- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരത് ബന്ദ് സമ്പൂർണ്ണ വിജയമാക്കിയ മുഴുവൻ ജനങ്ങളേയും അഭിനന്ദിക്കുന്നു; എസ്.യു.സിഐ കമ്മ്യൂണിസ്റ്റ്
തൃപ്പൂണിത്തുറ:കുത്തക മുതലാളിമാരുടെ താല്പര്യ സംരക്ഷണത്തിനായി മോദി സർക്കാർ പാസ്സാക്കിയ മൂന്ന് കർഷകദ്രോഹ കരിനിയമങ്ങളും ജനദ്രോഹ വൈദ്യുതി (ഭേദഗതി) ബിൽ 2021 - ഉം രാജ്യത്തെ തൊഴിലാളിവർഗവും കർഷകരും വിദ്യാർത്ഥികളും യുവാക്കളും മാത്രമല്ല മുഴുവൻ ജനാധിപത്യ ചിന്താഗതിക്കാരും തള്ളിക്കളഞ്ഞു എന്നതാണ് ഇന്ന് നടന്ന ഭാരത് ബന്ദിന്റെ സമ്പൂർണ്ണ വിജയം തെളിയിക്കുന്നത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അനുവർത്തിക്കുന്ന ഫാസിസ്റ്റ് സ്വേച്ഛാധിപത്യ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ കർഷകർ മാത്രമല്ല, അധ്വാനിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും കൂടുതൽ ദൃഢനിശ്ചയത്തോടെയും തീവ്രതയോടെയും പോരാട്ടം തുടരുമെന്നും
ഭാരത് ബന്ദ് ആചരിക്കാനുള്ള സംയുക്ത കിസാൻ മോർച്ചയുടെ (എസ്‌കെഎമ്മിന്റെ ) ആഹ്വാനത്തോട് പൂർണ്ണ മനസ്സോടെ പ്രതികരിച്ചതിന് ഇന്ത്യയിലെ ജനങ്ങളെ തികഞ്ഞ ആത്മാർത്ഥതയോടെ ഞങ്ങൾ അഭിനന്ദിക്കുന്നു.