- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുചി ലീക്‌സ് ഇനി പുറത്തുവിടാൻ പോകുന്നത് മല്ലു ലീക്‌സ്; തമിഴ് താരങ്ങളുടെ കിടപ്പറ ദൃശ്യങ്ങൾ പുറത്തുവിട്ടവർ ഇനി ലക്ഷ്യമിടുന്നത് കേരളത്തിലെ നടീനടന്മാരെ; തമിഴകം വിറപ്പിച്ച ട്വിറ്റർ അക്കൗണ്ട് ഇനി ആരെയാണ് ഉന്നംവയ്ക്കുന്നതെന്ന് കാത്തിരുന്ന് സോഷ്യൽ മീഡിയയും ഞെട്ടലോടെ താരലോകവും
ചെന്നൈ: സുചിത്ര കാർത്തിക് എന്ന പേരുകേട്ടാൽ തമിഴകം വിറയ്ക്കുമെന്ന നിലയിലാണ് കാര്യങ്ങൾ ഇപ്പോൾ. കാര്യം ഗായികയായ സുചിത്രയുടെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലൂടെ ഒരോ ദിവസവും തമിഴ് താരലോകത്തെ പലരുടേയും പേരിലുള്ള സ്വകാര്യ വീഡിയോകളും ഫോട്ടോകളും കിടപ്പറ ദൃശ്യങ്ങളുമെല്ലാമാണ് പ്രചരിക്കുന്നത്. അഭിനേതാക്കളുടെ സ്വകാര്യ ചിത്രങ്ങളടങ്ങുന്ന ട്വീറ്റുകളിലൂടെ തമിഴ് സിനിമാ ലോകത്തെ വിറപ്പിച്ച ഗായിക സുചിത്ര കാർത്തികിന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് ആരാണ് പ്രവർത്തിപ്പിക്കുന്നതെന്ന് അറിവില്ല. തന്റേതല്ലെന്നാണ് ഗായിക പറയുന്നത്. പക്ഷേ, ഇതിൽ പുറത്തുവന്ന പല ദൃശ്യങ്ങളും പല പ്രഗത്ഭരുടേയും ഉറക്കം കെടുത്തിയിരിക്കുകയാണ്. സുചി ലീക്ക്സ് എന്ന പേരിൽ തമിഴ് താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടവർ മല്ലു ലീക്ക്‌സ് എന്ന പേരിൽ മലയാള താരങ്ങളുടെ ചിത്രങ്ങൾ പുറത്തുവിടുമെന്നാണ് ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇപ്പോൾ മലയാളി താരങ്ങളുടെ ചില ദൃശ്യങ്ങൾ പുറത്തുവിടുമെന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കോളിവുഡിൽ മാ
ചെന്നൈ: സുചിത്ര കാർത്തിക് എന്ന പേരുകേട്ടാൽ തമിഴകം വിറയ്ക്കുമെന്ന നിലയിലാണ് കാര്യങ്ങൾ ഇപ്പോൾ. കാര്യം ഗായികയായ സുചിത്രയുടെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിലൂടെ ഒരോ ദിവസവും തമിഴ് താരലോകത്തെ പലരുടേയും പേരിലുള്ള സ്വകാര്യ വീഡിയോകളും ഫോട്ടോകളും കിടപ്പറ ദൃശ്യങ്ങളുമെല്ലാമാണ് പ്രചരിക്കുന്നത്.
അഭിനേതാക്കളുടെ സ്വകാര്യ ചിത്രങ്ങളടങ്ങുന്ന ട്വീറ്റുകളിലൂടെ തമിഴ് സിനിമാ ലോകത്തെ വിറപ്പിച്ച ഗായിക സുചിത്ര കാർത്തികിന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് ആരാണ് പ്രവർത്തിപ്പിക്കുന്നതെന്ന് അറിവില്ല. തന്റേതല്ലെന്നാണ് ഗായിക പറയുന്നത്. പക്ഷേ, ഇതിൽ പുറത്തുവന്ന പല ദൃശ്യങ്ങളും പല പ്രഗത്ഭരുടേയും ഉറക്കം കെടുത്തിയിരിക്കുകയാണ്.
സുചി ലീക്ക്സ് എന്ന പേരിൽ തമിഴ് താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടവർ മല്ലു ലീക്ക്‌സ് എന്ന പേരിൽ മലയാള താരങ്ങളുടെ ചിത്രങ്ങൾ പുറത്തുവിടുമെന്നാണ് ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്.
