ദേശീയ-സാർവ്വദേശീയ- സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ട് മൂന്ന് ദിവസമായി സാഹിത്യ അക്കാദമി ഹാളിൽ നടന്നുവന്നിരുന്ന എസ്.യു.സിഐ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനം കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ വിശാലജനാധിപത്യ ബഹുജന സമരനിര വളർത്തിയെടുക്കുവാനുള്ള ആഹ്വാനത്തോടുകൂടി സമാപിച്ചു.

പുതിയ സംസ്ഥാന സെക്രട്ടറിയായി ഡോ.വി.വേണുഗോപാൽ തെരഞ്ഞെടുക്കപ്പെട്ടു. 20 അംഗ സംസ്ഥാനകമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജയ്‌സൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.രാധാകൃഷ്ണ കേന്ദ്രകമ്മിറ്റിയംഗം, ഡോ.സുഭാഷ് ദാസ് ഗുപ്ത, ഡോ.വി.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. എസ്.യു.സിഐ കമ്മ്യൂണിസ്റ്റ് മൂന്നാം പാർട്ടി കോൺഗ്രസ് നവംബർ 21 മുതൽ 26 വരെ ഝാർഖണ്ഡിൽ നടക്കും.