- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.യു.സിഐ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധി സമ്മേളനം ആരംഭിച്ചു
എസ്.യു.സിഐ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിന് സാഹിത്യ അക്കാദമി ഹാളിൽ തുടക്കമായി. പതാക ഉയർത്തിക്കൊണ്ടും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടും സമാരംഭിച്ച സമ്മേളനം എസ്.യു.സിഐ കമ്മ്യൂണിസ്റ്റ് കേന്ദ്രനേതാക്കളിലൊരാളായ അമിതാവ ചാറ്റർജി ഉദ്ഘാടനം ചെയ്തു. നീറുന്ന ജീവിതപ്രശ്‌നങ്ങളെ മറികടക്കാൻ ജനങ്ങൾ സ്വമേധയാ മുന്നോട്ടുവരണം എന്ന് അമിതാവ ചാറ്റർജി അഭിപ്രായപ്പെട്ടു. മുതലാളിമാരുടെ താൽപര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ് അധികാരത്തിലിരിക്കുന്ന പ്രസ്ഥാനങ്ങൾ. കോൺഗ്രസ്സും ബിജെപിയും അത് തെളിയിച്ചുകഴിഞ്ഞു. ബിജെപിക്കെതിരെ കോൺഗ്രസ്സിനെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിൽ മുതലാക്കാൻ സിപിഐ സിപഐഎം തുടങ്ങിയ പ്രസ്ഥാനങ്ങൾ നടത്തുന്ന നീക്കങ്ങൾ ആത്മഹത്യാപരമാണ്. ബിജെപി നടപ്പിലാക്കുന്നത് കോൺഗ്രസ്സിന്റെ നയങ്ങളാണ്. ബിജെപിയെ എതിർക്കുന്നു എന്നതുകൊണ്ട് കോൺഗ്രസ്സ് മതേതര പാർട്ടിയുമല്ല. യഥാർത്ഥ ഇടതുപക്ഷ രാഷ്ട്രീയത്തിലൂന്നിയ ജനാധിപത്യ മതേതര ജനകീയ മുന്നേറ്റങ്ങളാണ് ഇന്ന
എസ്.യു.സിഐ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിന് സാഹിത്യ അക്കാദമി ഹാളിൽ തുടക്കമായി. പതാക ഉയർത്തിക്കൊണ്ടും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടും സമാരംഭിച്ച സമ്മേളനം എസ്.യു.സിഐ കമ്മ്യൂണിസ്റ്റ് കേന്ദ്രനേതാക്കളിലൊരാളായ അമിതാവ ചാറ്റർജി ഉദ്ഘാടനം ചെയ്തു.
നീറുന്ന ജീവിതപ്രശ്‌നങ്ങളെ മറികടക്കാൻ ജനങ്ങൾ സ്വമേധയാ മുന്നോട്ടുവരണം എന്ന് അമിതാവ ചാറ്റർജി അഭിപ്രായപ്പെട്ടു. മുതലാളിമാരുടെ താൽപര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ് അധികാരത്തിലിരിക്കുന്ന പ്രസ്ഥാനങ്ങൾ. കോൺഗ്രസ്സും ബിജെപിയും അത് തെളിയിച്ചുകഴിഞ്ഞു. ബിജെപിക്കെതിരെ കോൺഗ്രസ്സിനെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിൽ മുതലാക്കാൻ സിപിഐ സിപഐഎം തുടങ്ങിയ പ്രസ്ഥാനങ്ങൾ നടത്തുന്ന നീക്കങ്ങൾ ആത്മഹത്യാപരമാണ്. ബിജെപി നടപ്പിലാക്കുന്നത് കോൺഗ്രസ്സിന്റെ നയങ്ങളാണ്.
ബിജെപിയെ എതിർക്കുന്നു എന്നതുകൊണ്ട് കോൺഗ്രസ്സ് മതേതര പാർട്ടിയുമല്ല. യഥാർത്ഥ ഇടതുപക്ഷ രാഷ്ട്രീയത്തിലൂന്നിയ ജനാധിപത്യ മതേതര ജനകീയ മുന്നേറ്റങ്ങളാണ് ഇന്നുണണ്ടാകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായി ഈ മുന്നേറ്റം വളർത്തിയെടുക്കാനുള്ള പരിശ്രമമാണ് എസ്.യു.സിഐ കമ്മ്യൂണിസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. എസ്.യു.സിഐ കമ്മ്യൂണിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കെ.രാധാകൃഷ്ണ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ.വി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം 14 ന് സമാപിക്കും.
