- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ വിദേശികളുടെ ജീവിതം ഇനി ചിലവേറും; പ്രവാസികളുടെ വെള്ളം, വൈദ്യുതി സബ്‌സിഡി വെട്ടിക്കുറക്കാൻ നീക്കം; മന്ത്രിസഭ അംഗീകരിച്ചാലുടൻ നിരക്ക് വർദ്ധിപ്പിക്കും
മനാമ: ബഹ്‌റിനിലുള്ള പ്രവാസികളുടെ ജീവിതം ഇനി ചിലവേറിയത് തന്നെ. ഡിസൽ വില കൂട്ടുന്നതിന് പിന്നാലെ വിദേശികൾക്കുള്ള വൈദ്യുതി വെള്ളം സബ്‌സിഡി വെട്ടിക്കുറക്കാൻ തീരുമാനിച്ചതായി ഊർജ മന്ത്രി ഡോ. അബ്ദുൽ ഹുസൈൻ ബിൻ അലി മിർസ അറിയിച്ചു. വ്യാഴാഴ്ച നടന്ന സംയുക്ത സർക്കാർ പാർലമെന്റ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. യോഗ തീരുമാനം മന്ത്ര
മനാമ: ബഹ്‌റിനിലുള്ള പ്രവാസികളുടെ ജീവിതം ഇനി ചിലവേറിയത് തന്നെ. ഡിസൽ വില കൂട്ടുന്നതിന് പിന്നാലെ വിദേശികൾക്കുള്ള വൈദ്യുതി വെള്ളം സബ്‌സിഡി വെട്ടിക്കുറക്കാൻ തീരുമാനിച്ചതായി ഊർജ മന്ത്രി ഡോ. അബ്ദുൽ ഹുസൈൻ ബിൻ അലി മിർസ അറിയിച്ചു. വ്യാഴാഴ്ച നടന്ന സംയുക്ത സർക്കാർ പാർലമെന്റ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
യോഗ തീരുമാനം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ വൈദ്യുതി വെള്ളം നിരക്ക് കൂടും. ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞ സാഹചര്യത്തിൽ വരുമാനം കൂട്ടാൻ നിരക്ക് വർധന അനിവാര്യമാണെന്ന് യോഗത്തിൽ ധാരണയിലത്തെി. എന്നാൽ സ്വദേശികളെ നിരക്ക് വർധന ഒരുതരത്തിലും ബാധിക്കില്‌ളെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷം മാത്രമേ നിരക്ക് എത്ര കൂടുമെന്ന് അറിയാൻ കഴിയൂ. വിദേശികളുടെ വീടുകൾക്ക് പുറമെ വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവക്കും നിരക്ക് വർധനയുണ്ടാകും. എന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നതും മന്ത്രിസഭാ തീരുമാനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.