- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17കാരിയെ ഫേസ്‌ബുക്കിലൂടെ ലേലം ചെയ്തപ്പോൾ ഉന്നത ഉദ്യോഗസ്ഥരടക്കം അനേകം പേർ ആവശ്യക്കാരായെത്തി; 10,000 ഡോളറും 500 പശുവും മൂന്ന് കാറും നൽകിയ ആൾക്ക് പെൺകുട്ടിയെ ലഭിച്ചു; സുഡാനിലെ മനുഷ്യക്കടത്തിൽ തല കുനിച്ച് ഫേസ്‌ബുക്ക്
സൗത്ത് സുഡാനിലെ 17 കാരിയെ ലേലം ചെയ്ത് വിൽക്കാൻ പ്ലാറ്റ്ഫോമൊരുക്കിയതിന്റെ പേരിൽ ആഗോളതലത്തിൽ ഫേസ്‌ബുക്കിനെതിരെ കടുത്ത വിമർശനമുയർന്നു. കൗമാരക്കാരിയെ ഫേസ്‌ബുക്കിലൂടെ ലേലത്തിന് വച്ചപ്പോൾ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരായിരുന്നു ആവശ്യക്കാരായെത്തിയിരുന്നത്. വാശിയേറിയ ലേലം വിളിക്കൊടുവിൽ 10,000 ഡോളറും 500 പശുവും മൂന്ന് കാറും നൽകിയ ആൾക്കാണ് പെൺകുട്ടിയെ ലഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ തീർത്തും മനുഷ്യത്വവിരുദ്ധമായ സുഡാനിലെ മനുഷ്യക്കടത്തിന് വേദിയായ നാണക്കേടിൽ ഫേസ്‌ബുക്കിന്റെ തല കുനിഞ്ഞിരിക്കുകയാണ്. ഒക്ടോബർ 25ന് നടന്ന വിവാദപരമായ ഈ ലേലത്തെക്കുറിച്ച് നവംബർ 9 വരെ ഫേസ്‌ബുക്ക് അറിഞ്ഞിരുന്നില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. ഈ ലേലത്തെക്കുറിച്ച് അറിഞ്ഞ നിമിഷത്തിൽ തന്നെ ഫേസ്‌ബുക്ക് ഇത് സംബന്ധിച്ച പോസ്റ്റ് എടുത്ത് മാറ്റുകയും ഈ പ രസ്യം പോസ്റ്റ് ചെയ്ത യൂസറെ ഫേസ്‌ബുക്ക് ഉപയോഗിക്കുന്നതിൽ നിന്നും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യക്കടത്ത് എന്ന കുറ്റകൃത്യത്തിലാണ് ഈ സംഭവത്തെ ഫേസ്‌ബുക്ക് പെടുത്തിയിരിക്കുന്നത്. എന്നാൽ
സൗത്ത് സുഡാനിലെ 17 കാരിയെ ലേലം ചെയ്ത് വിൽക്കാൻ പ്ലാറ്റ്ഫോമൊരുക്കിയതിന്റെ പേരിൽ ആഗോളതലത്തിൽ ഫേസ്‌ബുക്കിനെതിരെ കടുത്ത വിമർശനമുയർന്നു. കൗമാരക്കാരിയെ ഫേസ്‌ബുക്കിലൂടെ ലേലത്തിന് വച്ചപ്പോൾ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരായിരുന്നു ആവശ്യക്കാരായെത്തിയിരുന്നത്. വാശിയേറിയ ലേലം വിളിക്കൊടുവിൽ 10,000 ഡോളറും 500 പശുവും മൂന്ന് കാറും നൽകിയ ആൾക്കാണ് പെൺകുട്ടിയെ ലഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ തീർത്തും മനുഷ്യത്വവിരുദ്ധമായ സുഡാനിലെ മനുഷ്യക്കടത്തിന് വേദിയായ നാണക്കേടിൽ ഫേസ്‌ബുക്കിന്റെ തല കുനിഞ്ഞിരിക്കുകയാണ്.