ഇപ്പോൾ മലയാളി താരങ്ങളുടെ ചില ദൃശ്യങ്ങൾ പുറത്തുവിടുമെന്ന വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കോളിവുഡിൽ മാത്രമല്ല മോളിവുഡിലേയും ചിത്രങ്ങൾ പുറത്തുവരുമെന്ന ആശങ്കയിലാണ് ഇവിടെയുള്ള താരങ്ങളുമെന്നാണ് വിവരം. വിക്കിലീക്്‌സ എന്ന പേരിൽ അന്തർദേശീയ തലത്തിൽ അസാൻജസിന്റെ നേതൃത്വത്തിൽ നടന്ന വെളിപ്പെടുത്തലുകളെ അനുകരിച്ച് മല്ലു ലീക്‌സ് എന്ന പേരിൽ ഈ വെളിപ്പെടുത്തലുകൾ നടത്തുമെന്ന വിവരമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
പുതിയ ട്വീറ്റ് മലയാളി താരങ്ങൾക്കുള്ള ഭീഷണിയാണ്. മല്ലു ലീക്‌സ് എന്ന ഹാഷ് ടാഗ് ഇട്ട് സുചിത്ര ഇക്കഴിഞ്ഞ ഏഴാം തീയതി ചെയ്ത ട്വീറ്റ് സൂചിപ്പിക്കുന്നത് അക്കാര്യമാണെന്ന പ്രചരണമാണുള്ളത്. സുചിത്രയുടേതു തന്നെയാണോ അക്കൗണ്ട് എന്നും ഉറപ്പില്ല. സുചിത്രയുടെ പേരിൽ വ്യാജ ഐഡികളും ട്വിറ്ററിൽ സജീവമാണെന്നതാണ് കാരണം.
ധനുഷും അനിരുദ്ധ് രവിചന്ദറും ആൻഡ്രിയയും ഉൾപ്പെടുന്ന മുൻ നിര തമിഴ് സിനിമ പ്രവർത്തകരുടെ സ്വകാര്യ ചിത്രങ്ങളാണ് ഇതിനോടകം സുചിത്രയുടെ അക്കൗണ്ട് വഴി പുറത്തുവന്നത്. ധനുഷും അനിരുദ്ധും ചേർന്ന് മയക്കു മരുന്നു നൽകി തന്നെ പീഡിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചു. ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ തന്റെ കൈ ധനുഷിന്റെ സംഘത്തിൽപ്പെട്ടവരിൽ ആരോ പിടിച്ച് വളച്ച് ചതച്ചുവെന്ന് ആരോപിച്ച് കൈയുടെ ചിത്രമടങ്ങുന്ന ട്വീറ്റുമായാണ് സുചിത്ര ആദ്യമെത്തിയത്.
ഇതിനു പിന്നാലെയാണ് കോളിവുഡിനെ ഞെട്ടിച്ച വെളിപ്പെടുത്തലുകൾ ഒന്നിനു പുറകെ ഒന്നായി എത്തിയത്. ഗായിക ചിന്മയിയേയും സംഗീത സംവിധായകൻ അനിരുദ്ധിനേയും ചേർത്തുള്ള അപവാദ പരാമർശം, നടിമാരായ അനൂയയുടേയും സഞ്ചിത ഷെട്ടിയുടേയും അശ്ലീല ചിത്രങ്ങൾ എന്നിവയും ഇതിലുൾപ്പെടുന്നു. നടി അമല പോളും ധനുഷും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നു വരെ ആരോപണമുന്നയിച്ചു.
എവിടെ നിന്നാണ് സുചിത്രയ്ക്ക് ഇത്തരം ചിത്രങ്ങളും വിഡിയോകളും കിട്ടിയതെന്നെന്നും സുചിത്ര തന്നെയാണോ ചെയ്യുന്നതെന്നുമുള്ള കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ഇതൊന്നും താനല്ല ചെയ്യുന്നത്, അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നുമാണ് സുചിത്ര പറയുന്നത്. സുചിത്രയ്ക്ക് മാനസിക സമ്മർദ്ധമാണെന്നാണ് ഭർത്താവ് കാർത്തിക് വ്യക്തമാക്കിയത്. തമിഴ് സിനിമാ താരങ്ങളാരും ഇതിനോടു പ്രതികരിച്ചിട്ടുമില്ല. സുചിത്ര ലണ്ടനിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുചിത്രയുടെ പേരിലുള്ള അക്കൗണ്ടിലൂടെ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും അശ്ലീല വീഡിയോകളും ശരിക്കും കോളിവുഡിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ഈ ചിത്രങ്ങളും ഫോട്ടോകളും പുറത്തുവിടുന്നത് സുചിത്ര തന്നെയാണോ എന്ന ചർച്ചയും സജീവം. സുചിത്രയുടെ പേരിൽ വ്യജ ഐഡികളും ട്വിറ്ററിൽ സജീവമാണെന്നു മാത്രമല്ല ചെറിയ രീതിയിൽ പേരുമാറ്റി അനുകരണ ഐഡികളും മുളച്ചുപൊന്തുന്നു. സുചിത്രയുടെ പേരും ചിത്രവും ഉപയോഗിച്ച് സുചി ലീക്ക്സ് എന്ന പേരിൽ നിരവധി ഐഡികളാണ് ഉണ്ടാകുന്നത്. ഇതിനിടെയാണ് മലയാളതാരങ്ങൾക്ക് നേരെയും ഭീഷണി ഉയരുന്നത്.