തൃപ്പൂണിത്തുറ:ജറുസലേമിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ അപലപിച്ചു കൊണ്ട് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി പ്രൊവാഷ് ഘോഷ് താഴെ പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചതായി എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ റ്റി.കെ.സുധീർ കുമാർ അറിയിച്ചു.

ചരിത്രപരമായി എല്ലാകാലത്തും യെരുശലേം ഫലസ്തീനിന്റെ ഭാഗമായിരുന്നു. അവിടെ യുഎസ്, ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണാധികാരികളുടെ പിന്തുണയോടെ ഇസ്രയേൽ ബലാൽക്കാരേണ അധിനിവേശം നടത്തി. അതിനെ തുടർന്ന് അവിടെ തലമുറകളായി അധിവസിച്ചു പോന്ന ഫലസ്തീൻ ജനതയെ അവർ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനെതിരെ ഫലസ്തീൻ ജനത സ്വാഭാവികമായ പ്രതിഷേധമുയർത്തി. അവരെ അടിച്ചമർത്താനായി ഇസ്രയേൽ സയണിസ്‌റ് ഭരണാധികാരികൾ ഒരു ഭീകര താണ്ഡവം നടത്തുകയാണ്. ഈ നരനായാട്ടിനെ എസ് യു സി ഐ ( കമ്മ്യൂണിസ്റ്റ്) ശക്തമായി അപലപിക്കുന്നു. ഈ നിഷ്ടൂരതക്കെതിരെ ഇന്ത്യൻ ജനത പ്രതിഷേധ ശബ്ദമുയർത്തണമെന്നും പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
വാർത്ത നൽകുന്നത്.