കൊച്ചി: മലപ്പുറത്തെ ഫുട്‌ബോൾ കളിയുടെ പശ്ചാത്തലത്തിലെത്തുന്ന സുഡാനി ഫ്രം നൈജീരിയ മാർച്ച് 23ന് തിയറ്ററുകളിലെത്തും. 

സൗബിൻ സാഹിർ നായകനാകുന്ന ചിത്രത്തിൽ നൈജീരിയക്കാരനായ സാമുവേൽ ആബിയോളയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സക്കറിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ് നിർമ്മിക്കുന്നത്. ഫുട്‌ബോൾ പശ്ചത്തലമാകുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ മലപ്പുറവും കണ്ണൂരുമാണ്

ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റെക്സ് വിജയന്റേതാണ് സംഗീതം.