- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മകളെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി ഇന്ത്യൻ വ്യവസായി ആത്മഹത്യ ചെയ്തു
ന്യൂയോർക്: പതിനാലു വയസുള്ള മകളെയും അന്പത്തിയഞ്ചു വയസുള്ള ഭാര്യാമാതാവിനെയും കൊലപ്പെടുത്തി ഇന്ത്യൻ അമേരിക്കൻ വ്യവസായി ആത്മഹത്യ ചെയ്തു. ഭൂപീന്ദർ സിങ് (57) എന്ന ഇന്ത്യൻ വംശജനാണ്ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഭാര്യ രഷ്പാൽ കൗറിനു (40) കയ്യിൽ വെടി കൊണ്ടിരുന്നെങ്കിലും കഷ്ടിച്ച് രക്ഷപെട്ടു ഇവരെ ആല്‌ബെനീ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു . ജനുവരി 13 രാത്രി ന്യൂയോർക് തലസ്ഥാനമായ അല്ബാനിക് സമീപമുള്ള കാസ്ടൽട്ടനിലായിരുന്നു സംഭവമെന്ന് വിശദാംശംങ്ങൽ വെളിപ്പെടുത്തികൊണ്ടു സ്‌കോഡാക്ക് പൊലീസ് ചീഫ് ജോൺ അറിയിച്ചു .
വീട്ടിൽ അസ്വാരസ്യങ്ങൾ പതിവാണെന്ന് അയൽവാസി ജിം ലൻഡ്‌സ്‌ട്രോം പൊലീസിനോട് പറഞ്ഞു'കഴിക്കാൻ ഭക്ഷണം കിട്ടാറില്ല, എന്നെ അദ്ദേഹം എവിടെയും കൊണ്ടുപോകില്ല, കാർ ഓടിക്കാൻ അനുവദിക്കില്ല' എന്നീ പരാതികൾ രഷ്പാൽ തന്നോടും ഭാര്യയോടും പങ്കുവച്ചിരുന്നെന്ന വിവരവും ലൻഡ്‌സ്‌ട്രോം മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂയോർക് ഹഡ്സണിൽ ലിക്വർ വിൽക്കുന്ന കട നടത്തുകയായിരുന്ന സിംഗിന്റെ പേരിൽ 2016 ൽ ബലാത്സംഗത്തിന്കേസ് എടുത്തിരുന്നെങ്കിലും വിചാരണയ്ക്ക് ശേഷം വെറുതെ വിടുകയായിരുന്നു .
'ഞങ്ങളുടെ ഞെട്ടലും ദുഃഖവും പ്രകടിപ്പിക്കാൻ വാക്കുകളില്ല. ഇത്ര ചെറുപ്പത്തിലേ ഇത്ര ദാരുണമായൊരു അന്ത്യം വിശ്വസിക്കാൻ കഴിയുന്നില്ല.' സ്‌കൂൾ സൂപ്രണ്ട് ജേസൺ ഷെവ്രിറും പ്രദേശവാസികളും ജസ്ലീൻ കൗറിന്റെ മരണത്തെക്കുറിച്ച് പറഞ്ഞു.
അമേരിക്കയിൽ ഓരോദിവസവും കുടുംബകലഹത്തെത്തുടർന് മൂന്ന് സ്ത്രീകൾ വീതം കൊല്ലപെടുന്നുവെന്ന് നാഷണൽ ഓർഗനൈസേഷൻ ഫോർ വുമെൻ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു . കുടുംബകലഹത്തിനു ഇരയാകുന്നവര് നാഷണൽ ഡൊമെസ്റ്റിക് വിയലൻസ് 18007997233 ഫോൺ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.