- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനകീയ സമര രാഷ്ട്രീയം വിജയിച്ചാലേ മാറ്റം ഉണ്ടാകൂ: എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്)
തൃപ്പൂണിത്തുറ: ഒരു മുന്നണി മാറി മറ്റൊരു മുന്നണി അധികാരത്തിൽ വരുന്നതുകൊണ്ടോ ഭരണത്തുടർച്ച ഉണ്ടാകുന്നതുകൊണ്ടോ സാധാരണക്കാരുടെ ജീവിതത്തിൽ യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ് ) തൃപ്പൂണിത്തുറ മണ്ഡലം സ്ഥാനാർത്ഥിയും ജില്ലാ പ്രചാരണ ജാഥയുടെ മണ്ഡലം ക്യാപ്റ്റനുമായ സി.ബി.അശോകൻ അഭിപ്രായപ്പെട്ടു.
കുത്തകളെ വാനോളം വളർത്തുന്ന ആഗോളീകരണ നയങ്ങളുടെ വ്യക്താക്കളായി മുന്നണികളെല്ലാം മാറിയിരിക്കുന്നതുകൊണ്ടാണ് ജനങ്ങളുടെ ദുരിതങ്ങൾ അവസാനിക്കാത്തത്.
ജനകീയ സമരത്തിന്റെ ബദൽ സൃഷ്ടിച്ചു കൊണ്ടേ അന്യായങ്ങളെ ചെറുക്കാൻ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ് യു സി ഐ കമ്മ്യൂണിസ്റ്റ് പാർട്ടി ഫെബ്രുവരി 25 മുതൽ മുതൽ മാർച്ച് 23 വരെ കർഷക നിയമത്തിനും ഇന്ധന വിലയുടെ പേരിലുള്ള തീവെട്ടിക്കൊള്ളക്കും നിയമന തട്ടിപ്പിനും മറ്റു മെതിരെ ജില്ലയിലുടനീളം നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണ ജാഥയുടെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഉദ്ഘാടന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എസ് യു സി ഐ കമ്മ്യൂണിസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എ ഐ യു ടി യു സി ജില്ലാ പ്രസിഡണ്ടുമായ പി.എം. ദിനേശൻ ജാഥ ഉദ്ഘാടനം ചെയ്തു. ഉദയംപേരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി കെ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന യോഗങ്ങളിൽ സംസ്ഥാന കമ്മിറ്റി അംഗമായ ജോർജ് ജോസഫ് , മഹിളാ സാംസ്‌കാരിക സംഘടന ജില്ലാ സെക്രട്ടറി കെ.കെ. ശോഭ, ഉദയംപേരൂർ ലോക്കൽ കമ്മിറ്റി അംഗങ്ങമായ സാനുനാഥ്, തൃപ്പൂണിത്തുറ ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എ.സതീശൻ , കെ .വി .സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.