- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണവിന്റെ അമ്മ എന്നു പറയുന്നത് കേട്ടപ്പോൾ എനിക്കുണ്ടായ അഭിമാനം ചെറുതല്ല; മുമ്പ് എന്റെ പേരിനൊപ്പം വന്നവരെല്ലാം അവരുടെ ലോകത്ത് സ്വയം വലുതായവരാണ്; എന്നാൽ പ്രണവ് ഞാൻ വളർത്തിയ കുട്ടിയാണ്; അവന്റെ വഴി അവൻ തന്നെ തിരഞ്ഞെടുത്തു; അതു ശരിയായെന്ന് ഒരമ്മയെന്ന നിലയിൽ എനിക്ക് തോന്നുന്നു: മകനെ കുറിച്ച് സുചിത്രാ മോഹൻലാൽ മനസ്സ് തുറക്കുന്നു
കൊച്ചി: മോഹൻലാലിന്റെ മകൻ പ്രണവ് നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി. ആദി സൂപ്പർ ഹിറ്റാകുമ്പോൾ പ്രണവിന്റെ അമ്മ സുചിത്ര പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദത്തിലാണ്. തിയേറ്ററിലെത്തി സുചിത്ര സിനിമ കണ്ടു. നിർമ്മാതാവും നടനുമായ ബാലാജിയുടെ മകൾ, നിർമ്മാതാവ് സുരേഷ് ബാലാജിയുടെ സഹോദരി, മോഹൻലാലിന്റെ ഭാര്യ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സുചിത്ര ഇപ്പോൾ പ്രണവിന്റെ അമ്മയായും വാർത്തകളിലെത്തുന്നുത. ഏത് വിശേഷണമാണ് കൂടുതൽ സന്തോഷം പകരുന്നത് എന്ന് ചോദ്യത്തിന് സുചിത്രയ്ക്ക് വ്യക്തമായ മറുപടിയുണ്ട്. ''അങ്ങനെ ആലോചിച്ചിട്ടില്ല. പക്ഷേ എന്റെ പേരിന് മുൻപേ എന്നും വലിയവരുടെ പേരുകൾ ഉണ്ടായിരുന്നു. ആരും എന്നെ സുചിത്രയായി മാത്രം കണ്ടിട്ടുണ്ടാവില്ല. പേരിന്റെ കൂടെ വളരെ വേണ്ടപ്പെട്ടവരുടെ പേര് ചേർത്ത് പറയുന്നത് സന്തോഷമാണ്. പക്ഷേ ആദി കണ്ട് പുറത്തിറങ്ങിയപ്പോൾ പ്രണവിന്റെ അമ്മ എന്നു പറയുന്നത് കേട്ടപ്പോൾ എനിക്കുണ്ടായ അഭിമാനം ചെറുതല്ല. മുൻപ് എന്റെ പേരിനൊപ്പം വന്നവരെല്ലാം അവരുടെ ലോകത്ത് സ്വയം വലുതായവരാണ്. എന്നാൽ പ്രണവ് ഞാൻ വളർത്തിയ കുട്ടിയാണ്. മ
കൊച്ചി: മോഹൻലാലിന്റെ മകൻ പ്രണവ് നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി. ആദി സൂപ്പർ ഹിറ്റാകുമ്പോൾ പ്രണവിന്റെ അമ്മ സുചിത്ര പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദത്തിലാണ്. തിയേറ്ററിലെത്തി സുചിത്ര സിനിമ കണ്ടു. നിർമ്മാതാവും നടനുമായ ബാലാജിയുടെ മകൾ, നിർമ്മാതാവ് സുരേഷ് ബാലാജിയുടെ സഹോദരി, മോഹൻലാലിന്റെ ഭാര്യ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സുചിത്ര ഇപ്പോൾ പ്രണവിന്റെ അമ്മയായും വാർത്തകളിലെത്തുന്നുത. ഏത് വിശേഷണമാണ് കൂടുതൽ സന്തോഷം പകരുന്നത് എന്ന് ചോദ്യത്തിന് സുചിത്രയ്ക്ക് വ്യക്തമായ മറുപടിയുണ്ട്.
