- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വട്ടിയൂർക്കാവ് മണ്ഡലം എസ്.യു.സിഐ സ്ഥാനാർത്ഥി എ.ഷൈജുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങൾ ആരംഭിച്ചു
വട്ടിയൂർക്കാവ് മണ്ഡലം എസ്.യു.സിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥി എ.ഷൈജുവിന്റെ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങൾ വട്ടിയൂർക്കാവിൽ സംഘടിപ്പിച്ച പൊതുയോഗത്തോടെ ആരംഭിച്ചു. വട്ടിയൂർക്കാവ് ജംഗ്ഷനിൽ നടന്ന യോഗം എസ്.യു.സിഐ ജില്ലാ കമ്മിറ്റിയംഗം എസ്.മിനി ഉദ്ഘാടനം ചെയ്തു.
സ്ഥാനാർത്ഥി എ.ഷൈജു, എസ്.യു.സിഐ(കമ്മ്യൂണിസ്റ്റ്) യുവജനവിഭാഗം എ.ഐ.ഡി.വൈ.ഒ ജില്ലാ പ്രസിഡന്റ് എസ്.ശ്രീകുമാർ, എസ്.യു.സിഐ ലോക്കൽ കമ്മിറ്റിയംഗം കെ.പ്രസന്നകുമാർ, ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ മണ്ഡലത്തിലുടനീളം സ്ഥാനാർത്ഥി പങ്കെടുക്കുന്ന പൊതുയോഗങ്ങൾ നടക്കും.
Next Story