- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയിൽ കാണുന്ന സ്ത്രീകളെയെല്ലാം പട്ടാളക്കാരും റിബലുകളും ബലാത്സംഗത്തിന് ഇരയാക്കും; 12കാരന് മുത്തശ്ശിയുമായി നിർബന്ധിച്ച ലൈംഗികബന്ധം; ലോകത്തെ കരയിക്കാൻ സൗത്ത് സുഡാനിൽ നിന്നും ഒരു ദുരന്തവാർത്ത
സൗത്ത് സുഡാനിൽ പട്ടാളക്കാർ നടത്തുന്ന മനുഷ്യത്വരഹിതവും പൈശാചികവുമായ ചെയ്തികളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന യുഎൻ റിപ്പോർട്ട് പുറത്ത് വന്നു. അഞ്ച് വർഷമായി ഇവിടെ തുടരുന്ന സിവിൽ യുദ്ധം രാജ്യത്തിന്റെ അവസ്ഥ അത്യന്തം പരിതാപകരമാക്കിത്തീർത്തിരിക്കുകയാണ്. വഴിയിൽ കാണുന്ന സ്ത്രീകളെയെല്ലാം പട്ടാളക്കാരും റിബലുകളും ബലാത്സംഗത്തിന് ഇരയാക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. 12കാരനെ നിർബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും മുത്തശ്ശിയുമായി ലൈംഗികബന്ധത്തിലേർപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന വാർത്തയും ഇവിടെ നിന്നും പുറത്ത് വന്നിട്ടുണ്ട്. ചുരുക്കത്തിൽ സൗത്ത് സുഡാനിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളിധികവും ലോകത്തെ കരയിപ്പിക്കുന്നവയാണ്. വെള്ളിയാഴ്ചയാണ് യുഎൻ കമ്മീഷൻ ഇത് സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. പാഗാക്ക് ടൗണിൽ ഒരു സ്ത്രീയുടെ കണ്ണ് പട്ടാളക്കാർ കുത്തിപ്പൊട്ടിച്ചിരുന്നുവെന്ന് ഈ റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു. തന്റെ 17വയസുകാരിയായ മകളെ ഒരു പറ്റം പട്ടാളക്കാർ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചപ്പോ
സൗത്ത് സുഡാനിൽ പട്ടാളക്കാർ നടത്തുന്ന മനുഷ്യത്വരഹിതവും പൈശാചികവുമായ ചെയ്തികളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന യുഎൻ റിപ്പോർട്ട് പുറത്ത് വന്നു. അഞ്ച് വർഷമായി ഇവിടെ തുടരുന്ന സിവിൽ യുദ്ധം രാജ്യത്തിന്റെ അവസ്ഥ അത്യന്തം പരിതാപകരമാക്കിത്തീർത്തിരിക്കുകയാണ്. വഴിയിൽ കാണുന്ന സ്ത്രീകളെയെല്ലാം പട്ടാളക്കാരും റിബലുകളും ബലാത്സംഗത്തിന് ഇരയാക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. 12കാരനെ നിർബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും മുത്തശ്ശിയുമായി ലൈംഗികബന്ധത്തിലേർപ്പെടുത്തിയ ഞെട്ടിപ്പിക്കുന്ന വാർത്തയും ഇവിടെ നിന്നും പുറത്ത് വന്നിട്ടുണ്ട്. ചുരുക്കത്തിൽ സൗത്ത് സുഡാനിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളിധികവും ലോകത്തെ കരയിപ്പിക്കുന്നവയാണ്.
വെള്ളിയാഴ്ചയാണ് യുഎൻ കമ്മീഷൻ ഇത് സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. പാഗാക്ക് ടൗണിൽ ഒരു സ്ത്രീയുടെ കണ്ണ് പട്ടാളക്കാർ കുത്തിപ്പൊട്ടിച്ചിരുന്നുവെന്ന് ഈ റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു. തന്റെ 17വയസുകാരിയായ മകളെ ഒരു പറ്റം പട്ടാളക്കാർ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ അവർ സ്ത്രീക്ക് വിധിച്ച ശിക്ഷയായിരുന്നു അത്. അവരെ ഇത്തരത്തിൽ അന്ധയാക്കിയ ശേഷം 17 പട്ടാളക്കാർ പെൺകുട്ടിയെ കൂട്ട മാനഭംഗത്തിന് വിധേയയാക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ അച്ഛന്റെ തലവെട്ടിയെറിയാനും സൗത്ത് സുഡാനീസ് സൈനികർ മടി കാണിച്ചില്ല.
തന്റെ 12 വയസുകാരനായ മകനെ അവന്റെ മുത്തശ്ശിയുമായി നിർബന്ധിപ്പിച്ച് ലൈംഗിക ബന്ധത്തിലേർടുവിച്ച പട്ടാളത്തിന്റെ ക്രൂരത വെളിപ്പെടുത്തി ഒരു അമ്മ മുന്നോട്ട് വന്നിട്ടുണ്ടെന്നും യുഎൻ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ ഇവിടെ കടുത്ത മനുഷ്യാവകാശ നിഷേധമാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നാണ് യുഎൻ കമ്മീഷൻ അംഗമായ ആൻഡ്ര്യൂ ക്ലാഫാം വെളിപ്പെടുത്തുന്നത്. ഇവിടുത്തെ പ്രസിഡന്റ് സാൽവ കിർസിന്റെ സൈന്യവും റിബലുകളും മൂന്ന് സ്റ്റേറ്റ് ഗവർണമാർ അടക്കമുള്ള 40ൽ അധികം മുതിർന്ന മിലിട്ടറി ഒഫീഷ്യലുകളും ഇത്തരം പൈശാചിക കൃത്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നുവെന്നതിന് ശക്തമായ തെളിവുകളുണ്ടെന്നും ക്ലാഫാം പറയുന്നു.
ലോക മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ റിപ്പോർട്ട് അടുത്ത മാസം നടക്കുന്ന യുഎൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിലിന് മുന്നിൽ സമർപ്പിക്കുന്നതാണ്. തുടർന്ന് സൗത്ത് സുഡാനിൽ ഹൈബ്രിഡ് കോർട്ട് പോലുള്ള നീതിസംവിധാനങ്ങൾ ലഭ്യമാക്കുകയും ചെയ്യും. ഇത്തരത്തിലുള്ള സംവിധാനം ഇവിടെ ആരംഭിക്കണമെന്ന് അന്താരാഷ്ട്രസമൂഹം വളരെക്കാലമായിആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല. 2013 ഡിസംബർ മുതൽ ഇവിടെ അഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ പതിനായിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സുഡാനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച് രണ്ട് വർഷത്തിന് ശേഷമാണ് രാജ്യത്ത് അസ്ഥിരത കളിയാടാൻ തുടങ്ങിയത്. തൽഫളമായി രണ്ട് ദശലക്ഷത്തിലധികം പേർ ഇവിടെ നിന്നും പലായനം ചെയ്യുകയും ചെയ്തിരുന്നു. മില്യൺ കണക്കിന് പേരാണ് ഇവിടെ പട്ടിണി കിടക്കുന്നത്.