''അങ്ങനെ ആലോചിച്ചിട്ടില്ല. പക്ഷേ എന്റെ പേരിന് മുൻപേ എന്നും വലിയവരുടെ പേരുകൾ ഉണ്ടായിരുന്നു. ആരും എന്നെ സുചിത്രയായി മാത്രം കണ്ടിട്ടുണ്ടാവില്ല. പേരിന്റെ കൂടെ വളരെ വേണ്ടപ്പെട്ടവരുടെ പേര് ചേർത്ത് പറയുന്നത് സന്തോഷമാണ്. പക്ഷേ ആദി കണ്ട് പുറത്തിറങ്ങിയപ്പോൾ പ്രണവിന്റെ അമ്മ എന്നു പറയുന്നത് കേട്ടപ്പോൾ എനിക്കുണ്ടായ അഭിമാനം ചെറുതല്ല. മുൻപ് എന്റെ പേരിനൊപ്പം വന്നവരെല്ലാം അവരുടെ ലോകത്ത് സ്വയം വലുതായവരാണ്. എന്നാൽ പ്രണവ് ഞാൻ വളർത്തിയ കുട്ടിയാണ്. മുൻപ് കേട്ടതിനേക്കൾ ഏറെ ഞാൻ അഭിമാനിക്കുന്നത് പ്രണവിന്റെ അമ്മയെന്നു കേൾക്കുമ്പോഴാണ്. ഞാൻ അവനെ എന്റെ കഴിവുകൾക്കകത്തു നിന്ന് വളർത്തി എന്ന അഭിമാനമുണ്ട്' സുചിത്ര ഒരു അഭിമുഖത്തിൽ വിശദീകരിച്ചു.
'ലാലേട്ടനേക്കാൾ പതുക്കെയാണ് അപ്പു മനസ്സ് തുറക്കുന്നത്. റിലീസ് ചെയ്യുന്നതിന്റെ രണ്ടു ദിവസം മുൻപ് അവൻ ഹിമാലയത്തിലേയ്ക്ക് പോയി. ഫോൺ റേയ്ഞ്ച് പോലുമില്ല. റിലീസ് ദിവസം ഉച്ചയ്ക്ക് വിളിച്ചപ്പോൾ ഞാൻ പറഞ്ഞു സിനിമ എല്ലാവരും നന്നായി എടുത്തുവെന്ന്. ഗുഡ് ഗുഡ് എന്ന് രണ്ടു തവണ പറഞ്ഞു. പിന്നെ സിനിമയേക്കുറിച്ച് സംസാരിച്ചതേയില്ല'. ആരുടെ അടുത്തും ഇടിച്ചു കയറാത്ത ഒരു നാണക്കാരൻ കുട്ടിയായിരുന്നു, പക്ഷേ അടുത്താൽ അവൻ എന്തിനും അവരോടൊപ്പം ഉണ്ടാകും. വായനയും സംഗീതവും യാത്രയുമാണ് അവന്റെ ലോകം.
അവന്റെ വഴി അവൻ തന്നെ തിരഞ്ഞെടുത്തു. അതു ശരിയായെന്ന് ഒരമ്മയെന്ന നിലയിൽ എനിക്ക് തോന്നുന്നു. ആദി കണ്ടപ്പോൾ അവന്റെ കുട്ടിക്കാലം ഓർമ്മ വന്നു. ഓട്ടവും ചാട്ടവും തലകുത്തി മറിയലുമൊക്കെയായിരുന്നു ഹോബി. ഗോവണിയിലൂടെ നേരിട്ട് കേറില്ല. പിടിച്ച് പിടിച്ച് പുറകിലൂടെയാണ് കേറുക. സ്‌കൂളിൽ പഠിക്കുമ്പോൾ ഇടയ്ക്കിടെ കയ്യും കാലും മുറിഞ്ഞ് ആശുപത്രിയിൽ കൊണ്ടു പോകും. നാലോ അഞ്ചോ തവണ കയ്യും കാലും ഒടിച്ചിട്ടുണ്ട്. സുചിത്ര പറഞ്ഞു.