റുപ്പിന് ഏഴഴകാണെന്ന് തെളിയിക്കുകയാണ് സൗത്ത് സുഡാനിൽനിന്നുള്ള ന്യാകി ഗാറ്റ്‌വെക്ക് എന്ന 24-കാരിയായ മോഡൽ. യൂബർ ടാക്‌സിയിൽ യാത്ര ചെയ്യവെ, തന്നോട് പതിനായിരം ഡോളറിന് ശരീരം ബ്ലീച്ച് ചെയ്ത് വെളിപ്പിക്കാൻ ആവശ്യപ്പെട്ടതോടെയാണ് ന്യാകിം കറുപ്പിന്റെ വക്താവായി മാറിയത്. തന്റെ നാട്ടുകാരായ സ്ത്രീകളോട് അവരുടെ തൊലിയുടെ നിറത്തെ സ്‌നേഹിക്കാൻ പഠിപ്പിക്കുകയാണ് ഈ മോഡൽ ഇപ്പോൾ.

ടാക്‌സി ഡ്രൈവറുടെ ചോദ്യം കേട്ടപ്പോൾ ആദ്യം ചിരിവന്നെങ്കിലും, പിന്നീട് ന്യാകിം ശക്തമായിത്തന്നെ അയാളോട് തിരിച്ചടിച്ചു. ഇത്രയും മെലാനിനുള്ള എന്റെ ശരീരത്തെ ഞാനെന്തിന് ബ്ലീച്ച് ചെയ്ത് മോശമാക്കണെമെന്ന് ന്യാകിം ചോദിച്ചപ്പോൾ ടാക്‌സി ഡ്രൈവറുടെയും നാവിറങ്ങിപ്പോയെന്ന് അവർ പറയുന്നു.

അമേരിക്കയിലെ മിനെപോളിസിലെ മിനെസോട്ടയിലാണ് ന്യാകിം ഇപ്പോൾ താമസിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ തന്റെ ചിത്രങ്ങൾ പങ്കുവെക്കുന്നതിനൊപ്പം, നാട്ടുകാരായ മറ്റു സ്ത്രീകളോട് കറുപ്പിന്റെ കരുത്തിനെ ഇഷ്ടപ്പെടാനും അവർ ഉപദേശിക്കുന്നു. പ്രകൃതി കനിഞ്ഞുനൽകിയ നിറമാണ് കറുപ്പെന്നും ആരോഗ്യകരമായ ശരീരമാണതെന്നും ന്യാകിം പറയുന്നു.

തന്റെ ശരീരത്തിന്റെ എല്ലാഭാഗത്തെയും നിറത്തെ ഇഷ്ടപ്പെടുന്നതായി ന്യാകിം പറഞ്ഞു. എത്ര മിനുക്കിയാലും തെളിഞ്ഞുനിൽക്കുന്ന കറുപ്പുനിറമാണ് തന്റെ അഴക്. അതിൽ അഭിമാനം കൊള്ളുന്നതായും കറുപ്പിന്റെ റാണിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ്‌ന്യാകിം പറഞ്ഞു. ഈ കറുത്ത നിറത്തെക്കുറിച്ചല്ല, അതിന്റെ കരുത്തിനെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നു ന്യാകിം തന്റെ നാട്ടകാരികളെ ഉപദേശിക്കുന്നു.

പലപ്പോഴും ഇൻസ്റ്റഗ്രാമിലൂടെ കടുത്ത വർണവെറിക്കും അവർ ഇരയാകാറുണ്ട്. എന്നാൽ, അത്തരം പരാമർശങ്ങൾ തന്നെ ബാധിക്കാറില്ലെന്ന് ന്യാകിം പറയുന്നു. ഇൻസ്റ്റഗ്രാമിൽ ഒന്നരലക്ഷത്തിലേറെപ്പേർ അവരെ പിന്തുടരുന്നുണ്ട്. അവരിൽ ബഹുഭൂരിപക്ഷവും നൽകുന്ന പിന്തുണ തന്നെ കൂടുതൽ ആത്മവിശ്വാസമുള്ളവളാക്കുന്നതായും ന്യാകിം പറയുന്നു.