഫ്രാൻസിലെ !ഡൊയിചെ ബാങ്ക്, സ്വിറ്റ്സർലൻഡിലെ യു.ബി.എസ്., കാലിഫോർണിയയിലെ വെൽസ് ഫാർഗോ ബാങ്ക് എന്നിവ ഇദ്ദേഹത്തിന് നിക്ഷേപമുള്ള ബാങ്കുകളിൽ ചിലതാണ്. കാർത്തിയുടെ പേരിൽതന്നെയാണ് മെട്രോ ബാങ്കിലെ അക്കൗണ്ട് (നമ്പർ: 16714313). ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ പേരിലാണ് മറ്റ് ബാങ്കുകളിലെ അക്കൗണ്ടുകൾ.
എയർസെൽ-മാക്സിസ് ഇടപാടിൽ കാർത്തിക്ക് മലേഷ്യൻ കമ്പനിയിൽനിന്ന് ലഭിച്ച വൻതുക വിദേശബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചതിന്റെ വിവരം ആദായനികുതി വകുപ്പിന് ലഭിച്ചിരുന്നു. എന്നാൽ ഇത് കിട്ടി മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുത്തില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നുതവണ സമൻസ് അയച്ചിട്ടും ഇദ്ദേഹം ഹാജരായില്ല. ഒരുതവണ ഹാജരായില്ലെങ്കിൽപ്പോലും അറസ്റ്റുചെയ്യാൻ നിയമം അനുശാസിക്കുമ്പോഴാണ് നടപടിയുണ്ടാകാത്തത്. ചിദംബരം ധനമന്ത്രിയായിരിക്കേ നിയമിച്ച ഉദ്യോഗസ്ഥരാണ് ധനമന്ത്രാലയത്തെ ഇപ്പോഴും നിയന്ത്രിക്കുന്നത് -സ്വാമി ആരോപിച്ചു.



