കൊച്ചി: സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാളത്തിന് ഒരു ആഫ്രിക്കയിൽ നിന്നുള്ള ഒരു നായകനെ ലഭിക്കുകായാണ്.സൗബിൻ ഷാഹിറും പ്രധാന കഥാത്രമാവുന്ന ചിത്രത്തിന്റെ സംവിധാനം സക്കറിയ ആണ്. ഷൈജു ഖാലിദും സമീർ താഹിറുമാണ് ചിത്രം നിർമ്മിക്കുന്നത്, ചിത്രത്തിൽ സൗബിൻ ശരിക്കും വിസ്മയിപ്പിച്ചുവെന്നും കഥാപാത്രവുമായി വളരെ വേഗത്തിൽ ഇണങ്ങിച്ചേരാൻ അദ്ദേഹത്തിന് കഴിയുമെന്നും പറയുകയാണ് ചിത്രത്തിലെ താരമായസാമുവൽ അബിയോള റോബിൻസൺ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

എന്നെ സംബന്ധിച്ച് സൗബിനൊപ്പം ജോലി ചെയ്യുന്നത് വളരെ എളുപ്പമായിരുന്നു. ക്യാമറക്ക് പിന്നിൽ തമാശക്കാരനാണെങ്കിലും ക്യാമറയുടെ മുന്നിലെത്തിയാൽ സൗബിൻ ആളു മാറും. എന്താണ് ചെയ്യേണ്ടതെന്നറിയാത്ത ഒരു സീന് പോലും ഞങ്ങൾക്കുണ്ടായിരുന്നില്ല. അത്രയക്ക് ഒഴുക്കിലാണ് ആ കെമിസ്ട്രി വർക്ക് ചെയ്തത്. ഞാൻ കൂടെ അഭിനയിച്ചവരിൽ ഏറ്റവും മികച്ചൊരു നടനാണ് സൗബിനെന്ന് പറയാമെന്നും താരം പറയുന്നു.

ഈ സിനിമയുടെ ഭാഗമാകുന്നതിന് മുമ്ബ് എനിക്ക് ആരേയും അറിയില്ലായിരുന്നു. മലയാള സിനിമയിൽ അഭിനയിക്കാൻ പോവുകയാണെന്ന് മനസ്സിലാക്കിയപ്പോൾ കൂടുതൽ അന്വേഷിച്ചു. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, സായ് പല്ലവി, ഫഹദ് ഫാസിൽ, നിവിൻ പോളി..ഇവരെയൊക്കെ ഇപ്പോൾ അറിയാം. ബിഗ് ബി, കാർബൺ, പറവ, കലി തുടങ്ങിയ സിനിമകളുടെ ട്രെയിലറുകൾ കണ്ടു. പക്ഷേ മലയാള സിനിമകളൊന്നും ഇപ്പോഴും കണ്ടിട്ടില്ലെന്നും താരം പറയുന്നു.