മൂന്നാം സംസ്ഥാന സമ്മേളനം ആരംഭിച്ചു
നവോത്ഥാനമുന്നേറ്റങ്ങളിലൂടെ സമൂഹത്തിൽ സംസ്ഥാപിതമായ മാനവമൂല്യങ്ങൾ ഇല്ലാതെയാക്കിക്കൊണ്ട് രാജ്യത്ത് സമ്പൂർണ്ണ ഫാസിസമാവിഷ്‌ക്കരിക്കാനും ജനങ്ങളുടെ മുന്നേറ്റത്തെ തടയാനുമുള്ള നീക്കങ്ങളാണ് ബിജെപി അധികാരത്തിലിരുന്നുകൊണ്ട് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന്എസ്.യു.സിഐ കേന്ദ്രക്കമ്മിറ്റിയംഗം സഖാവ് കെ.രാധാകൃഷ്ണ പ്രസ്താവിച്ചു. എസ്.യു.സിഐ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സാഹിത്യ അക്കാദമി ഹാളിൽ സംഘടപ്പിക്കപ്പെട്ട പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.രാധാകൃഷ്ണ.
കോൺഗ്രസ്സും ബിജെപിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. നരേന്ദ്ര മോദി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് കോൺഗ്രസ്സിന്റെ നയങ്ങളുടെ തുടർച്ച മാത്രമാണ്. മോദിസർക്കാരിന്റെ കോർപ്പറേറ്റ് നയങ്ങൾ രാജ്യത്തെ സമ്പൂർണ്ണ തകർച്ചയിലേയ്ക്ക് നയിക്കുന്നു. മോദിസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭണം വളർത്തിയെടുക്കുക എന്നതാണ് ഇന്നത്തെ അടിയന്തര സാഹചര്യം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സോഷ്യലിസത്തിന്റെ തകർച്ച ലോകസാഹചര്യത്തിൽ സാമ്രാജ്യത്വശക്തികൾക്ക് നൽകിയിരിക്കുന്ന മേൽക്കൈ താൽക്കാലികം മാത്രമാണ്. മാനവസമൂഹത്തിന്റെ മുന്നേറ്റത്തിന്റെ നിയമം സോഷ്യലിസത്തിലൂടെ മുന്നോട്ടു തന്നെയാണ് എന്നത് മാർക്‌സ് മുതലുള്ള ആചാര്യന്മാരുടെ പാഠങ്ങളിൽനിന്ന് വ്യക്തമാണ് എന്നും സഖാവ് ശിബ്ദാസ് ഘോഷ് ചിന്തകൾ ഇന്ന് ലോകത്തെ ആകമാനം ഗ്രസിച്ചിരിക്കുന്ന അന്ധകാരത്തെ മറികടക്കാനുള്ള വെളിച്ചമാണ് എന്നും സഖാവ് രാധാകൃഷ്ണ അഭിപ്രായപ്പെട്ടു.
എസ്.യു.സിഐ കമ്മ്യൂണിസ്റ്റ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ.വി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റിയംഗവും തൃശൂർ ജില്ലാ സെക്രട്ടറിയുമായ ഡോ.പി.എസ് ബാബു സ്വാഗതം ആശംസിച്ചു. കേന്ദ്രനേതാക്കളായ അമിതാവ ചാററർജി, ഡോ.സുഭാഷ് ദാസ് ഗുപ്ത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ ടി.കെ.സുധീർകുമാർ, ജയ്‌സൺ ജോസഫ് എന്നിവരും സംസ്ഥാനകമ്മിറ്റിയംഗങ്ങൾ ഷൈല കെ.ജോൺ എന്നവരും പ്രസംഗിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. വെള്ളയൂണിഫോം ധാരികളായ കോംസമോൾ വോളണ്ടിയേഴ്‌സ് പ്രകടനത്തിന് മുന്നിൽ അണിനിരന്നു.ഇന്റർനാഷണൽ മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ നടന്ന വിപ്ലവഗാനാലാപസദസ്സിന് ചാവക്കാട് സംഗീത സഭ ഓർക്കെസ്ട്ര നയിച്ചു