- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഡാനിയിലെ ഉമ്മമാർ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്; ഒറ്റമുറി വെളിച്ചം' ഒരുക്കിയ രാഹുൽ ജി. നായരുടെ പുതിയ ചിത്രത്തിലൂടെ നടിമാർ വീണ്ടും വെള്ളിത്തിരയിലേക്ക്
സുഡാനി ഫ്രം നൈജീരിയിലെ ഉമ്മമാരുടെ കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ബാലുശ്ശേരി സരസയും ശ്രീലത ശ്രീധരനും വീണ്ടും വെള്ളിത്തിരയിലെക്ക് എത്തുകയാണ്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ 'ഒറ്റമുറി വെളിച്ചം' എന്ന ചിത്രം ഒരുക്കിയ രാഹുൽ ജി. നായരുടെ പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പോളി വിത്സൻ, സേതു ലക്ഷ്മി തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, അലൻസിയർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും. ഉർവശി തീയേറ്റേഴ്സും യൂണിവേഴ്സൽ സിനിമയും ചേർന്നാണ് നിർമ്മാണം. ഊട്ടിയും തിരുവനന്തപുരവുമാണ് പ്രധാന ലൊക്കേഷൻ. ഫ്രൈഡേ ഫിലിംസ് ചിത്രം വിതരണം ചെയ്യും. 2017ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന്റെ സംവിധായകനാണ് രാഹുൽ റിജി നായർ.
സുഡാനി ഫ്രം നൈജീരിയിലെ ഉമ്മമാരുടെ കഥാപാത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ബാലുശ്ശേരി സരസയും ശ്രീലത ശ്രീധരനും വീണ്ടും വെള്ളിത്തിരയിലെക്ക് എത്തുകയാണ്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ 'ഒറ്റമുറി വെളിച്ചം' എന്ന ചിത്രം ഒരുക്കിയ രാഹുൽ ജി. നായരുടെ പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.
പോളി വിത്സൻ, സേതു ലക്ഷ്മി തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, അലൻസിയർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും.
ഉർവശി തീയേറ്റേഴ്സും യൂണിവേഴ്സൽ സിനിമയും ചേർന്നാണ് നിർമ്മാണം. ഊട്ടിയും തിരുവനന്തപുരവുമാണ് പ്രധാന ലൊക്കേഷൻ. ഫ്രൈഡേ ഫിലിംസ് ചിത്രം വിതരണം ചെയ്യും.
2017ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന്റെ സംവിധായകനാണ് രാഹുൽ റിജി നായർ.