സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയയുടെ ടീസർ പുറത്തിറങ്ങി. സൗബിനാണ് ടീസർ പുറത്തുവിട്ടത്. ചിത്രം ഈ മാസം 23 ന് തിയേറ്ററിൽ എത്തും. ടീസറിൽ സൗബിന്റെ പെണ്ണുകാണൽ ചടങ്ങ് അതീവ രസകരമായാണ് അവതരിപ്പിച്ചിരിക്കുകയാണ്.

മജീദ് എന്ന നായകകഥാപാത്രത്തെയാണ് ചിത്രത്തിൽ സൗബിൻ അവതരിപ്പിക്കുന്നത്. ഹാപ്പി അവേഴ്‌സിന്റെ ബാനറിൽ സംവിധായകരായ സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സക്കറിയ ആണ്. ഫുട്‌ബോളിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിൽ നൈജീരിയൻ താരം സാമുവൽ അബിയോളയും അഭിനയിക്കുന്നുണ്ട്.