- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്ത്‌കൊണ്ടൊരു നേർച്ച; ഫലം എന്തുകൊണ്ടും തീർച്ച; ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കാൻ സുഡാനി ഫ്രം നൈജീരിയയിലെ കുറാഹ് ഫുഡ്‌ബോൾ സോങ്; പ്രൊമോ പുറത്തിറക്കി അണിയറക്കാർ
ഫുഡ്‌ബോൾ ആരാധകരെ ആവേശത്തിലാക്കാനായി ഫുട്ബാളിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സുഡാനി ഫ്രം നൈജീരിയയിലെ വീഡിയോ സോംഗിന്റെ പ്രൊമോ പുറത്തിറങ്ങി. സൗബിൻ ഷാഹിറിനെ നായകനാക്കി നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. കേരളം ഐ.എസ്.എല്ലിന്റെ ആവേശത്തിൽ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് കുറാഹ് സോംഗുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകരെത്തിയിരിക്കുന്നത്.മായാനദിയിലെ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം ഷഹബാസ് അമനും റെക്സ് വിജയനുമാണ് സുഡാനി ഫ്രം നൈജീരിയയിലെ ഗാനങ്ങളൊരുക്കുന്നത്. പന്ത്‌കൊണ്ടൊരു നേർച്ച എന്ന പാട്ടിന്റെ പ്രമോയാണ് പുറത്തിറങ്ങിയത്. ആഫ്രിക്കൻ വംശജനായ സാമുവൽ റോബിൻസൺ എന്ന താരവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സക്കരിയ്യയും മുഹ്‌സിൻ പരാരിയും ആണ് ചിത്രത്തിന്റെ തിരക്കഥ. സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഫുഡ്‌ബോൾ ആരാധകരെ ആവേശത്തിലാക്കാനായി ഫുട്ബാളിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സുഡാനി ഫ്രം നൈജീരിയയിലെ വീഡിയോ സോംഗിന്റെ പ്രൊമോ പുറത്തിറങ്ങി. സൗബിൻ ഷാഹിറിനെ നായകനാക്കി നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.
കേരളം ഐ.എസ്.എല്ലിന്റെ ആവേശത്തിൽ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് കുറാഹ് സോംഗുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകരെത്തിയിരിക്കുന്നത്.മായാനദിയിലെ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം ഷഹബാസ് അമനും റെക്സ് വിജയനുമാണ് സുഡാനി ഫ്രം നൈജീരിയയിലെ ഗാനങ്ങളൊരുക്കുന്നത്. പന്ത്‌കൊണ്ടൊരു നേർച്ച എന്ന പാട്ടിന്റെ പ്രമോയാണ് പുറത്തിറങ്ങിയത്.
ആഫ്രിക്കൻ വംശജനായ സാമുവൽ റോബിൻസൺ എന്ന താരവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സക്കരിയ്യയും മുഹ്‌സിൻ പരാരിയും ആണ് ചിത്രത്തിന്റെ തിരക്കഥ. സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Next Story



