- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകസമര മാതൃകയിൽ സമര രംഗത്തിറങ്ങണം: എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് )
തൃപ്പൂണിത്തുറ : ഭരണ കർത്താക്കളുടെ നയങ്ങളെല്ലാം കുത്തക മുതലാളിമാർക്ക് വേണ്ടിയുള്ളതായി മാറിയിരിക്കുന്നതാണ് നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് എസ് യു സി ഐ ഐ കമ്മ്യൂണിസ്റ്റ് ജില്ലാ കമ്മിറ്റി അംഗവും സമര പ്രചാരണ ജാഥാ ക്യാപ്റ്റനുമായ സി എൻ. മുകുന്ദൻ അഭിപ്രായപ്പെട്ടു.
ഭരണാധികാരികൾ ഏതു മുന്നണിയിൽപ്പെട്ടതാണെങ്കിലും ആഗോളീകരണ നയങ്ങളാണ് നടപ്പിലാക്കുന്നത്. ജനങ്ങൾ ഇന്ന് അനുഭവിക്കുന്ന മുഴുവൻ ദുരിതങ്ങൾക്കും കാരണം ഈ നയങ്ങളുടെ നടപ്പിലാക്കലാണ് .
ഇതിനെ ചെറുക്കുവാൻ സർക്കാരുകൾ മാറി വന്നതുകൊണ്ട് കാര്യമില്ല. ഐതിഹാസികമായ കർഷക സമരം മാതൃകയാക്കി കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങൾ സമര രംഗത്ത് അണിനിരന്നാൽ മാത്രമേ ഇവയെ ചെറുക്കാൻ സാധിക്കൂ അദ്ദേഹം പറഞ്ഞു.
എസ് യു സി ഐ ഐ കമ്മ്യൂണിസ്റ്റ് പാർട്ടി ജില്ലയിൽ ഉടനീളം നടത്തു6 പ്രചാരണ ജാഥയിൽ കാർഷിക രംഗം കുത്തകകൾക്ക് തീറെഴുതുന്ന ജനദ്രോഹ - കർഷകദ്രോഹ നയങ്ങൾക്കും ഇന്ധനവില വർദ്ധനവെന്ന തീവെട്ടിക്കൊള്ളക്കും തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾക്കും റെയിൽവേ - ബിപിസിഎൽ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ വില്പനക്കും പതിനായിരങ്ങളെ കുടിയിറക്കുന്ന പരിസ്ഥിതിയെ തകർക്കുന്ന കെ.റെയിൽ - ദേശീയപാത പദ്ധതിക്കും പിൻവാതിൽ നിയമനങ്ങളും നിയമന നിരോധനവും വഴി തൊഴിലന്വേഷകരെ തെരുവാധാരമാക്കുന്നതിനും മത്സ്യസമ്പത്ത് കുത്തകൾക്ക് തീറെഴുതാൻ ഉള്ള ഗൂഢ നീക്കങ്ങൾക്കുമെതിരെ ജനകീയ സമരം വളർത്തിയെടുക്കാനാണ് ആഹ്വാനം ചെയ്യുന്നത്.
ഇതിന്റെ ഭാഗമായി കരിങ്ങാച്ചിറയിൽ സംഘടിപ്പിച്ച പ്രചാരണ ജാഥയുടെ ഉദ്ഘാടന യോഗത്തിൽ ജാഥക്യാപ്റ്റൻ എന്ന നിലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ ജില്ലയിലെ സീനിയർ നേതാക്കളിൽ ഒരാളും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.എസ്. ഹരികുമാർ പ്രചരണജാഥ തൃപ്പൂണിത്തുറ പാസ്സ്‌പോർട്ട് ഓഫീസിനുമുന്നിൽ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ബി.അശോകൻ അധ്യക്ഷത വഹിച്ചു.
മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എം. ദിനേശൻ, കെ.കെ. ശോഭ , എം കെ ഉഷ , കെ.ഒ.ഷാൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എംപി.സുധ, എം.ആർ.രാജീവൻ, കെ.കെ.ഭരതൻ, രമണൻ ടി.സി, വിനോദ് കെ.സി, ഡോ.സുകന്യകുമാർ, ശരത്ത് എസ്. തുടങ്ങിയവർ പ്രസംഗിച്ചു.