ഒക്ടോബർ 25ന് നടന്ന വിവാദപരമായ ഈ ലേലത്തെക്കുറിച്ച് നവംബർ 9 വരെ ഫേസ്‌ബുക്ക് അറിഞ്ഞിരുന്നില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. ഈ ലേലത്തെക്കുറിച്ച് അറിഞ്ഞ നിമിഷത്തിൽ തന്നെ ഫേസ്‌ബുക്ക് ഇത് സംബന്ധിച്ച പോസ്റ്റ് എടുത്ത് മാറ്റുകയും ഈ പ രസ്യം പോസ്റ്റ് ചെയ്ത യൂസറെ ഫേസ്‌ബുക്ക് ഉപയോഗിക്കുന്നതിൽ നിന്നും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യക്കടത്ത് എന്ന കുറ്റകൃത്യത്തിലാണ് ഈ സംഭവത്തെ ഫേസ്‌ബുക്ക് പെടുത്തിയിരിക്കുന്നത്. എന്നാൽ ലേലത്തിൽ ഏറ്റവും കൂടുതൽ വില പറഞ്ഞയാളെ ലേലം കഴിഞ്ഞ് ആറ് ദിവസത്തിന് ശേഷം ആ 17 കാരി വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
ഗവൺമെന്റിലെ ഉയർന്ന ഒഫീഷ്യലുകൾ അടക്കമുള്ള പ്രമുഖരായ അഞ്ച് പേരെങ്കിലും വിവാദപരമായ ഈ ലേലത്തിൽ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയുടെ കുടുബംത്തിന് പുറത്തുള്ള ആരോ ആണ് ഇത് സംബന്ധിച്ച പരസ്യം ഫേബ്സുക്കിലിട്ടിരിക്കുന്നതെന്നാണ് സൂചന. എന്നാൽ ലേലത്തിൽ ലഭിച്ച പശുക്കളും കാറുകളും 10,000 ഡോളറും പെൺകുട്ടിയുടെ കുടുംബത്തിനാണ് ലഭിച്ചിരിക്കുന്നത്. സൗത്ത് സുഡാനിലെ ഈസ്റ്റേണ് ലേയ്ക്കിൽ വച്ച് നവംബർ മൂന്നിനാണ് ഈ വിവാഹം നടന്നിരിക്കുന്നത്.
സുഡാനിൽ പെൺകുട്ടികളെ ഇത്തരത്തിൽ വൻ വിലകൊടുത്ത് വാങ്ങുന്ന സമ്പ്രദായം അന്താരാഷ്ട്ര തലത്തിൽ വൻ ആശങ്കയാണ് ഉയർത്തുന്നത്. ഇവിടുത്തെ സങ്കീർണമായ സ്ത്രീധന സമ്പ്രദായത്തെക്കുറിച്ച് കടുത്ത ആശങ്കകളുയരുന്ന വേളയിലാണ് അതിനെ ബലപ്പെടുത്തിക്കൊണ്ട് ഈ ലേല വാർത്തയെത്തിയിരിക്കുന്നത്. സുഡാനിലെ ഈ മനുഷ്യത്വവിരുദ്ധമായ സ്ത്രീധന സമ്പ്രദായത്തിന് എത്രയും വേഗം അറുതി വരുത്തണമെന്ന് വെസ്റ്റേൺ അഡ്വക്കസി ഗ്രൂപ്പുകൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അതെല്ലാം അവഗണിക്കപ്പെട്ട് ഈ അനാചാരം തുടരുകയാണ്. സൗത്ത് സുഡാനിലെ 52 ശതമാനം പെൺകുട്ടികളും 18 വയസ് തികയുന്നതിന് മുമ്പ് വിവാഹിതരാവുന്നുവെന്നാണ് യുണിസെഫിൽ നിന്നും 2017ൽ പുറത്ത് വന്ന കണക്കുകൾ വെളിപ്പെടുത്തുന്നത്. രാജ്യത്തെ ഒമ്പത് ശതമാനം പെൺകുട്ടികളും 15 വയസിന് മുമ്പ് വിവാഹിതരാവുന്നുണ്ട്.