- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിനിമക്കാരെ തുരത്താൻ തയാറായാൽ മാത്രമേ തമിഴ്‌നാടിന്റെ പ്രതിച്ഛായ മെച്ചപ്പെടുകയുള്ളു; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം തെറ്റായ സമയത്ത്; അദ്ദേഹത്തിന്റെ കള്ളപ്പണമെല്ലാം വെളിച്ചത്തിലാവുമെന്നതിന്റെ ഭയത്തിലാണ് രജനി: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സിനിമക്കാരെ തുരത്താൻ തയാറായാൽ മാത്രമേ തമിഴ്‌നാടിന്റെ പ്രതിച്ഛായ മെച്ചപ്പെടുകയുള്ളെന്ന് അദ്ദേഹം പറഞ്ഞു. രജനീകാന്ത് വിദ്യഭ്യാസമില്ലാത്തയാളാണ്. അദ്ദേഹം നമ്മളോട് എന്താണ് പറയുന്നത്. പഴയ കഥ ആവർത്തിക്കുക മാത്രമാണ്, മറ്റൊരു തമിഴ്‌നടൻ കൂടി രാഷ്ട്രീയത്തിൽ പ്രവേശിച്ചിരിക്കുന്നു. സിനിമക്കാരെ തുരത്താൻ തയാറായാൽ മാത്രമേ തമിഴ്‌നാടിന്റെ പ്രതിച്ഛായ മെച്ചപ്പെടുകയുള്ളെന്നും അദ്ദേഹം പറഞ്ഞു. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം തെറ്റായ സമയത്താണ്. അദ്ദേഹത്തിന്റെ കള്ളപ്പണമെല്ലാം വെളിച്ചത്തിലാവുമെന്നതിന്റെ ഭയത്തിലാണ് രജനി. ഫാൻ ക്ലബിന്റെ ആട്ടത്തിലും പാട്ടിലും തമിഴ് ജനത വീഴരുത്. ഫാൻ ക്ലബുകൾക്ക് രാഷ്ട്രീയ സംഘടനയാവാൻ കഴിയില്ലെന്നും സ്വാമി പറഞ്ഞു. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് മാത്രമാണ് രജനി അറിയിച്ചത്. കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത
ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സിനിമക്കാരെ തുരത്താൻ തയാറായാൽ മാത്രമേ തമിഴ്‌നാടിന്റെ പ്രതിച്ഛായ മെച്ചപ്പെടുകയുള്ളെന്ന് അദ്ദേഹം പറഞ്ഞു. രജനീകാന്ത് വിദ്യഭ്യാസമില്ലാത്തയാളാണ്. അദ്ദേഹം നമ്മളോട് എന്താണ് പറയുന്നത്. പഴയ കഥ ആവർത്തിക്കുക മാത്രമാണ്, മറ്റൊരു തമിഴ്‌നടൻ കൂടി രാഷ്ട്രീയത്തിൽ പ്രവേശിച്ചിരിക്കുന്നു. സിനിമക്കാരെ തുരത്താൻ തയാറായാൽ മാത്രമേ തമിഴ്‌നാടിന്റെ പ്രതിച്ഛായ മെച്ചപ്പെടുകയുള്ളെന്നും അദ്ദേഹം പറഞ്ഞു.
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം തെറ്റായ സമയത്താണ്. അദ്ദേഹത്തിന്റെ കള്ളപ്പണമെല്ലാം വെളിച്ചത്തിലാവുമെന്നതിന്റെ ഭയത്തിലാണ് രജനി. ഫാൻ ക്ലബിന്റെ ആട്ടത്തിലും പാട്ടിലും തമിഴ് ജനത വീഴരുത്. ഫാൻ ക്ലബുകൾക്ക് രാഷ്ട്രീയ സംഘടനയാവാൻ കഴിയില്ലെന്നും സ്വാമി പറഞ്ഞു.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന് മാത്രമാണ് രജനി അറിയിച്ചത്. കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ബാക്കിയെല്ലാം മീഡിയ ഹൈപ്പാണ്. രജനീകാന്ത് നിരക്ഷരനാണ്. തന്റെ രാഷ്ട്രീയ പാർട്ടിയുടെ പേരും മൽസരാർത്ഥികളെയും രജനി പ്രഖ്യാപിക്കട്ടെയെന്നും അതിനുശേഷം താൻ പ്രതികരിക്കാമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ രജനീകാന്ത് ബിജെപിയെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് ഡോ.തമിളിസൈ സൗന്ദര്യരാജൻ പറഞ്ഞു. അതേസമയം, രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കമൽഹാസൻ സ്വാഗതം ചെയ്തു.
ചെന്നൈയിൽ നടന്ന ആരാധക സംഗമത്തിലാണ് രജനി രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മൽസരിക്കുമെന്നും രജനി പറഞ്ഞു. പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. വാഗ്ദാനം പാലിക്കാനായില്ലെങ്കിൽ 3 വർഷത്തിനുശേഷം രാഷ്ട്രീയത്തിൽനിന്നും പിന്മാറുമെന്നും രജനി അറിയിച്ചു.
രജനിയുടെ രാഷ്ട്രീയ പ്രഖ്യാപനം ആരാധകർ കരഘോഷത്തോടെയാണ് വരവേറ്റത്. തമിഴ്‌നാട്ടിലെങ്ങും ആരാധകരുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ നടക്കുകയാണ്.



