- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് വർഷത്തിനുള്ളിൽ എല്ലാ സബ്‌സിഡികളും നിർത്തലാക്കിയേക്കും; വൈദ്യുതി വെള്ളം,ഇന്ധന സബ്‌സിഡികൾക്ക് പിന്നാലെ വിദ്യാഭ്യാസ, വാടക മേഖലയിലെ സബ്‌സിഡികളും 2020 ഓടെ നിർത്തലാക്കും
രാജ്യത്ത് മൂന്ന് വർഷത്തിനുള്ളിൽ മുഴുവൻ സബ്‌സിഡിയും നിർത്തലാക്കിയേക്കുമെന്ന് സൂചന. വൈദ്യുതി വെള്ളം, ഇദ്ധന സബ്‌സിഡികൾക്ക് പിന്നാലെ വിദ്യാഭ്യാസ, വാടക മേഖലയിലെ സബ്‌സിഡികളും 2020 ഓടെ നിർത്തലാക്കാനാണ് ആലോചിക്കുന്നത്. ഇന്ധനം, വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള സബ്സിഡി കുറയ്ക്കാൻ ഇതിനകം തീരുമാനമായിട്ടുണ്ട്. പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി കുറച്ച നടപടി പ്രാവർത്തികമായിക്കഴിഞ്ഞു. വെള്ളത്തിന്റെയും വൈദ്യുതിയുടെയും വർധിച്ച വില മേയിൽ പ്രാബല്യത്തിൽ വരും. വൈദ്യുതി, ഇന്ധന മേഖലകളിലാണു കൂടുതൽ സബ്സിഡിയുള്ളത്. രാജ്യത്ത് സബ്സിഡി ഇനത്തിൽ നീക്കിവയ്ക്കുന്ന തുകയുടെ 71 ശതമാനവും ഈ മേഖലകളിലാണ്. വിദേശികൾക്കുള്ള ചികിത്സയിനത്തിൽ ആറു ശതമാനം , വിദ്യാഭ്യാസ മേഖലയിൽ നാല് ശതമാനം , താമസ അലവൻസ് നാല് ശതമാനം, സഹായപദ്ധതികൾ ഒരു ശതമാനം, ഇൻഫ്‌ളേ ഷൻ അലവൻസ് -നാല് ശതമാനം സാമൂഹികക്ഷേമ പദ്ധതികൾ അഞ്ച് ശതമാനം എന്നിങ്ങനെ യാണ് നിലവിലെ സബ്സിഡി വിനിയോഗം. സബ്‌സിഡി സംവിധാനം ഇതേപടി തുടരുന്നത് പൊതുചെലവ് ഭീമമായി വർധിക്കുന്നതിനും അതുവഴി ബജറ
രാജ്യത്ത് മൂന്ന് വർഷത്തിനുള്ളിൽ മുഴുവൻ സബ്‌സിഡിയും നിർത്തലാക്കിയേക്കുമെന്ന് സൂചന. വൈദ്യുതി വെള്ളം, ഇദ്ധന സബ്‌സിഡികൾക്ക് പിന്നാലെ വിദ്യാഭ്യാസ, വാടക മേഖലയിലെ സബ്‌സിഡികളും 2020 ഓടെ നിർത്തലാക്കാനാണ് ആലോചിക്കുന്നത്.
ഇന്ധനം, വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള സബ്സിഡി കുറയ്ക്കാൻ ഇതിനകം തീരുമാനമായിട്ടുണ്ട്. പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി കുറച്ച നടപടി പ്രാവർത്തികമായിക്കഴിഞ്ഞു. വെള്ളത്തിന്റെയും വൈദ്യുതിയുടെയും വർധിച്ച വില മേയിൽ പ്രാബല്യത്തിൽ വരും. വൈദ്യുതി, ഇന്ധന മേഖലകളിലാണു കൂടുതൽ സബ്സിഡിയുള്ളത്. രാജ്യത്ത് സബ്സിഡി ഇനത്തിൽ നീക്കിവയ്ക്കുന്ന തുകയുടെ 71 ശതമാനവും ഈ മേഖലകളിലാണ്.
വിദേശികൾക്കുള്ള ചികിത്സയിനത്തിൽ ആറു ശതമാനം , വിദ്യാഭ്യാസ മേഖലയിൽ നാല് ശതമാനം , താമസ അലവൻസ് നാല് ശതമാനം, സഹായപദ്ധതികൾ ഒരു ശതമാനം, ഇൻഫ്‌ളേ ഷൻ അലവൻസ് -നാല് ശതമാനം സാമൂഹികക്ഷേമ പദ്ധതികൾ അഞ്ച് ശതമാനം എന്നിങ്ങനെ യാണ് നിലവിലെ സബ്സിഡി വിനിയോഗം.
സബ്‌സിഡി സംവിധാനം ഇതേപടി തുടരുന്നത് പൊതുചെലവ് ഭീമമായി വർധിക്കുന്നതിനും അതുവഴി ബജറ്റ് നഷ്ടത്തിലാവുന്നതിനും കാരണമാവുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സാമ്പത്തിക പരിഷ്‌കരണ സമിതിയുടെ ശുപാർശ
നടപ്പാക്കാൻ അധികൃതരുടെ പദ്ധതി എണ്ണ സബ്‌സിഡി ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരിക എന്നതാണ് എക്കണോമിക് റിഫോംസ് കമ്മിറ്റി മുന്നോട്ടു വച്ച ശുപാർശകളിൽ ഏറ്റവും പ്രധാനപെട്ടത്.
വിദേശകമ്പനികൾക്ക് വിമാന ഇന്ധന സബ്‌സിഡി പൂർണമായി നിർത്തലാക്കാ
നും ശുപാർശയുണ്ട്. ഇൻഷുറൻസ് ആശുപത്രി നിർമ്മാണം പൂർത്തിയാവുന്നതോടെ വിദേശികൾക്കുള്ള സൗജന്യ മെഡിക്കൽ സേവനങ്ങൾ പൂർണമായി നിർത്തലാക്കുമെന്നും വെള്ളം വൈദ്യുതി നിരക്കുകൾ വര്ധിപ്പിക്കുന്നുമെന്നും നേരത്തെ തന്നെ റിപ്പോർട്ടുകൾ
വന്നിരുന്നു.