മസ്‌കത്ത്: മസ്‌കത്തിൽ മലയാളി എഞ്ചീനിയർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ വേങ്ങോട് പാളയംകുന്ന് തനൂജ കോട്ടേജിൽ റഹീം അബ്ദുൽ അസീസിന്റെ മകൻ നൗഫൽ ആബിദ റഹീം ആണ് മരിച്ചത്. പരേതന് 25 വയസായിരുന്നു പ്രായം. സ്വകാര്യ നിർമ്മാണ കമ്പനിയുടെ ഓഫീസിൽ ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

സിവിൽ എഞ്ചിനീയറായ നൗഫൽ രണ്ടുവർഷത്തിലധികമായി ഒമാനിലുണ്ട്. ജോലി ചെയ്തിരുന്ന കമ്പനി പൂട്ടിയതിനെ തുടർന്ന് മറ്റു പ്രൊജക്ടുകളിൽ സഹകരിച്ചുവരുകയായിരുന്നു.

ജോലി ചെയ്തിരുന്ന കമ്പനിയുടെ ഓഫീസിലായിരുന്നു മരണം. നൗഫൽ പതിവായി ഓഫീസിൽ വന്ന് താമസിക്കാറുള്ളതാണെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഒമാനിലെ വിസ കാൻസൽ ചെയ്ത് വൈകാതെ ഖത്തറിലേക്ക് പോകാനിരിക്കുകയുമായിരുന്നു.

ഞായറാഴ്ച രാവിലെ ഓഫീസ് തുറക്കാതിരുന്നതിനെ തുടർന്ന് പൊലിസിൽ വിവരമറിയിച്ചു. തുടർന്ന് പൊലിസ് എത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആബിദ നബീസയാണ് മാതാവ്