- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വോട്ട് പെട്ടിയിലായതോടെ താൻ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ലെന്നാണ് വ്യാജവാർത്ത; പൊളിറ്റിക്കൽ ക്രിമിനലുകളാണ് ഇത്തരം വാർത്തകൾക്ക് പിന്നിൽ; കക്ഷി വ്യത്യാസമില്ലാതെ രാത്രി പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കൽ ക്രിമിനൽസും ഉണ്ട്; തന്നെ വളഞ്ഞിട്ട് ചില മാധ്യമങ്ങൾ ആക്രമിക്കുന്നുവെന്നും മന്ത്രി ജി.സുധാകരൻ
ആലപ്പുഴ: വ്യാജ വാർത്ത നൽകി തന്ന അപമാനിക്കുന്നുവെന്ന് മന്ത്രി ജി.സുധാകരൻ, വോട്ട് പെട്ടിയിലായ ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പ്രവർത്തിച്ചില്ലെന്നു പറയുന്നത് പൊളിറ്റിക്കൽ ക്രിമിനലിസമാണെന്ന് മന്ത്രി ജി.സുധാകരൻ. പൊളിറ്റിക്കൽ ക്രിമിനലുകൾ എല്ലാ പാർട്ടിയിലുമുണ്ട്. കക്ഷി വ്യത്യാസമില്ലായാണ് ഇവർ പരസ്പരം ബന്ധപ്പെടുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിൽ ഒരു പ്രശ്നങ്ങളുമില്ലെന്നും ചില മാധ്യങ്ങൾ തന്നെ വളഞ്ഞിട്ട് അക്രമിക്കാൻ ശ്രമിക്കുകയാണെന്നും ജി.സുധാകരൻ ആരോപിച്ചു.
ചില മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ജി.സുധാകരൻ പറഞ്ഞു. രാഷ്ട്രീയ ക്രിമിനൽ സ്വഭാവത്തിൽ സത്യവിരുദ്ധമായ വാർത്തകൾ വരുന്നുണ്ട്. പ്രാദേശിക എഡിഷനുകളിൽ ചില ആളുകൾ പെയ്ഡ് റിപ്പോർട്ടർമാരെ പോലെ പെരുമാറുകയാണ്. വോട്ട് പെട്ടിയിലായ ശേഷം പ്രവർത്തിച്ചില്ലെന്ന് പറയുകയാണ്. പാർട്ടിക്ക് വേണ്ടി താൻ വേണ്ടത്ര പ്രവർത്തിച്ചില്ലെന്ന് മാധ്യമപ്രവർത്തകരാണോ വിലയിരുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. പൊളിറ്റിക്കൽ ക്രിമിനലുകളാണ് ഇത്തരം വാർത്തകൾക്ക് പിന്നിൽ. പേരൊന്നും പറയുന്നില്ലെങ്കിലും ഇവരാരാണെന്ന് തനിക്കറിയാമെന്നും സുധാകരൻ പറഞ്ഞു.
കക്ഷി വ്യത്യാസമില്ലാതെ രാത്രി പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കൽ ക്രിമിനൽസ് ഉണ്ടെന്ന് മന്ത്രി ജി. സുധാകരൻ. അതൊന്നും തങ്ങളുടെ പാർട്ടിയിൽ നടക്കില്ല. അവരുടെ പേര് ഒന്നും പറയുന്നില്ല, എല്ലാവർക്കും അറിയാം. ചിലർ രാഷ്ട്രീയത്തിൽ ഉണ്ടാകാൻ പാടില്ലെന്ന് ചിലർ ഹോട്ടലിലിരുന്ന് മദ്യപിച്ച് തീരുമാനിക്കുന്നു. അതൊന്നും തന്റെയടുത്ത് വേണ്ട. താൻ തിരിച്ചടിച്ചാൽ വലിയ പ്രശ്നമാകും. അരൂരിലെ തോൽവിക്ക് പിന്നിൽ മറ്റുശക്തികളുണ്ട്. അരൂരിൽ ജയിക്കുമായിരുന്നു. 55 വർഷമായി താൻ പൊതുരംഗത്തുണ്ട്. രക്തസാക്ഷി കുടുംബത്തിൽനിന്ന് വളർന്നുവന്നയാളാണ് താൻ. എല്ലാവർക്കും കൊട്ടേണ്ട ചെണ്ടയാണോ താൻ എന്നും സുധാകരൻ ചോദിച്ചു.
ഒരു വിവാദവും ഇല്ലാത്തപ്പോഴും പാർട്ടിയിൽ വിവാദമെന്ന് പ്രചരിപ്പിക്കുകയാണ്. 55 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് താൻ. തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് വിശ്രമിക്കാതെ 65 യോഗങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്. ജില്ലയിൽ 17 യോഗത്തിൽ പ്രസംഗിച്ചു. അമ്പലപ്പുഴയിൽ മാത്രം 14 യോഗങ്ങളിൽ പങ്കെടുത്തു. എന്നിട്ടും പ്രചാരണത്തിൽ നിന്ന് വിട്ടു നിന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് പൊളിറ്റിക്കൽ ക്രിമിനലിസമാണെന്നും സുധാകരൻ ആഞ്ഞടിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചതെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിയെന്താ ജില്ലാ സെക്രട്ടറിയാണോ എന്നും സുധാകരൻ ചോദിച്ചു.
സർക്കാരിന്റെ നേട്ടങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനമാണ്. ഇത് തെരഞ്ഞെടുപ്പിൽ നേട്ടമാണ് ഉണ്ടാക്കിയത്. തന്നെ പിണറായിയുമായി തെറ്റിക്കാൻ നോക്കേണ്ടെന്നും 30 വർഷമായി പിന്തുണ നൽകുന്നവരാണ് തങ്ങളെന്നും സുധാകരൻ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് മുമ്പ് ആലപ്പുഴയിൽ ഉയർന്ന പോസ്റ്റർ വിവാദം അനാവശ്യമാണ്. പോസ്റ്റർ കീറി ഒട്ടിച്ച സംഭവത്തിൽ ആരിഫിന് ഉത്തരവാദിത്തമില്ലെന്നും ജി സുധാകരൻ പറഞ്ഞു. കൃഷ്ണപിള്ള സ്മാരകം അടിച്ചുതകർത്ത ആളുകൾ ഉള്ളപ്പോൾ തനിക്കെതിരായ പ്രവർത്തനത്തിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