റിയാദ് : സൗദി അറേബ്യയിൽ ഇന്ധനം, വൈദ്യുതി എന്നിവയ്ക്കുള്ള സബ്സിഡി ഇന്നു മുതൽ എടുത്തുകളയുമെന്ന വാർത്തകൾ ഊർജ്ജ മന്ത്രാലയം തള്ളി. ഈ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും, അർഹതയുള്ളവർക്ക് മാത്രം സബ്സിഡി അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു

അർഹതയുള്ളവർക്ക് മാത്രം സബ്സിഡി അനുവദിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് ആരംഭിക്കും. അതുവരെ സബ്സിഡി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.അർഹതയില്ലാത്തവർ വ്യാപകമായി സബ്സിഡി പ്രയേജനപ്പെടുത്തുന്നുണ്ട്. ഇതു നിയന്ത്രിക്കുന്നതിന് മന്ത്രാലയം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സബ്സിഡി എടുത്തുകളയുന്നതിനു പകരം പാവങ്ങൾക്കും ഇടത്തരക്കാർക്കും ആനുകൂല്യം ലഭ്യമാക്കും. ഇത്തരക്കാർക്കു ബാങ്ക് അക്കൗണ്ടുവഴി ധനസഹായം വിതരണം ചെയ്യും.

ഫെബ്രുവരി ഒന്നു മുതൽ ഓൺലൈനിൽ രജിസ്റ്റർ കുടുംബങ്ങളുടെ വരുമാനവും അംഗങ്ങളുടെ എണ്ണവും പരിശോധിച്ചായിരിക്കും ഓരോ കുടുംബത്തിനുമുള്ള ധനസഹായം നിശ്ചയക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സബ്സിഡി സ്വദേശി കുടുംബങ്ങൾക്കു മാത്രമായി പരിമിതിപ്പെടുത്തുമ്പോൾ വിദേശികളുടെ ചെലവ് വർധിക്കും. ഇതു ഇന്ധന ഉപഭോഗം ഗണ്യമായി കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്‌