- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യൻ മനുഷ്യനു മേൽ നടത്തുന്ന ചൂഷണം അവസാനിപ്പിക്കാൻ കമ്മ്യൂണിസം അനിവാര്യം; എസ് യു സി ഐ
മുളന്തുരുത്തി : മനുഷ്യൻ മനുഷ്യനു മേൽ നടത്തുന്ന എല്ലാ വിധ ചൂഷണംഅവസാനിപ്പിക്കാനും ചൂഷണവിമുക്തമായ ഒരു സമൂഹം സൃഷ്ടിക്കാനും മനുഷ്യനെസഹായിക്കുന്ന ശാസ്ത്രീയ തത്വശാസ്ത്രമാണ് കമ്മ്യൂണിസം എന്ന് എസ് യു സി ഐകമ്മ്യൂണിസ്റ്റ് എറണാകുളം ജില്ലാ കമ്മറ്റി അംഗവും എ ഐ ഡി വൈ ഒ ജില്ലാസെക്രട്ടറിയുമായ കെ പി സാൾവിൻ അഭിപ്രായപ്പെട്ടു. വർഗ വിഭജിതമായ സമൂഹത്തിൽ വർഗ്ഗങ്ങൾ തമ്മിലുള്ള പോരാട്ടം അനിവാര്യമായും തൊഴിലാളിവർഗ സർവാധിപത്യത്തിൽ ചെന്നെത്തുമെന്നും തൊഴിലാളി വർഗ്ഗ സർവാധിപത്യംവികസിച്ച് വർഗരഹിതമായ കമ്യൂണിസ്റ്റ് സമൂഹത്തിൽ എത്തിച്ചേരുമെന്നും ചൂണ്ടിക്കാട്ടിയത് തൊഴിലാളിവർഗ ഗുരുനാഥനായ കാറൽ മാർക്‌സ് ആണ്. ഈ ചരിത്രഅനിവാര്യതയെ പ്രതിരോധിക്കാൻ വ്യക്തികൾക്കോ പ്രസ്ഥാനങ്ങൾക്കോ കഴിയില്ലെന്നുംഅദ്ദേഹം പറഞ്ഞു. റഷ്യയിൽ നടന്ന നവംബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഒരു വർഷംനീണ്ടു നിന്ന ശതാബ്ദി ആചരണ പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ട് എസ് യു സി ഐകമ്മ്യൂണിസ്റ്റ് മുളന്തുരുത്തി ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽമുളന്തുരുത്തി പള്ളിത്താഴത്ത് നടന്ന പൊതുസമ
മുളന്തുരുത്തി : മനുഷ്യൻ മനുഷ്യനു മേൽ നടത്തുന്ന എല്ലാ വിധ ചൂഷണംഅവസാനിപ്പിക്കാനും ചൂഷണവിമുക്തമായ ഒരു സമൂഹം സൃഷ്ടിക്കാനും മനുഷ്യനെസഹായിക്കുന്ന ശാസ്ത്രീയ തത്വശാസ്ത്രമാണ് കമ്മ്യൂണിസം എന്ന് എസ് യു സി ഐകമ്മ്യൂണിസ്റ്റ് എറണാകുളം ജില്ലാ കമ്മറ്റി അംഗവും എ ഐ ഡി വൈ ഒ ജില്ലാസെക്രട്ടറിയുമായ കെ പി സാൾവിൻ അഭിപ്രായപ്പെട്ടു.
വർഗ വിഭജിതമായ സമൂഹത്തിൽ വർഗ്ഗങ്ങൾ തമ്മിലുള്ള പോരാട്ടം അനിവാര്യമായും തൊഴിലാളിവർഗ സർവാധിപത്യത്തിൽ ചെന്നെത്തുമെന്നും തൊഴിലാളി വർഗ്ഗ സർവാധിപത്യംവികസിച്ച് വർഗരഹിതമായ കമ്യൂണിസ്റ്റ് സമൂഹത്തിൽ എത്തിച്ചേരുമെന്നും ചൂണ്ടിക്കാട്ടിയത് തൊഴിലാളിവർഗ ഗുരുനാഥനായ കാറൽ മാർക്‌സ് ആണ്. ഈ ചരിത്രഅനിവാര്യതയെ പ്രതിരോധിക്കാൻ വ്യക്തികൾക്കോ പ്രസ്ഥാനങ്ങൾക്കോ കഴിയില്ലെന്നുംഅദ്ദേഹം പറഞ്ഞു.
റഷ്യയിൽ നടന്ന നവംബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഒരു വർഷംനീണ്ടു നിന്ന ശതാബ്ദി ആചരണ പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ട് എസ് യു സി ഐകമ്മ്യൂണിസ്റ്റ് മുളന്തുരുത്തി ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽമുളന്തുരുത്തി പള്ളിത്താഴത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ് യു സി ഐ കമ്മ്യൂണിസ്റ്റ്മുളന്തുരുത്തിയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം കെ ഉഷ അധ്യക്ഷത വഹിച്ചു. ആൾഇന്ത്യ ഡി എസ് ഒ ജില്ലാ സെക്രട്ടറി നിലീന മോഹൻകുമാർ, ലോക്കൽ കമ്മറ്റി അംഗം നിളമോഹൻ കുമർ എന്നിവർ പ്രസംഗിച്ചു.എസ് യു സി ഐ ഗായകസംഘത്തിലെ പ്രമുഖ അംഗം കെ വിസന്തോഷ് വിപ്ലവ ഗാനങ്ങൾ ആലപിച്ചു.