- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ രംഗം കണ്ടപ്പോൾ എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണെന്ന് ഒരിക്കൽ കൂടി ബോധ്യമായി; അവനിപ്പോൾ പക്വതയുള്ള നടനായി മാറിയിരിക്കുന്നു; മരക്കാറിലെ പ്രണവിന്റെ അഭിനയത്തെക്കുറിച്ച് സുചിത്ര
ചൈന്നയിലെ സ്റ്റുഡിയോയിൽ നിന്ന് മരക്കാർ കണ്ടിറങ്ങുമ്പോൾ സുചിത്രയുടെ കണ്ണുകൾ നിറഞ്ഞതിനെക്കുറിച്ച് ആന്റണി പെരുമ്പാവൂരും പ്രിയദർശനുമൊക്കെ നേരത്തെ പങ്കുവെച്ചിരുന്നു.എന്തായിരുന്നു ആ കണ്ണൂനീരിന് പിന്നിലെന്ന് മാത്രം പക്ഷെ ആർക്കും അറിയില്ലായിരുന്നു.എന്നാലിപ്പോഴിത അതിനു ഉത്തരവുമായി സുചിത്ര തന്നെ രംഗത്തെത്തിയിരിക്കുകയാണ് സുചിത്ര.ഗൃഹലക്ഷ്മിയിലാണ് സുചിത്ര മരക്കാർ സിനിമ കണ്ടപ്പോഴുള്ള തന്റെ അനുഭവത്തെക്കുറിച്ച് പങ്കുവെക്കുന്നത്.
ആ കണ്ണീരിന് തലങ്ങളേറെയായിരുന്നു. എന്റെ മകനിപ്പോൾ കൂടുതൽ പക്വതയുള്ള ഒരു നടനായിരിക്കുന്നു. മരക്കാർ അവനെ ഉയരങ്ങളിലെത്തിക്കുമായിരിക്കാം... മകനിലെ നടനെപ്പറ്റിയുള്ള അഭിമാനം ഉറയുന്നുണ്ട് വാക്കുകളിൽ. സിനിമയിൽ അവന്റെ അമ്മ മരിച്ച കാര്യം അറിയുന്ന ഒരു രംഗമുണ്ട്. മനസ്സിൽ പതിഞ്ഞ രംഗം അവരുടെ കണ്ണുകളെ നിറയ്ക്കുന്നു. ആ രംഗം അവൻ ഏറ്റവും മനോഹരമായി ചെയ്തിരിക്കുന്നു. ഒരുപക്ഷേ, അവൻ ഉള്ളാലേ തേങ്ങിയിരിക്കാം. സിനിമയിൽ ആ സീൻ കണ്ടിരുന്നപ്പോൾ എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണെന്ന് എനിക്ക് ഒരിക്കൽക്കൂടി ബോധ്യമായി. അവന്റെ ചിരിയും കണ്ണീരുമെല്ലാം എനിക്കുവേണ്ടിക്കൂടിയുള്ളതാണല്ലോ...
പ്രണവ് എന്ന മകനെപ്പറ്റി അവനിലെ നടനെപ്പറ്റി നിതാന്ത യാത്രികനായ അപ്പുവിനെപ്പറ്റി അമ്മ സുചിത്ര ഇതാദ്യമായി എഴുതുകയാണ് ഗൃഹലക്ഷ്മിയിലൂടെ.മരക്കാറിൽ കുഞ്ഞുകുഞ്ഞാലിയുടെ അമ്മ മരിക്കുന്ന രംഗം. വികാര തീക്ഷ്ണമായ ആ രംഗം പ്രണവ് അവിസ്മരണീയമാക്കിയതിൽ പ്രിയന്റെ പങ്ക് കൂടി ഉണ്ട്. രംഗത്തിനായി ഒരുങ്ങുമ്പോൾ സംവിധായകൻ പ്രിയദർശൻ അവനരികിലേക്ക് എത്തി. അമ്മയെ നഷ്ടപ്പെടുന്ന മകന്റെ ഉള്ളുരുക്കങ്ങളിലേക്ക് കുഞ്ഞുകുഞ്ഞാലിയെ പാകപ്പെടുത്താനുള്ള ശ്രമം. സങ്കടം തുടിച്ചു നിൽക്കുന്ന രംഗം. അതിന്റെ തീവ്രതയിലേക്ക് സ്വയം എത്തിച്ചേരാൻ പ്രണവിന് പ്രിയൻ അങ്കിളിന്റെ ചെറിയൊരു ഉപദേശം... അപ്പൂ, നിന്റെ അമ്മ മരിച്ചതുപോലെ ആലോചിച്ചാൽ മതി. അങ്ങിനെയാണ് ഷോട്ട് പൂർത്തിയാക്കിയത്
ന്യൂസ് ഡെസ്ക്