- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഒരു മാസത്തിനിടെ ആത്മഹത്യ ചെയ്തത് നാല് മലയാളികൾ; നാല് മാസത്തിനിടെ ആത്മഹത്യ ചെയ്ത ഇന്ത്യക്കാരുടെ എണ്ണം പതിനെട്ട്; ഖത്തറിൽ വർദ്ധിച്ച് വരുന്ന പ്രവാസികളുടെ ആതമഹത്യാ നിരക്കിൽ ആശങ്ക
ഖത്തറിൽ പ്രവാസികൾക്കിടിയിൽ ആത്മഹത്യാ നിരക്ക് വർദ്ധിച്ച് വരുന്നതായി പ്പോർട്ട്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ ഇന്ത്യാക്കാരായ പ്രവാസികൾക്കിടയിൽ ഉണ്ടായ ആത്മഹത്യയുടെ കണക്കുകൾ പുറത്ത് വിട്ടതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. കഴിഞ്ഞ നാലുമാസത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 18 ഇന്ത്യക്കാരാണ്. ഇവരിലധികവും മലയാളികളാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത കോഴിക്കോട് കൊടുവള്ളി സ്വദേശിയുൾപ്പെടെ നാലു മലയാളികളാണ് ഒരു മാസത്തിനകം ഖത്തറിൽ ആത്മഹത്യ ചെയ്തത്. രണ്ട് തൃശൂർ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയുമാണ് ഇതിനു തൊട്ട് മുമ്പായി സ്വയം ജീവനൊടുക്കിയത്. നാലുമാസത്തിനകം ആത്മഹത്യചെയ്ത 18 ഇന്ത്യക്കാരിൽ 14 പേരും മലയാളികളാണെന്നും സംഘടന പ്രവർത്തകർ വിലയിരുത്തുന്നു.ഖത്തറിൽ ആത്മഹത്യ ചെയ്യുന്ന വിദേശികൾക്കിടയിൽ ഇന്ത്യക്കാരും നേപ്പാളികളുമാണ് മുൻപന്തിയിലുള്ളത്.
ഖത്തറിൽ പ്രവാസികൾക്കിടിയിൽ ആത്മഹത്യാ നിരക്ക് വർദ്ധിച്ച് വരുന്നതായി പ്പോർട്ട്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ ഇന്ത്യാക്കാരായ പ്രവാസികൾക്കിടയിൽ ഉണ്ടായ ആത്മഹത്യയുടെ കണക്കുകൾ പുറത്ത് വിട്ടതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.
കഴിഞ്ഞ നാലുമാസത്തിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 18 ഇന്ത്യക്കാരാണ്. ഇവരിലധികവും മലയാളികളാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത കോഴിക്കോട് കൊടുവള്ളി സ്വദേശിയുൾപ്പെടെ നാലു മലയാളികളാണ് ഒരു മാസത്തിനകം ഖത്തറിൽ ആത്മഹത്യ ചെയ്തത്. രണ്ട് തൃശൂർ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയുമാണ് ഇതിനു തൊട്ട് മുമ്പായി സ്വയം ജീവനൊടുക്കിയത്.
നാലുമാസത്തിനകം ആത്മഹത്യചെയ്ത 18 ഇന്ത്യക്കാരിൽ 14 പേരും മലയാളികളാണെന്നും സംഘടന പ്രവർത്തകർ വിലയിരുത്തുന്നു.ഖത്തറിൽ ആത്മഹത്യ ചെയ്യുന്ന വിദേശികൾക്കിടയിൽ ഇന്ത്യക്കാരും നേപ്പാളികളുമാണ് മുൻപന്തിയിലുള്ളത്.