- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിനിമ ഒരു പാട് ഇഷ്ടമായി; പറയാൻ വാക്കുകളില്ല; ചില സ്ഥലത്തൊക്കെ പഴയ മോഹൻലാലിനെ ഓർമിപ്പിക്കുന്നതുപോലെ തോന്നി'; 'ഹൃദയം' കണ്ട് വികാരഭരിതയായി സുചിത്ര; ചിത്രവുമായി മുന്നോട്ടുപോകാൻ ആത്മധൈര്യം തന്നത് സുചി ചേച്ചിയെന്ന് വൈശാഖ്
കൊച്ചി: കഴിഞ്ഞ ദിവസമാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റിലീസ് ചെയ്തത്. ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്.
കാത്തിരിപ്പിനൊടുവിൽ തിയറ്ററുകളിലെത്തിയ 'ഹൃദയം' പ്രേക്ഷകർ നിറഞ്ഞ മനസോടെയാണ് സ്വീകരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ചുള്ളത്. നായകനായ പ്രണവ് മോഹൻലാലിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മുൻകാലചിത്രങ്ങളെ അപേക്ഷിച്ച് പ്രണവിലെ നടൻ മെച്ചപ്പെട്ടുവെന്നാണ് പ്രേക്ഷകർ പറയുന്നത്.
പ്രണവിന്റെ അമ്മ സുചിത്ര മോഹൻലാലിനും ഇതേ അഭിപ്രായം തന്നെയാണ്. ഹൃദയത്തിന്റെ ആദ്യഷോ കണ്ടിറങ്ങിയപ്പോൾ വികാരഭരിതയായാണ് സുചിത്ര മാധ്യമങ്ങളോട് പ്രതികരിച്ചത്.
''സിനിമ ഒരു പാട് ഇഷ്ടമായി. പറയാൻ വാക്കുകളില്ല. ചില സ്ഥലത്തൊക്കെ പഴയ മോഹൻലാലിനെ ഓർമിപ്പിക്കുന്നതുപോലെ തോന്നി. വീട്ടിലും അതു കാണാം. പ്രണവ് ഒരുപാട് മെച്ചപ്പെട്ടതായി അനുഭവപ്പെട്ടു. കൂടുതൽ പറഞ്ഞാൽ ഇമോഷണലാകും'' സുചിത്ര പറഞ്ഞു.
രണ്ട് രണ്ടര കൊല്ലമായിട്ട് താൻ ഉള്ളിൽ കൊണ്ട് നടക്കുന്ന ചിത്രമാണിത്. എല്ലാം ഇങ്ങനെ ഉള്ളിൽ കൊണ്ട് നടക്കുകയാണ് . വീട്ടിൽ പോയിട്ട് ഒന്ന് പൊട്ടിക്കരയണമെന്നാണ് പ്രേക്ഷകരുടെ പ്രതികരണത്തെ കുറിച്ച് തിരിക്കിയ മാധ്യമ പ്രവർത്തകരോട് സംവിധായകൻ വിനീത് ശ്രീനിവാസന്റെ പ്രതികരണം. എല്ലാവരും തിയറ്ററിൽ പോയി തന്നെ ചിത്രം കാണണമെന്നും വിനീത് ആവശ്യപ്പെടുന്നുണ്ട്.
ഹൃദയം ഹൃദയം കൊണ്ട് എടുത്ത ചിത്രമാണെന്നും അതിൽ ഒരു ബിസിനസും ഇല്ലെന്നും സിനിമയുടെ തിയറ്റർ റിലീസിനെ കുറിച്ച് പറയവെ വിനീത് പറഞ്ഞു. തിയേറ്ററിൽ പടം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് തങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു. നൂറ് കോടി ഒന്നും മനസിൽ ഇല്ലെന്നു ഹൃദയം ആളുകളിലേയ്ക്ക് എത്തണം എന്ന് മാത്രമേയുള്ളൂവെന്നും വിനീത് കൂട്ടിച്ചേർത്തു.
രണ്ട് കൊല്ലം മുമ്പ് വിനീതും താനും കണ്ട സ്വപ്നമാണ് 'ഹൃദയം'എന്നും റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാൻ ഞങ്ങൾക് ആത്മധൈര്യം തന്നത് സുചിത്ര മോഹൻലാൽ ആണെന്നും വൈശാഖ് കുറിക്കുന്നു.
വിശാഖിന്റെ ഫേസ്ബുക്ക് കുറിപ്പ്
രണ്ട് കൊല്ലം മുമ്പ് വിനീതും ഞാനും കണ്ട സ്വപ്നം 'ഹൃദയം'. തിയറ്റർ മാത്രം സ്വപ്നം കണ്ടു ഞാൻ നിർമ്മിച്ച 'ഹൃദയം' ഇന്ന് നിങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് ആഘോഷങ്ങളും ആർപ്പുവിളികളും വിസിലടിയും കൈകൊട്ടും ഹൗസ്ഫുൾ ബോർഡുകളും കൊണ്ട് ലോകമെമ്പാടുമുള്ള തിയറ്ററുകൾ നിറയ്ക്കുകയും ഈ സാഹചര്യത്തിലും ഞങ്ങളുടെ ചിത്രത്തെയും അപ്പുവിനെയും സ്വീകരിച്ച് വൻ വിജയം സമ്മാനിച്ച പ്രേക്ഷകർക്ക് 'ഹൃദയത്തിൽ' നിന്നും ഒരായിരം നന്ദി! കഴിഞ്ഞ ദിവസം റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാൻ ഞങ്ങൾക് ആത്മധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചി ചേച്ചിയാണ് , സുചി അക്കാ നിങ്ങളാണ് മികച്ചത്. എന്റെ സഹോദരൻ വിനീതിന് - വിസ്മയകരമായ ഒരു യാത്രയ്ക്കും എന്നെ ഹൃദയം ഏൽപ്പിച്ചതിനും നന്ദി.
മറുനാടന് മലയാളി ബ്യൂറോ