- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനം പ്രളയത്തിൽ ജീവന്മരണ പോരാട്ടം നടത്തുമ്പോഴും സുബ്രഹ്മണ്യം സ്വാമിക്ക് എല്ലാം തമാശ; ചിദംബരത്തിന്റെ കണ്ണീരാണ് ചെന്നൈയെ വെള്ളത്തിൽ മുക്കിയതെന്ന സ്വാമിയുടെ ട്വീറ്റ് വിവാദമായി
ചെന്നൈ: ചെന്നൈയിലെ വള്ളപ്പൊക്കവും ചിദംബരവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ കണ്ടെത്തൽ. വെള്ളപ്പൊക്ക ദുരിതത്തിൽ ജനം വലയുമ്പോഴും രാഷ്ട്രീയ പരിഹാസത്തിനാണ് സ്വാമിക്ക് താൽപ്പര്യം. അതുകൊണ്ട് തന്നെ സ്വാമിയുടെ പുതിയ ട്വീറ്റ് വിവാദമാവുകയും ചെയ്തു. തമിഴ്‌നാടിനെ വെള്ളത്തിനടിയിലാക്കിയ വെ
ചെന്നൈ: ചെന്നൈയിലെ വള്ളപ്പൊക്കവും ചിദംബരവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ കണ്ടെത്തൽ. വെള്ളപ്പൊക്ക ദുരിതത്തിൽ ജനം വലയുമ്പോഴും രാഷ്ട്രീയ പരിഹാസത്തിനാണ് സ്വാമിക്ക് താൽപ്പര്യം. അതുകൊണ്ട് തന്നെ സ്വാമിയുടെ പുതിയ ട്വീറ്റ് വിവാദമാവുകയും ചെയ്തു.
തമിഴ്‌നാടിനെ വെള്ളത്തിനടിയിലാക്കിയ വെള്ളം ശരിക്കും പി. ചിദംബരത്തിനെ്‌റ കണ്ണീരാണെന്ന് സ്വാമി ട്വിറ്ററിൽ പരിഹസിച്ചു. ബിസിനസ് നഷ്ടത്തിൽ സ്വാമിയുടെ വിലാപമാണ് സംസ്ഥാനത്തെയാകെ വെള്ളത്തിനടിയിലാക്കിയത്. എൻഫോഴ്‌സ്‌മെന്റും ആദായ നികുതി വകുപ്പുമാണ് ഇതിന് ഉത്തരവാദികളെന്നും സ്വാമി പരിഹസിച്ചു.
എയർസെൽ മാക്‌സിസ് ഇടപാടുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ചൊവ്വാഴ്ച നടത്തിയ റെയ്ഡിനെ സൂചിപ്പിച്ചാണ് സ്വാമി പരിഹാസ ട്വീറ്റ് ചെയ്തത്. ഗുജറാത്തിലെ സസ്‌പെൻഡ് ചെയ്യപ്പെട്ട സഞ്ജീവ് ഭട്ട് ഐ.പി.എസും വെള്ളപ്പൊക്കത്തെ പരിഹസിച്ചു ട്വീറ്റ് ചെയ്തു.
പ്രിയപ്പെട്ട ചെന്നൈ, പശുക്കളെല്ലാം സുരക്ഷിതമെന്ന് കരുതുന്നു. അവയുടെ സുരക്ഷയ്ക്കായി കേന്ദ്രം ഇടപെടേണ്ടതുണ്ടോ എന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ ട്വീറ്റ്. ഒരു ദേശീയവാദി എന്നു പരിഹാസരൂപേണ പറഞ്ഞുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിക്കുന്നത്. അങ്ങനെ ദുരിതത്തെ രാഷ്ട്രീയമായി പരിഹാസമാക്കിയ നേതാക്കളും വ്യക്തികളുമുണ്ട്. ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്.
തമിഴ്‌നാട്ടിൽ നിന്നുള്ള നേതാവ് സുബ്രഹ്മണ്യം സ്വാമി. അതുകൊണ്ട് തന്നെ സ്വാമിയുടെ പരിഹാസത്തിനാണ് വിമർശനം കൂടുതൽ കിട്ടിയതും. സമയവും കാലവും നോക്കിയുള്ള പരിഹാസത്തിന് സുബ്രഹ്മണ്യം സ്വാമിയെ പോലുള്ളവർ തയ്യാറാകണമെന്നാണ് വിമർശകരുടെ ആവശ്യം.